Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകേരള-തമിഴ്നാട്...

കേരള-തമിഴ്നാട് അതിർത്തിയിൽ അപൂർവയിനം ദേശാടനപക്ഷിയെ കണ്ടെത്തി

text_fields
bookmark_border
കേരള-തമിഴ്നാട് അതിർത്തിയിൽ അപൂർവയിനം ദേശാടനപക്ഷിയെ കണ്ടെത്തി
cancel
camera_alt

നെ​ട്ട​യി​ല്‍ ക​ണ്ടെ​ത്തി​യ ദേ​ശാ​ട​ന പ​ക്ഷി തി​ക്ക് ബി​ല്‍ഡ് വാ​ര്‍ബ്ല​ര്‍

വെള്ളറട: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പശ്ചിമഘട്ട താഴ്‌വരയായ നെട്ടയില്‍ അപൂർവയിനം ദേശാടനപക്ഷിയെ കണ്ടത്തി. തിക്ക് ബില്‍ഡ് വാര്‍ബ്ലര്‍ അല്ലെങ്കില്‍ പെരുംകൊക്കന്‍ കുരുവിയെയാണ് കണ്ടെത്തിയത്.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫർ സുമേഷ് വെള്ളറടയാണ് ചിത്രം പകര്‍ത്തിയത്. സാധാരണ കിഴക്കേ ഏഷ്യന്‍ പ്രദേശങ്ങളില്‍നിന്ന് ശൈത്യകാലത്ത് ഇന്ത്യയിലേക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളിലേക്കും ദേശാടനം നടത്തുന്ന ഈ പക്ഷി തെക്കേ ഇന്ത്യയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കാണപ്പെടാറുണ്ടെന്നും കിഴക്കേ ഏഷ്യയിലാണ് ഇത് പ്രജനനം നടത്തുന്നതെന്നും ജന്തു ശാസ്ത്ര വിദഗ്ധൻ രാജേഷ് കുടപ്പനമൂട് അഭിപ്രായപ്പെട്ടു. പക്ഷിക്ക് 15-17 വരെ സെന്റീമീറ്റര്‍ നീളമുണ്ട്.

പൂർണ വളര്‍ച്ചയെത്തിയ പക്ഷിക്ക് തവിട്ട് നിറമാണ്. തടിച്ച കൊക്കുകളുള്ളതുകൊണ്ടാണ് ഇതിന് തിക്ക് ബില്‍ഡ് വാര്‍ബ്ലര്‍ എന്ന പേര് ലഭിച്ചത്. നെട്ട പ്രദേശം പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ സമ്പന്നമായ ഭാഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduMigratory birdKerala
News Summary - Rare migratory bird spotted on Kerala-Tamil Nadu border
Next Story