Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightവിസ്മയ മഴവിൽ...

വിസ്മയ മഴവിൽ കാഴ്ചയൊരുക്കി സൂര്യവലയം

text_fields
bookmark_border
വിസ്മയ മഴവിൽ കാഴ്ചയൊരുക്കി സൂര്യവലയം
cancel
camera_alt

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ദൃ​ശ്യ​മാ​യ സൂ​ര്യ​വ​ല​യം (ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​മീ​റ​ലി ഒ​ള​വ​റ പ​ക​ർ​ത്തി​യ​ത്)

തൃക്കരിപ്പൂർ: വാനത്ത് അപൂർവ ദൃശ്യവിരുന്നൊരുക്കി സൂര്യവലയം. 22 ഡിഗ്രി ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസം പൂർണ വൃത്തത്തിൽ കാണപ്പെടുന്നത് അത്യപൂർവമാണ്. വലയത്തിൽ മഴവിൽ നിറങ്ങൾ ചാലിച്ച നിലയിലായിരുന്നു കാഴ്ച. പെയ്തൊഴിഞ്ഞ മാനത്ത് നേർത്ത മേഘപാളികളിലെ ഐസ് ക്രിസ്റ്റലുകൾ വഴി 22 ഡിഗ്രിയിൽ സൂര്യപ്രകാശം ചരിഞ്ഞു പതിക്കുമ്പോഴാണ് സൂര്യവലയം ദൃശ്യമാകുന്നത്. ബുധനാഴ്ച ഉച്ചയോടെ ഈ ദൃശ്യം പകർത്തിയത് തൃക്കരിപ്പൂരിലെ ഫോട്ടോഗ്രാഫറായ അമീറലി ഒളവറയാണ്. ഏതാനും നിമിഷങ്ങളിൽ വലയത്തെ മേഘങ്ങൾ മറച്ചു.

മഴക്ക് മുമ്പും ശേഷവും സൂര്യവലയങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വാനിൽ അഞ്ച് മുതൽ ഒമ്പത് വരെ കിലോമീറ്റർ ഉയരത്തിൽ രൂപപ്പെടുന്ന സിറസ് മേഘങ്ങൾ വഴിയാണ് പ്രതിഭാസം സൃഷ്ടിക്കപ്പെടുന്നത്. മേഘപാളികൾക്കിടയിലുള്ള കോടിക്കണക്കായ ഐസ് ക്രിസ്റ്റലുകളാണ് യഥാർഥത്തിൽ സൂര്യപ്രകാശം വർണശബളമാക്കുന്നത്. ആറ് വശങ്ങളുള്ള ക്രിസ്റ്റലുകളിലൂടെ സൂര്യപ്രകാശം കടക്കുന്നതും പുറത്തുവരുന്നതും അവക്കിടയിലെ ചലനങ്ങളും ചേർന്നാണ് അപൂർവ ദൃശ്യഭംഗി കൈവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sun lightEnvironment NewsKasargod
News Summary - The sun's ring creates a spectacular rainbow display
Next Story