Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകീടനാശിനികളില്ലാത്ത...

കീടനാശിനികളില്ലാത്ത മെച്ച​പ്പെട്ട ഭക്ഷണത്തിലേക്ക് തിരിഞ്ഞ് ലോകം

text_fields
bookmark_border
കീടനാശിനികളില്ലാത്ത മെച്ച​പ്പെട്ട ഭക്ഷണത്തിലേക്ക് തിരിഞ്ഞ് ലോകം
cancel

കീടനാശിനി രഹിത ഭക്ഷണത്തിലേക്കുള്ള മുന്നേറ്റം ലോകത്തുടനീളം ശക്തി പ്രാപിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് അവബോധമുള്ള ഉപഭോക്താക്കളും പാരിസ്ഥിതിക വക്താക്കളും സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമായ കാർഷിക രീതികൾക്കായി പ്രേരിപ്പിക്കുന്നതി​ന്റെ ഫലമെന്നോണമാണിത്.

ഉപഭോക്തൃ സ്വഭാവത്തിലെ ഈ മാറ്റം ജൈവ അരിയുടെ ഇന്ത്യയിൽ വർധിച്ചുവരുന്ന ആവശ്യകതയിൽ വ്യക്തമാണ്. കീടനാശിനി അവശിഷ്ടങ്ങളുടെ ആരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള വർധിച്ച ധാരണയാൽ നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങൾ കീടനാശിനി രഹിത ഭക്ഷണത്തിന്റെ ആരോഗ്യ ഗുണങ്ങൾ ഊന്നിപ്പറയുകയും മണ്ണിന്റെ ആരോഗ്യ പുനഃസ്ഥാപനം, പാരിസ്ഥിതിക സുസ്ഥിരത, മാറിക്കൊണ്ടിരിക്കുന്ന വിപണി പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള വിശാലമായ ചർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ഓർഗാനിക് ഫുഡ് മാർക്കറ്റ് സൈസ് (IMARC) പുറത്തുവിടുന്നതനുസരിച്ച്, 2025-2033 കാലയളവിൽ 20.13ശതമാനം വളർച്ചാ നിരക്ക് പ്രകടിപ്പിക്കുന്ന കീടനാശിനി രഹിത ഉൽപാദനത്തിന്റെ ആഭ്യന്തര വിപണി 2033ഓടെ 10,807.9 മില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജൈവ ഭക്ഷ്യോൽപാദനത്തിൽ വിഭാവനം ചെയ്യുന്ന വളർച്ചയുടെ നല്ല സൂചനയാണിതെന്നും അവർ പറയുന്നു.

കീടനാശിനി രഹിത ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് പല കാരണങ്ങളുണ്ട്. കീടനാശിനികൾ പ്രയോഗിച്ച് ഉൽപാദിപ്പിക്കുന്ന ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ വർധിച്ച പോഷകമൂല്യമാണ് പ്രധാന കാരണങ്ങളിലൊന്ന്.

കൃത്രിമമായ കീടനാശിനികളില്ലാതെ കൃഷി ചെയ്യുന്ന വിളകളിൽ ആന്റി ഓക്സിഡന്റ് ഗണ്യമായ അളവിൽ ഉള്ളതായി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിളകളിൽ വൈറ്റമിൻ സി, ഇ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, അർബുദം എന്നിവയുൾപ്പെടെയുള്ള വലിയ രോഗങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യുന്നു.

കൂടാതെ കീടനാശിനി കലർന്ന ഭക്ഷണം ഒഴിവാക്കുന്നത് കൃത്രിമ രാസവസ്തുക്കൾ അകത്തു ചെല്ലുന്നത് കുറക്കും. ഇത്തരം രാസവസ്തുക്കൾ ക്ഷീണം അവയവങ്ങളുടെ തകരാറ്, ഹോർമോൺ മാറ്റങ്ങൾ, നാഡീസംബന്ധമായ രോഗങ്ങൾ എന്നിവക്ക് കാരണമാകും.

മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ജൈവകൃഷി രീതികളിലേക്കുള്ള മാറ്റത്തിന്റെ പ്രാധാന്യം ഇത്തരം നേട്ടങ്ങൾ എടുത്തുകാണിക്കുന്നു. മൊത്തത്തിൽ, ജൈവ വിളകളെക്കുറിച്ചുള്ള വിവിധ പഠനങ്ങൾ ഈ ഉൽപ്പന്നങ്ങളിൽ 18ശതമാനം മുതൽ 69ശതമാനം വരെ ആന്റി ഓക്സിഡന്റിന്റെ പ്രവർത്തനം ഉള്ളതായി നിരീക്ഷിക്കുന്നു.

ആന്റി ഓക്സിഡൻറുകളും ഫിനോളിക് സംയുക്തങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. കാരണം ഈ സംയുക്തങ്ങൾ ചില നാഡീ രോഗങ്ങൾ, ഹൃദയ രോഗങ്ങൾ, അർബുദം എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത ഫലപ്രദമായി കുറക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ ഓർഗാനിക് അരിയുടെ വർധിച്ചുവരുന്ന ആവശ്യം ഒരു വലിയ മാതൃകയുടെ ഭാഗമാണ്. പ്രത്യേകിച്ച് മധ്യ ഉത്തർപ്രദേശിലും രാജസ്ഥാനിലും ജൈവകൃഷിയിലേക്ക് മാറുന്ന പ്രവണതകൾ കണ്ടു തുടങ്ങിയിട്ടുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

യൂറോപ്യൻ രാജ്യങ്ങൾ കീടനാശിനി രഹിത ഇറക്കുമതി ആവശ്യപ്പെടുന്നതിനാൽ ഈ മാറ്റം ആഗോള പ്രതിഭാസവുമായി പൊരുത്തപ്പെടുന്നു. ഈ പരിശോധനകൾ ആഗോള ഇറക്കുമതിയുടെ ഭാഗമാകുമ്പോൾ ഇന്ത്യൻ അരിയുടെ കയറ്റുമതിയും ഇതിന് വിധേയമാണ്. രാജ്യങ്ങൾ അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം എന്ന വസ്തുത ഇത് എടുത്തുകാണിക്കുന്നു.

