ചൈനയുടെ നിഗൂഢമായ വമ്പൻ അണക്കെട്ട് വരുന്നു; ആശങ്കയിൽ അയൽ രാജ്യങ്ങൾ
text_fieldsത്രീ ജോർജസ് ഡാം, ഇന്ത്യയുടെ അതിർത്തിയിലുള്ള ടിബറ്റൻ പീഠഭൂമിയിൽ ഉയരുന്ന ചൈനയുടെ ഏറ്റവും പുതിയ ഭീമാകാരമായ അണക്കെട്ടു പദ്ധതിയാണിത്. പണി പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടായിരിക്കും ഇത്.
ടിബറ്റിൽ നിർമിക്കുന്ന മോട്ടുവോ ജലവൈദ്യുത നിലയം, ശുദ്ധമായ ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള തങ്ങളുടെ ശ്രമത്തിൽ പ്രധാനമാണെന്നാണ് ചൈനയുടെ വാദം. മന്ദഗതിയിലായ ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മാർഗമായാണ് അടിസ്ഥാന സൗകര്യ പദ്ധതിയെ ചൈന കാണുന്നത്.
ഈ പദ്ധതി പരിസ്ഥിതി വാദികൾക്കും ചൈനയുടെ അയൽക്കാർക്കും ഇടയിൽ വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. നിരവധി പ്രശ്നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. പ്രദേശം ഭൂകമ്പ സാധ്യതയുള്ളതാണ് ഈ പ്രദേശം. അണക്കെട്ട് ഉയരുന്ന ടിബത്തൻ നദിയായ ‘യാർലുങ് സാങ്‌പോ’ ബ്രഹ്മപുത്രയായി അയൽരാജ്യമായ ഇന്ത്യയിലേക്കും യമുനയായി ബംഗ്ലാദേശിലേക്കും ഒഴുകുന്നു. ഇത് ആ രാജ്യങ്ങളിൽ ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുന്നു.
യാർലുങ് സാങ്‌പോയുടെ താഴ്‌വരയിൽ മോട്ടുവോ പദ്ധതിയുടെ നിർമാണത്തിന് സർക്കാർ അനുമതി നൽകിയതായി ഡിസംബർ അവസാനത്തോടെ ചൈന പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനെക്കുറിച്ച് കുറച്ചു വിവരങ്ങൾ മാത്രമാണ് പുറത്തുവിട്ടത്.
ടിബറ്റിലെ മെഡോഗ് കൗണ്ടിയിലെ കുത്തനെയുള്ള മലയിടുക്കിലാണ് അണക്കെട്ട്. അവിടെ നദി ‘ഗ്രേറ്റ് ബെൻഡ്’ എന്നറിയപ്പെടുന്നു. തുടർന്ന് 6,500 അടി താഴ്ചയിലേക്ക് പതിക്കുന്നു.
ഓരോ തുള്ളിയുടെയും ഗതികോർജ്ജം പ്രയോജനപ്പെടുത്തുന്നതിലൂടെ, ജലവൈദ്യുത നിലയത്തിന് പ്രതിവർഷം 300 ബില്യൺ കിലോവാട്ട്/മണിക്കൂർ ഊർജം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ചൈന കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമിക്കാൻ ചൈനക്ക് ഏകദേശം 34 ബില്യൺ ഡോളർ ചെലവു വരും.
ഏത് കമ്പനിയാണ് അണക്കെട്ട് നിർമിക്കുന്നതെന്ന് ചൈന വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുത ഇൻഫ്രാസ്ട്രക്ചർ നിർമാതാക്കളായ ‘പവർചൈന’യാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് ചില വിശകലന വിദഗ്ധർ പറയുന്നത്.
റോഡുകളില്ലാത്ത 500 മീറ്റർ ആഴമുള്ള മലയിടുക്കിലെ ഗ്രേറ്റ് ബെൻഡിലെ നിർമാണം സാങ്കേതിക വെല്ലുവിളികൾ കാരണം ഒരു ദശാബ്ദമെടുക്കുമെന്നും വിദഗ്ധർ പറയുന്നു. അണക്കെട്ടിന്റെ അടിസ്ഥാന രൂപരേഖ പോലും അജ്ഞാതമാണ്. ന്യൂയോർക്ക് ടൈംസിനോട് സംസാരിച്ച സിചുവാൻ ബ്യൂറോ ഓഫ് ജിയോളജിയിലെ സീനിയർ എൻജിനീയറായ ഫാൻ സിയാവോ പറയുന്നതനുസരിച്ച്, ഗ്രേറ്റ് ബെൻഡിന് മുകളിൽ ഒരു അണക്കെട്ട് നിർമിച്ച് വലിയ തുരങ്കങ്ങളിലൂടെ വെള്ളം തിരിച്ചുവിടുന്നത് ഉൾപ്പെട്ടതാണിതെന്നാണ്.
പുനഃരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകൾ ഉപയോഗിച്ച് 2030ഓടെ രാജ്യത്തെ കാർബൺ ഉദ്‌വമനം പരമാവധിയാക്കുമെന്നാണ് ചൈനയുടെ ഉന്നത നേതാവ് ഷി ജിൻപിങ്ങിന്റെ വാഗ്ദാനം. എൻജിനീയറിങ് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാൻ വൻതോതിലുള്ള പൊതുമരാമത്ത് പദ്ധതികൾ ഉപയോഗിക്കുന്ന ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി, യാർലുങ് സാങ്‌പോയുടെ ശക്തിയിൽനിന്ന് കരകയറാനുള്ള വഴികൾ വർഷങ്ങളായി പഠിച്ചുവരികയാണ്.
ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് ടിബറ്റൻ പീഠഭൂമി രൂപപ്പെട്ടത്. ഇന്നും, ഇന്ത്യൻ പ്ലേറ്റ് ഇപ്പോഴും സാവധാനം യുറേഷ്യൻ ഒന്നിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് ഹിമാലയം സ്ഥിരമായി ഭൂകമ്പങ്ങളാൽ ബാധിക്കപ്പെടുന്നതെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം ഭൂകമ്പ സംഭവങ്ങൾ ഡാമുകളുടെ സുരക്ഷക്ക് ഭീഷണിയാണ്. ഈ മാസം ഷിഗാറ്റ്‌സെ നഗരത്തിന് സമീപം 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 120ലധികം പേർ കൊല്ലപ്പെട്ടതിനുശേഷം ടിബറ്റിലെ അഞ്ച് ജലവൈദ്യുത അണക്കെട്ടുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതായി ചൈനീസ് അധികൃതർ തന്നെ പറയുന്നു.
ഇവിടെ നേരത്തെയുള്ള മോട്ടുവോ അണക്കെട്ട് ഭൂകമ്പത്തെ ചെറുക്കാൻ പര്യാപ്തമായ രീതിയിൽ നിർവച്ചിട്ടുണ്ടെങ്കിലും ഭൂകമ്പത്തിന്റെ ഫലമായുണ്ടാകുന്ന മണ്ണിടിച്ചിലുകൾ സമീപ വാസികൾക്ക് ഭീഷണിയുയർത്തുന്നുണ്ട്. ഡാം നിർമാണത്തിനുവേണ്ടിയുള്ള വൻതോതിലുള്ള ഖനനം ഇത്തരം ദുരന്തങ്ങളുടെ സാധ്യതയേറ്റുമെന്നും വിദഗ്ധർ പറയുന്നു.
ഇന്ത്യൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, ആസാം, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ താഴ്‌വരയിൽ താമസിക്കുന്ന ആളുകളെ അണക്കെട്ട് ബാധിച്ചേക്കും. നദിയുടെ താഴ്ഭാഗത്തുള്ള മണ്ണിനെ ഫലഭൂയിഷ്ഠത കുറക്കുകയും ഇന്ത്യയിലെ നദീതീരങ്ങളും തീരപ്രദേശങ്ങളും നശിപ്പിക്കുകയും ചെയ്യുമെന്ന് റിവർ സയൻസ് പ്രഫസറും സർക്കാർ സ്ഥാപനമായ പശ്ചിമ ബംഗാൾ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനുമായ ഡോ. കല്യാൺ രുദ്ര പറഞ്ഞു.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ശാസ്ത്രജ്ഞർ ചൈനയോട് അതിന്റെ പദ്ധതികളുടെ വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ പദ്ധതിയുടെ അപകടസാധ്യതകൾ അവർക്ക് നന്നായി വിലയിരുത്താനാകും. പദ്ധതിക്കു താഴെയുള്ള രാജ്യങ്ങളെ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ നയതന്ത്രജ്ഞരും ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയൽക്കാർക്ക് പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചൈന പറയുന്നു.
മറ്റൊന്ന്, ചൈനയുടെ രഹസ്യസ്വഭാവം അവിശ്വാസം വളർത്തുന്നു. ജലശാസ്ത്രപരമായ ഡേറ്റയും ഡാമിന്റെ വിശദമായ പദ്ധതികളും പുറത്തുവിടാത്തപക്ഷം ഇന്ത്യയും ബംഗ്ലാദേശും ഇരുട്ടിലാണ്. അതിനാൽ അതിൽ നിന്നുള്ള പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ തയ്യാറെടുക്കുന്നത് ബുദ്ധിമുട്ടേറ്റും’ - ജലനയവും പാരിസ്ഥിതിക സംഘർഷവും പഠിക്കുന്ന യു.കെ ആസ്ഥാനമായുള്ള ഓക്‌സ്‌ഫോർഡ് ഗ്ലോബൽ സൊസൈറ്റിയിലെ ഗവേഷകനായ ജെനിവീവ് ഡോണലോൺ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

