Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകോന്നി ഇക്കോ ടൂറിസം...

കോന്നി ഇക്കോ ടൂറിസം സെന്‍ററിൽ പൂത്തുലഞ്ഞ് തുമ്പോർജിയ

text_fields
bookmark_border
കോന്നി ഇക്കോ ടൂറിസം സെന്‍ററിൽ  പൂത്തുലഞ്ഞ് തുമ്പോർജിയ
cancel
camera_alt

കോന്നി ഇക്കോ ടൂറിസം സെന്‍ററിൽ പൂത്തുലഞ്ഞ തുമ്പോർജിയ

കോ​ന്നി: ശൈ​ത്യ​കാ​ല​മാ​യ​തോ​ടെ ഗ​വി വ​ന​ങ്ങ​ളി​ലെ സൗ​ന്ദ​ര്യ​ത്തി​ന് പ​കി​ട്ടേ​കി​യ തു​മ്പോ​ർ​ജി​യ വ​ള്ളി​ച്ചെ​ടി കോ​ന്നി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലും പൂ​ത്തു​ല​ഞ്ഞു. കു​ട​പോ​ലെ പ​ട​ർ​ന്നു​നി​ൽ​ക്കു​ന്ന തു​മ്പോ​ർ​ജി​യ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ത​ണ​ലും അ​തി​ലേ​റെ കൗ​തു​ക​വും പ​ക​രു​ന്ന​താ​ണ്. ഗ​വി വ​ന​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന ഈ ​സ​സ്യം കോ​ന്നി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ്​ ന​ട്ട​ത്. പാ​ലോ​ട് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ​നി​ന്നാ​ണ് ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്.

വ​ള്ളി മു​റി​ച്ചാ​ണ് ന​ടു​ന്ന​ത്. ചാ​ണ​ക​വും ആ​ട്ടി​ൻ കാ​ഷ്ഠ​വും തു​മ്പോ​ർ​ജി​യക്ക്​ വ​ള​മാ​യി ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും കോ​ന്നി​യി​ൽ ആ​നപ്പിണ്ഡ​മാ​ണ് വ​ള​മാ​യി ന​ൽ​കി​യ​ത്. ഒ​രു​മാ​സം​കൊ​ണ്ട് വ​ള​ർ​ന്ന് പ​ട​ർ​ന്ന് തു​ട​ങ്ങും. ഉ​ദ്യാ​ന​ങ്ങ​ളി​ൽ പൂ​പ്പ​ന്ത​ലു​ക​ൾ നി​ർ​മി​ച്ച്‌ ന​ൽ​കി​യാ​ൽ വ​ള്ളി​ക​ൾ പ​ട​രു​ക​യും വേ​ന​ൽ​ക്കാ​ല​ത്ത് ത​ണു​പ്പ് പ്രദാ​നം ചെ​യ്യു​ക​യും ചെ​യ്യും. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലാ​ണ് ഇ​വ പൂ​ക്കാ​റു​ള്ള​ത്. വെ​ളു​ത്ത പൂ​ക്ക​ളു​ള്ള ഇ​വ​ കാ​ണാ​ൻ പ്ര​ത്യേ​ക അ​ഴ​കാ​ണ്. പൂ​ക്ക​ൾ കൊ​ഴി​യു​മ്പോ​ൾ നീ​ള​മു​ള്ള വ​ള്ളി​ക​ളി​ൽ നി​റ​യു​ന്ന കാ​യ്ക​ളും പ്ര​ത്യേ​ക അ​ഴ​ക് സ​മ്മാ​നി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThumborgiaKonni Eco Tourism Centre
News Summary - Thumborgia in bloom at Konni Eco Tourism Centre
Next Story