520 വർഷം പഴക്കമുളള അത്ഭുത ഫോസിൽ കണ്ടെത്തി ശാസ്ത്രജ്ഞർ; തലച്ചോറും കുടലും കേടുകൂടാതെ മണ്ണിനടിയിൽ
text_fieldsനൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തലച്ചോറും കുടലും കേടുകൂടാതെയിരിക്കുന്ന പുരാതന ജീവിയുടെ ഫോസിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. സാധാരണയായി ജീവികളുടെ അസ്ഥികൾ മാത്രമാണ് ഫോസിലുകളായി അവശേഷിക്കുക. എന്നാൽ, ചിലപ്പോൾ പ്രകൃതി അത്ഭുതകരമായ രീതിയിൽ സംരക്ഷണം നൽകാറുണ്ട്. അങ്ങനെ കിട്ടിയ ഒരു അപൂർവ്വ മാതൃകയാണ് ഇത്.
ദിനോസർ ഫോസിലുകളിൽ ജീവിയുടെ രൂപം മനസ്സിലാകുന്നതുപോലെ എല്ലാ ഫോസിലുകളുടെ രൂപവും മനസ്സിലാവണമെന്നില്ല. എന്നാൽ, 520 വർഷം പഴക്കമുളള തലച്ചോറും കുടലും കേടുകൂടാതെ നിലനിൽക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടത്തി.
പ്രാണികൾ, ഞണ്ടുകൾ, ലോബ്സ്റ്ററുകൾ എന്നിവ ഉൾപ്പെടുന്ന ‘ആർത്രോപോഡുകൾ’ എന്നറിയപ്പെടുന്ന ഒരു കൂട്ടത്തിന്റെ ആദ്യകാല പൂർവ്വികരിൽ ഒരാളാണ് ഫോസിലൈസ് ചെയ്ത ഈ ജീവിയെന്ന് തിരിച്ചറിഞ്ഞു. സിൻക്രോട്രോൺ എക്സ്-റേ ടോമോഗ്രഫി എന്നറിയപ്പെടുന്ന ഒരു സാങ്കേതികത ഉപയോഗിച്ച് നിർമിച്ച സ്കാനുകളിൽനിന്ന് സൃഷ്ടിച്ച ത്രീഡി ഇമേജുകൾ വഴി പഠിച്ചപ്പോൾ ഈ ജീവിക്കുള്ളിൽ തലച്ചോറ്, ദഹന ഗ്രന്ഥികൾ, പ്രാകൃത രക്തചംക്രമണ വ്യൂഹം, ലളിതമായ കാലുകളും കണ്ണുകളും, ഞരമ്പുകളുടെ അടയാളങ്ങൾ പോലും കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു.
ഭൂതകാലത്തിലേക്ക് തുറക്കുന്ന ഒരു സവിശേഷ ജാലകമായ ഈ പുരാതന ജീവിയുടെ കണ്ടെത്തൽ, ചരിത്രാതീത കാലത്തെ ആർത്രോപോഡുകളും ഇന്നത്തെ ആർത്രോപോഡുകളും തമ്മിലുള്ള പരിണാമ ബന്ധങ്ങൾ മനസ്സിലാക്കാൻ വിദഗ്ധർക്ക് അവസരം നൽകും. ‘കേംബ്രിയൻ’ സ്ഫോടന കാലത്ത് ഉണ്ടായിരുന്ന ഒരു കൂട്ടം ആർത്രോപോഡുകളിൽ ഞണ്ടുകൾ, ലോബ്സ്റ്ററുകൾ, പ്രാണികൾ, മില്ലിപീഡുകൾ തുടങ്ങിയ ജീവികൾ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

