Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റ ശരീരം രണ്ട് തല; ഇതാ ഒരു അപൂർവ ആമക്കുഞ്ഞ്

text_fields
bookmark_border
രണ്ട് തലകളുണ്ടെന്നതുകൊണ്ട് ആമക്ക് രണ്ട് സ്വതന്ത്ര ശരീരങ്ങളുണ്ടാകണമെന്നില്ല. സാധാരണയായി ആന്തരികാവയവങ്ങളും ശരീരഘടനയുടെ വലിയൊരു ഭാഗവും പൊതുവായിരിക്കും.
ഒറ്റ ശരീരം രണ്ട് തല; ഇതാ ഒരു അപൂർവ ആമക്കുഞ്ഞ്
cancel

ഒറ്റ ശരീരത്തിൽ രണ്ട് തലകളുമായി അപൂർവ ആമക്കുഞ്ഞിനെ അമേരിക്കയിലെ മസാചുസെറ്റ്സിലെ കേപ് കോഡിൽ കണ്ടെത്തി. കിഴക്കൻ യു.എസിലെ ഉപ്പുചതുപ്പുകളിലും തീരപ്രദേശങ്ങളിലും കാണപ്പെടുന്ന 'ഡയമണ്ട്ബാക്ക് ടെറാപ്പിൻ' ഇനത്തിൽപ്പെട്ട ആമക്കുഞ്ഞിനെയാണ് ഗവേഷകർ കണ്ടെത്തിയത്. ആമകളെ നിരീക്ഷിച്ചുവരുന്ന ഗവേഷകരാണ് രണ്ട് തലകളുമായി ഒരേ ശരീരത്തിൽ വളർന്ന കുഞ്ഞിനെ കണ്ടെത്തിയത്. ഭ്രൂണവളർച്ചയുടെ ആദ്യഘട്ടത്തിൽ പൂർണമായ വേർപിരിയൽ സംഭവിക്കാതെ വരുമ്പോഴുണ്ടാകുന്ന ഈ അവസ്ഥയെ ബൈസെഫലി എന്നാണ് വിളിക്കുന്നത്.

രണ്ട് തലകളുള്ള ജീവികൾ അത്യപൂർവമാണെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേപ് കോഡിൽ കണ്ടെത്തുന്ന മൂന്നാമത്തെ ഇത്തരത്തിലുള്ള ഡയമണ്ട്ബാക്ക് ടെറാപ്പിൻ ആമക്കുഞ്ഞാണിത്. ഒരേ പ്രദേശത്ത് വീണ്ടും ഇത്തരം അസാധാരണ വളർച്ചയുള്ള ആമകളെ കണ്ടെത്തുന്നത് ഗവേഷകരുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. രണ്ട് തലകളുണ്ടെന്നതുകൊണ്ട് ആമക്ക് രണ്ട് സ്വതന്ത്ര ശരീരങ്ങളുണ്ടാകണമെന്നില്ല. സാധാരണയായി ആന്തരികാവയവങ്ങളും ശരീരഘടനയുടെ വലിയൊരു ഭാഗവും പൊതുവായിരിക്കും. അതേസമയം രണ്ട് തലകളും സ്വതന്ത്രമായി പ്രവർത്തിക്കാനും സാധ്യതയുണ്ട്. ഇത് സഞ്ചാരം, ഭക്ഷണം കഴിക്കൽ തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങളെ ബാധിച്ചേക്കാം.

ഇത്തരത്തിലുള്ള ജീവികളുടെ ആയുസ്സും ഉറപ്പായിരിക്കില്ല. ആന്തരികാവയവങ്ങൾ എത്രത്തോളം പങ്കിടുന്നുവെന്നതിനെ ആശ്രയിച്ചാകും അവയുടെ അതിജീവന സാധ്യത. ചിലതിന് ദീർഘകാലം ജീവിക്കാൻ സാധിക്കുമ്പോൾ മറ്റുചിലത് വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ പ്രതിസന്ധി നേരിടാം. അതേസമയം, ഇത് പുതിയൊരു ആമ ഇനമല്ലെന്നും ഭ്രൂണവളർച്ചക്കിടെ സംഭവിച്ച അപൂർവമായ വ്യതിയാനമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rare Two-Headed Baby Turtle Found
Next Story