Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാറിൽ അൾട്രാവയലറ്റ് രശ്മികൾ ഏറ്റവും അപകടകരമായ നിലയിൽ; റെഡ് അലർട്ട്

text_fields
bookmark_border
ദുരന്തനിവാരണ സമിതി പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നലെ യു.വി ഇൻഡക്സ് 11 ആണ് മൂന്നാറിൽ രേഖപ്പെടുത്തിയത്
hot summer 9877889
cancel

തൊടുപുഴ: ഇടുക്കി മൂന്നാറിൽ അൾട്രാവയലറ്റ് രശ്മികൾ ഏറ്റവും അപകടകരമായ അളവിൽ. സംസ്ഥാന ദുരന്തനിവാരണ സമിതി പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നലെ യു.വി ഇൻഡക്സ് 11 ആണ് മൂന്നാറിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവുമുയർന്ന നിലയാണിത്. യു.വി ഇൻഡക്സ് 11 മുതൽ റെഡ് അലർട്ടാണ്. ഈ മേഖലകളിൽ സൂര്യപ്രകാശം കൂടുതൽ സമയം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണം.

കോന്നി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ യു.വി ഇൻഡക്സ് 9 ആണ് ഇന്നലെ രേഖപ്പെടുത്തിയത്. തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ 8 ആണ് രേഖപ്പെടുത്തിയത്. അതീവ ജാഗ്രത പുലർത്തേണ്ട ഓറഞ്ച് അലർട്ട് സാഹചര്യമാണ് ഇവിടങ്ങളിൽ.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു.

പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു.വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു.വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയർന്നതായിരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ultraviolet rays at their most dangerous levels in Munnar
Next Story