പക്ഷികൾ പറക്കട്ടെ...; ഇന്ന് ലോക ദേശാടനപ്പക്ഷി ദിനം
text_fieldsകുവൈത്ത് തീരത്ത് വിരുന്നെത്തിയ ഫ്ലമിങ്ങോ പക്ഷികൾ , ചിത്രം; ഇർവിൻ കാലിക്കറ്റ്
ദേശാടനപ്പക്ഷികളുടെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണവും ഓർമിപ്പിച്ച് വീണ്ടും ലോക ദേശാടനപ്പക്ഷി ദിനം എത്തുന്നു. വർഷവും ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടന ലോക ദേശാടനപ്പക്ഷി ദിനമായി ആഘോഷിക്കുന്ന ദിനങ്ങളിൽ ഒന്നാണ് ഒക്ടോബർ 11. ‘പൊതുഇടങ്ങൾ-പക്ഷി സൗഹൃദ നഗരങ്ങളും സമൂഹങ്ങളും സൃഷ്ടിക്കൽ’ എന്നതാണ് ഈ വർഷത്തെ ആശയം. ദേശാടന പക്ഷികളെ യാത്ര പൂർത്തിയാക്കാനും അതിൽ സഹായിക്കാനും നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെയുള്ള എല്ലാ സമൂഹങ്ങൾക്കും പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഈ ആശയം ഊന്നിപറയുന്നു.
ദേശാടനപ്പക്ഷികളുടെ പ്രമുഖമായ രണ്ടു പാതകൾ കുവൈത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ എല്ലാ വർഷവും ആയിരക്കണക്കിന് പക്ഷികളാണ് ഈ പാതയിലൂടെ കുവൈത്തിനെ മുറിച്ചു കടന്നുപോകുന്നതും ഇടത്താവളമാക്കുന്നതും. അടുത്തമാസങ്ങൾ കുവൈത്ത് ഇത്തരം പക്ഷികളുടെ പ്രധാന താവളമാകും.
എന്നാൽ ഇന്ന് ലോകത്ത് പലയിടത്തും അശാസ്ത്രീയ നഗര വികസനവും പരിസരങ്ങളും പക്ഷികളുടെ ആവാസവ്യവസ്ഥ നശിക്കുന്നതിന് കാരണമാകുകയും ദേശാടനപ്പക്ഷികളുടെ പോക്കുവരവിനെ ബാധിക്കുകയും ചെയ്യുന്നുണ്ട്. നല്ല നഗരാസൂത്രണത്തിലൂടെ ആരോഗ്യകരമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കൽ, മലിനീകരണം കുറക്കൽ, മനുഷ്യ നിർമിത വസ്തുക്കളുമായി പക്ഷികൾ കൂട്ടിയിടിക്കുന്നത് തടയൽ തുടങ്ങി പക്ഷി സൗഹൃദ രീതികൾ സ്വീകരിക്കുന്നതിലൂടെ ദേശാടനപ്പക്ഷികളുടെ ക്ഷേമത്തിന് നമുക്ക് മുൻഗണന നൽകാം. ജൈവ വൈവിധ്യത്തെ നിലനിർത്തുന്നതാകട്ടെ നമ്മുടെ നാടും നഗരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

