മികച്ച പ്രകൃതി സൗഹദ വിദ്യാലയത്തിനുള്ള സുഗതകുമാരി പുരസ്കാരം പുൽപ്പള്ളി ജയശ്രീ സ്ക്കൂളിന്
text_fieldsസുൽത്താൻ ബത്തേരി: മികച്ച പ്രകൃതി സൗഹദ വിദ്യാലയത്തിനുള്ള സുഗതകുമാരി പുരസ്കാരം പുൽപ്പള്ളി ജയശ്രീ സ്ക്കൂളിന്. പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയുമായിരുന്ന സുഗതകുമാരിയുടെ ഓർമ്മക്കായി, ഹ്യൂം സെന്റർ ഫോർ ഇക്കോളജിയുമായി സഹകരിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകുന്നതാണ് പുരസ്കാരം.
വിദ്യാർഥികളിൽ പരിസ്ഥിതാകാവബോധം വളത്തുക. വിദ്യാർഥികൾക്ക് പഠിക്കുവാനും മറ്റുമുള്ള അന്തരീക്ഷം ഉണ്ടാക്കുക തുടങ്ങിയ പ്രവത്തനങ്ങൾക്ക് ആണ് അവാർഡു നൽകുന്നത്. പരിസ്ഥിതി നാശം മൂലം വയനാട്ടിൽ വരൾച്ച നേരിടുന്ന പ്രദേശമാണ് പുൽപ്പള്ളി. ഈ സ്കൂൾ അങ്കണം നാടിന് ആകെ മാതൃകയാണ്.
സുഗതകുമാരിയുടെ രണ്ടാം ചരമവാർഷിക ദിനമായ ഈമാസം 23 ന് രാവിലെ 10.30 ന് ജയശ്രീ സ്കൂൾ അങ്കണത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളന യോഗത്തിൽ എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ പുരസ്കാര സമർപ്പണം നടത്തും. സുഗതകുമാരി കവിതകളുടെ ജില്ലാ തല ആലാപന മത്സരം ഡിസംബർ 17 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ സ്കൂളിൽ നടത്തുമെന്നും സമിതി സെക്രട്ടറി തോമസ് അമ്പലവയൽ അറിയിച്ചു. പങ്കെടുക്കുന്നവർ 9447 635 793, 9447 640 631 എന്നീ മൊബൈൽ നമ്പറുകളിൽ മുൻകൂട്ടി അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

