കൗതുകമുണർത്തി സഹസ്രദളപത്മം വിരിഞ്ഞു
text_fieldsകാഞ്ഞാർ: വീട്ടുമുറ്റത്ത് കൗതുകമുണർത്തി സഹസ്രദളപത്മം വിരിഞ്ഞു. കുടയത്തൂർ സംഗമം ജങ്ഷന് സമീപം താമസിക്കുന്ന സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ മുല്ലൂപറമ്പിൽ മധുസൂദനന്റെ വീട്ടിലാണ് പൂവ് വിരിഞ്ഞത്. തൊടുപുഴയിലെ നഴ്സറിയിൽനിന്ന് വാങ്ങിയ ചെടിയിലാണ് സഹസ്രദളപത്മം വിരിഞ്ഞത്. ചെറിയ മൊട്ട് ആയതിനുശേഷം രണ്ടാഴ്ച എടുത്താണ് വിരിഞ്ഞത്. പൂർണമായി വിരിഞ്ഞാൽ രണ്ടുദിവസത്തെ ആയുസ്സുമാത്രമേ ഉണ്ടാകാറുള്ളൂ. രണ്ടുദിവസം കഴിയുന്നതോടെ കൊഴിഞ്ഞുതുടങ്ങും. പുരാണങ്ങളിൽ വിശേഷിപ്പിക്കുന്ന ഇവ കേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായി മാത്രമേ പൂവിടാറുള്ളൂ. ഒരു പൂവിൽ 1000 മുതൽ 1600വരെ ഇതളുകളാണുള്ളത്. സഹസ്രദളപത്മം കാണാൻ നിരവധി പേർ ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്തെത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

