Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഅപൂർവയിനം മീൻകൊത്തി...

അപൂർവയിനം മീൻകൊത്തി ചിന്നനെ കണ്ടെത്തി

text_fields
bookmark_border
അപൂർവയിനം മീൻകൊത്തി ചിന്നനെ കണ്ടെത്തി
cancel
camera_alt

ക​ട​മ്പോ​ട് പ​ള്ളാ​യി വീ​ട്ടി​ല്‍ ബാ​ബു​വി​ന്റെ വീ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ ഓ​റി​യ​ന്റ​ല്‍ ഡ്വാ​ര്‍ഫ് കി​ങ് ഫി​ഷ​ര്‍

കൊടകര: തണ്ണീര്‍ത്തടങ്ങളുള്ള വനപ്രദേശത്ത് മാത്രം കാണുന്ന മീന്‍കൊത്തി ചിന്നന്‍ എന്ന ഓറിയന്റല്‍ ഡ്വാര്‍ഫ് കിങ് ഫിഷര്‍ എന്ന കുഞ്ഞുപക്ഷിയെ കോടാലിക്കടുത്ത് കടമ്പോട്ട് കണ്ടെത്തി. റെയില്‍വേ ഉദ്യോഗസ്ഥനായ കടമ്പോട് പള്ളായി വീട്ടില്‍ ബാബുവിന്റെ വീട്ടുമുറ്റത്താണ് മീന്‍കൊത്തി ചിന്നനെ അവശ നിലയില്‍ കണ്ടെത്തിയത്. വെള്ളം കൊടുത്തതോടെ ആരോഗ്യനില മെച്ചപ്പെട്ട പക്ഷി സമീപത്തെ മരച്ചില്ലയിലേക്ക് പറന്ന് കയറിയെങ്കിലും തുടര്‍ന്ന് പറക്കാന്‍ കഴിയാതിരുന്നതിനാല്‍ മരച്ചില്ലയില്‍ തന്നെ ഇരിപ്പായി. ഒരു കണ്ണിന് പരിക്കേറ്റ നിലയിലാണ്. പറക്കാനാകും വരെ കിളിയെ സംരക്ഷിക്കാനുള്ള തീരുമാനത്തിലാണ് ബാബുവും കുടുംബവും.

ജനവാസമേഖലയില്‍ വളരെ അപൂര്‍വമായി കാണാറുള്ള പക്ഷിയാണിതെന്നും തട്ടേക്കാടടക്കം വളരെ കുറച്ച് പ്രദേശങ്ങളില്‍ മാത്രം കാണുന്നതാണെന്നും പക്ഷി നിരീക്ഷകൻ അശോകന്‍ മാസ്റ്റർ പറഞ്ഞു. ഭാഗിക കുടിയേറ്റ പക്ഷിയായ മീന്‍കൊത്തി ചിന്നന്‍ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പൊന്മാനായാണ് അറിയപ്പെടുന്നത്. ചുവന്ന ചുണ്ട്, മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറമുള്ള അടിഭാഗം, ഇളം ചുവപ്പ് കലര്‍ന്ന തലയും കഴുത്തും, നീലയും കറുപ്പും കലര്‍ന്ന പുറംഭാഗം എന്നിവയാണ് പക്ഷിക്കുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ ഭൂപ്രദേശങ്ങളിലുമാണ് സാധാരണയായി കാണപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Birdrare speciesdiscovered
News Summary - Rare species of fish-eating wrasse discovered
Next Story