Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നു മുതൽ സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴക്കു സാധ്യത

text_fields
bookmark_border
ഇന്നു മുതൽ സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴക്കു സാധ്യത
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നു മുതൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതു​ണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ, ഓരോ ജില്ലകൾക്കും പ്രത്യേക മുന്നറിയിപ്പില്ല.

വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ദക്ഷിണേന്ത്യയിൽ തെക്കു വടക്ക് ദിശയിലായി ന്യൂനമർദ പാത്തി രൂപപ്പെട്ടതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. അത് കേരളത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്നതിനാലാണ് ഇടിമിന്നലിനും മഴക്കും കാറ്റിനും സാധ്യതയേറുന്നത്. ഉച്ചക്കുശേഷമുള്ള തുലാവർഷ സമാനമായ മഴയായിരിക്കും എന്നാണ് പ്രവചനം.

എന്താണ് ന്യൂനമർദ പാത്തി: ന്യൂനമർദം ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുമ്പോൾ ന്യൂനമർദ പാത്തി ഒരു രേഖ പോലെയാണ് കാണപ്പെടുന്നത്. ന്യൂനമർദ ബിന്ദുവിലേക്ക് എല്ലാ ഭാഗത്തു നിന്നും കാറ്റ് എത്തുന്നു. എന്നാൽ ന്യൂനമർദ പാത്തിയിൽ രേഖക്ക് ഇരുവശത്തുമായി ശക്തമായ കാറ്റു വന്നു കൂട്ടിമുട്ടും. ഇതിൻ്റെ ഫലമായി വായു മുകളിലേക്ക് ഉയരും.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thunderstorms likely in the state from today
Next Story