Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightമണൽ ഖനനം: യമുന നദിയുടെ...

മണൽ ഖനനം: യമുന നദിയുടെ മരണമണി മുഴങ്ങുന്നുവെന്ന് ഹരിയാനയിലെ നാട്ടുകാർ

text_fields
bookmark_border
മണൽ ഖനനം: യമുന നദിയുടെ മരണമണി മുഴങ്ങുന്നുവെന്ന് ഹരിയാനയിലെ നാട്ടുകാർ
cancel

ന്യൂഡെൽഹി: മണൽ ഖനനം മൂലം യമുന നദിയുടെ മരണമണി മുഴങ്ങുന്നുവെന്ന് ഹരിയാനയിലെ നാട്ടുകാർ. യമുനയിലെ മണലെടുപ്പിന്റെ ഫലവും അതിന്റെ ജൈവവൈവിധ്യവും ഇതുവരെ ഒരു ശാസ്ത്രീയ ഗവേഷണത്തിനും വിഷയമായിട്ടില്ല. മണൽ ഖനനം ഒരു നദീവ്യവസ്ഥയുടെ ജൈവവൈവിധ്യത്തിന് ഭീഷണിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് ഗവേഷകൻ എസ്.ആർ ടാഗോർ പറയുന്നു.

70 കിലോഗ്രാം വരെ ഭാരമുള്ള മീനികളെ നേരത്തെ യമുനയിൽനിന്ന് പിടികൂടിയിട്ടുണ്ടെന്ന് കിരൺപാൽ റാണ പറഞ്ഞു. ജില്ലയിലെ ജഗധ്രി തഹസിൽ കനാൽസി ഗ്രാമത്തിലാണ് റാണ താമസിക്കുന്നത്. മൽസ്യങ്ങളുടെ മുട്ടകൾ, കുഞ്ഞുങ്ങൾ, വിത്ത്, ഇളം ചെടികൾ, എല്ലാം മണൽ ശേഖരിക്കുന്ന വാഹനങ്ങളുടെ ചക്രങ്ങൾക്കടിയിൽ ചവിട്ടിമെതിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മണലെടുപ്പ് തുടങ്ങിയതോടെ അതെല്ലാം നദിയുലെ പ്രകൃതി സമ്പത്തെല്ലാം ഇല്ലാതായിത്തുടങ്ങി. യന്ത്രങ്ങളുടെ മുഴക്കം പക്ഷികളുടെ സന്ദർശനത്തെ തടഞ്ഞു. രാത്രികാല മൃഗങ്ങളും പോയി. നമ്മുടെ യമുന ഇപ്പോൾ മരണത്തിന്റെ കവാടത്തിലാണ്.

വില്ലേജിലെ 44.14 ഹെക്ടർ സ്ഥലത്ത് ഒമ്പത് വർഷത്തേക്ക് പുഴമണൽ ഖനനം ചെയ്യാൻ 2016ൽ അനുമതി നൽകിയിരുന്നു. നദിയിൽ നിന്ന് അമിതമായി മണലെടുക്കുന്നത് പ്രകൃതി സന്തുലിതാവസ്ഥയെ തകർക്കുന്നു. ജലസസ്യങ്ങളും സൂക്ഷ്മാണുക്കളും ബാധിക്കപ്പെടുന്നു. നദീതട സംവിധാനത്തിലെ ഭക്ഷ്യ ശൃംഖലയെ ബാധിക്കുന്നു. തൽഫലമായി, പല മൃഗങ്ങൾക്കും അവയുടെ ഭക്ഷണം നഷ്ടപ്പെടുന്നു. ഇത് ജന്തുജാലങ്ങളുടെ എണ്ണം കുറയുന്നതിനും പ്രാദേശിക വംശനാശത്തിനും കാരണമാകുന്നു.

ഗംഗയുടെ ഏറ്റവും വലിയ പോഷകനദിയായ യമുന ഉത്ഭവിക്കുന്നത് 6,387 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ യമുനോത്രി ഹിമാനിയിൽ നിന്നാണ്. ഇത് അഞ്ച് സംസ്ഥാനങ്ങളിലൂടെ 1,376 കിലോമീറ്റർ ഒഴുകുന്നു. ഒടുവിൽ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഗംഗയിലേക്ക് ഒഴുകുന്നു. ഡൽഹി-ആഗ്ര മേഖലയിൽ നദി വളരെയേറെ മലിനമാണ്. എന്നാൽ ഇപ്പോൾ, അതിന്റെ അപ്‌സ്ട്രീം വിഭാഗത്തിലും ഇത് ഭീഷണി നേരിടുന്നു. ഒരിക്കൽ സരസ് ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇവിടെ ഉണ്ടായിരുന്നു. അവയെല്ലാം ഓർമ്മകൾ മാത്രമായി.പല പക്ഷികളും നദിയുടെ മണൽത്തീരങ്ങളിൽ മുട്ടയിടുന്നു. മണൽ ഖനനം ഇതെല്ലാം നശിപ്പിക്കുകയും അവരെ വിട്ടുപോകാൻ നിർബന്ധിക്കുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yamuna river
News Summary - Sand mining: Haryana residents say death knell for Yamuna river
Next Story