ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലെ മഞ്ഞ് വീഴൽ പ്രതിഭാസത്തിനു പിന്നിൽ...
text_fieldsലോകത്തിലെ ഏറ്റവും ചൂടേറിയ സഹാറ മരുഭൂമിയിൽ മഞ്ഞ് പെയ്യുന്നുവെന്നുവെന്ന വാർത്ത ഒരേ സമയം അത്ഭുതത്തിനും ആശങ്കക്കും വഴി വെക്കുന്നതാണ്. ജനുവരി 17നാണ് വടക്കൻ അൾജീരിയയുടെ ചില ഭാഗങ്ങളിൽ മഞ്ഞ് വീഴ്ചക്ക് സാക്ഷ്യം വഹിച്ചത്. സഹാറയുടെ പ്രവേശന കവാടം എന്നറിയപ്പെടുന്ന ആൻ സ്ഫ്രയിലാണ് ഇത്തരത്തിൽ മഞ്ഞ് വീഴ്ചയുണ്ടായത്.
തെക്ക് ദിശയിൽ വടക്കേ ആഫ്രിക്കയിലേക്ക് വീശുന്ന തണുത്ത കാറ്റാണ് ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ മഞ്ഞ് വീഴ്ചക്ക് കാരണം. ശൈത്യകാലത്ത് ശക്തമായ തണുത്ത വായു യൂറോപ്പിൽ നിന്ന് മെഡിറ്ററേനിയൻ പ്രദേശത്തേക്ക് വ്യാപിച്ചു. ജനുവരി മധ്യത്തോടെ അത്തരം തണുത്ത വായു പ്രവാഹം വടക്കൻ അൾജീരിയയിലെ താപനില പൂജ്യത്തോടടുത്തോ അതിൽ താഴെയോ എത്തിച്ചു. അതേ സമയം അറ്റ്ലാന്‍റിക് സമുദ്രത്തിൽ നിന്നും മെഡിറ്ററേനിയൻ കടലിൽ നിന്നുമുള്ള ഈർപ്പമുള്ള വായു ഉൾനാടുകളിലേക്ക് പിൻവലിഞ്ഞു. ഇതെല്ലാം മഞ്ഞ് വീഴ്ചക്ക് കാരണമായിട്ടുണ്ട്.
എല്ലാവരും കരുതുന്നതുപോലെ സഹാറ എല്ലാ സമയവും ചുട്ടുപൊള്ളുകയല്ല. ശൈത്യകാലത്ത് രാത്രി കാലങ്ങളിൽ കൊടും തണുപ്പായിരിക്കും. പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളിൽ. അറ്റ്ലസ് പർവതങ്ങളുടെ സാന്നിധ്യം ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ ഈർപ്പമുള്ള വായു മുകളിലേക്ക് പോകുന്തോറും അത് വേഗം തണുക്കും. ഇത് ഐസ് പരലുകളെ ജല ബാഷ്പമായി ഘനീഭവിപ്പിക്കുകയും ഉപരിതല താപനില കുറയുമ്പോൾ മഞ്ഞായി വീഴുകയും ചെയ്യുന്നു.
ഐൻ സെഫ്രയിൽ 1979,2018, 2021, 2023 വർഷങ്ങളിലാണ് മഞ്ഞ് വീഴ്ച ഉണ്ടായിട്ടുള്ളത്. ഈ മഞ്ഞ് വീഴ്ച സാധാരണയായി ഏതാനും മണിക്കൂറോ ദിവസങ്ങളോ മാത്രമേ നീണ്ടു നിൽക്കൂ. ഈ പ്രതിഭാസത്തിന് കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്ന് പൂർണമായും പറയാൻ കഴിയില്ല. എന്നാൽ ഇത് ജെറ്റ് സ്ട്രീം പാറ്റേണുകളെ തടസ്സപ്പെടുത്തുന്നു. തുടർന്ന് ചിലയിടങ്ങളിൽ അസാധാരണമായ ചൂടും തണുപ്പും അനുഭവപ്പെടാൻ കാരണമാകും. ഇതാണ് സഹാറൻ മഞ്ഞിന് കാരണമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

