തീരസംരക്ഷണത്തിന് കണ്ടൽ വനമൊരുക്കാൻ വിദ്യാർഥികൾ
text_fieldsതളിക്കുളം: തീര സംരക്ഷണത്തിന് കണ്ടൽ വനമൊരുക്കി തളിക്കുളം ഗവ. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബംഗങ്ങളും അധ്യാപകരും.
കണ്ടൽ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പരിസ്ഥിതി ക്ലബംഗങ്ങളായ 20ഓളം വിദ്യാർഥികളും അധ്യാപകരും തളിക്കുളം അഞ്ചാം വാർഡിലെ കിഴക്കേ അതിർത്തിയായ കനോലി കനാലിന്റെ തീരത്താണ് നൂറോളം കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചത്. സൂനാമിയും വെള്ളപ്പൊക്കവും പ്രതിരോധിക്കാനും ചുഴലിക്കാറ്റിന്റെ ശക്തി കുറക്കാനും കഴിയുന്ന കണ്ടൽക്കാടുകൾ നശിക്കുന്ന സാഹചര്യത്തിലാണ് ഉപ്പുവെള്ളത്തിൽ വളരുന്ന കണ്ടൽച്ചെടികൾ തീരം സംരക്ഷിക്കാനും ഉപ്പുവെള്ളം ശുദ്ധമാക്കാനുമായി കാടായി വളർത്തുന്നത്. തളിക്കുളം പഞ്ചായത്തംഗം വിനയ പ്രസാദ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക കെ.വി. ഫാത്തിമ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ക്ലബ് കൺവീനർ കെ.എൽ. മനോഹിത് പദ്ധതി വിശദീകരിച്ചു. അധ്യാപകരായ സംഗീത, അമ്പിളി, എ.ഡി.എസ് അംഗങ്ങൾ, വിദ്യാർഥികളായ ബിനുറാം, ധ്യാൻ പി. മദൻ, മെഹ്റൂഫ് ആരുഷ്, അബ്ദുൽ നിഹാൽ, അൽ അമീൻ, ഷംനാദ്, അഭിനവ്, മുഹമ്മദ് ഷാഫി, ആകാശ്, അശ്വതി, ആദിലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.