2024-2025 വളർച്ചാ ചക്രത്തിനായുള്ള നെല്ലുൽപ്പാദനം 135 ദശലക്ഷം മെട്രിക് ടണിലെത്തുമെന്നാണ് പ്രവചനം. ഇത് ഇന്ത്യൻ കർഷകർക്ക് അവരുടെ നാട്ടിലും വിദേശത്തുമുള്ള ആരോഗ്യ ബോധമുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്ന ജൈവ നെൽകൃഷിയിലേക്ക് മാറുന്നതിനുള്ള ഗണ്യമായ സാധ്യതയെ പ്രതിനിധീകരിക്കുന്നു.

എന്നിരുന്നാലും, ജൈവ നെൽകൃഷിയിൽ ഇന്ത്യ ചില പ്രധാന വെല്ലുവിളികൾ നേരിടുന്നുണ്ട്. പോഷക പരിപാലനത്തിനുള്ള സാധ്യതയും ഉയർന്ന വിലയുള്ള ജൈവവള ലഭ്യതയുമാണ് ഇതിന് ഒരു പ്രധാന കാരണം. രാസ-കീടനാശിനികളുടെ അഭാവം കീട രോഗ പരിപാലനം കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. പലപ്പോഴും വിളവ് കുറയുന്നു. വിള ചംക്രമണം, സംയോജിത കീട പരിപാലനം തുടങ്ങിയ ജൈവരീതികളെക്കുറിച്ചുള്ള അറിവില്ലായ്മയും കർഷകർക്ക് നേരിടേണ്ടിവരുന്നു.

ഈ അടിസ്ഥാന ഘടനാപരമായ വൈകല്യം വിപണി വിലയിലെ ചാഞ്ചാട്ടത്തിന് ഇന്ധനം നൽകുകയും കർഷകരെ ജൈവ രീതികൾ ഉപയോഗിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ അപര്യാപ്തമായ സംഭരണവും പ്രോസസിങ്ങിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവവും നിലനിൽക്കുന്നു. ഗുണനിലവാര നിയന്ത്രണവും പ്രീമിയം മാർക്കറ്റുകളിലേക്കുള്ള പ്രവേശനവും നിയന്ത്രിക്കുന്നു.

ഈ അതിരുകൾ ഭേദിച്ച്, സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രായോഗികമാക്കാവുന്ന നിരവധി സമീപനങ്ങളും നിലവിലുണ്ട്.

ശക്തമായ കർഷക പരിശീലന പരിപാടികൾ രാസവസ്തുക്കൾ ഉപയോഗിക്കാതെ കീടങ്ങളെ നേരിടുമ്പോൾ സംയോജിത കീടനിയന്ത്രണവും വിള ഭ്രമണവും എങ്ങനെ നടപ്പാക്കാമെന്ന് അവരെ ബോധവൽക്കരിക്കുന്നു.

കർഷക സഹകരണ സംഘങ്ങൾ കൂട്ടായ വിലപേശൽ ശക്തിയും വിപണിയിലേക്കുള്ള പ്രവേശനവും മെച്ചപ്പെടുത്തി.

ഉയർന്ന വിളവ് നൽകുന്നതും രോഗ പ്രതിരോധശേഷിയുള്ളതുമായ ജൈവ നെല്ലിനങ്ങളുടെ ഗവേഷണ വികസന നിക്ഷേപങ്ങളും നടക്കുന്നു. അമിതമായ കീടനാശിനികൾ ഇന്ത്യൻ മണ്ണിനെ നശിപ്പിച്ച് ഫലഭൂയിഷ്ഠതയും ഉൽപാദനക്ഷമതയും കുറക്കുന്ന പ്രതിസന്ധിക്കിടയിലാണ് ഈ ചുവടുവെപ്പുകൾ.

വിവിധ സബ്‌സിഡികൾ, സാമ്പത്തിക സഹായം, പോളിസി ഇൻസെന്റീവുകൾ എന്നിവയിലൂടെ സർക്കാർ പിന്തുണയിലൂടെ ജൈവകൃഷിയിലേക്ക് മാറുന്നതിന് കർഷകരെ സഹായിക്കുന്നത് ഭാവിയിലെ ജൈവകൃഷി സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാനശിലയായിരിക്കും. കീടനാശിനി രഹിത കൃഷിയിലേക്കുള്ള മാറ്റം മണ്ണിന്റെ ആരോഗ്യം പുനഃർനിർമിക്കുന്നതിനും കൂടുതൽ ദീർഘകാല പാരിസ്ഥിതിക സുസ്ഥിരതയിക്കുമുള്ള സാധ്യത മുന്നോട്ടുവെക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food securityPESTICIDESbetter world tomorrowOrganic Food
News Summary - The world is turning to better, pesticide-free food
Next Story