വിരളമായി മാത്രം കാണാറുള്ള ജാപ്പനീസ് പ്രാപ്പിടിയനെ 35 വർഷത്തിനുശേഷം ചെന്നൈയിൽ കണ്ടെത്തി
text_fieldsചെന്നൈ: വളരെ വിരളമായി മാത്രം കാണാറുള്ള ജാപ്പനീസ് പ്രാപ്പിടിയനെ 35 വർഷത്തിനുശേഷം ചെന്നൈയിലെ പക്ഷിനിരീക്ഷകർ കണ്ടെത്തി. അഡയാർ അഴിമുഖത്താണ് മദ്രാസ് നാച്ചുറലിസ്റ്റ്സ് അംഗമായ ആർ.വി രമണൻ ഇതിനെ കണ്ടെത്തുന്നത്.
ആദ്യം പക്ഷിയുടെ രാജ്യത്തെ ആദ്യ കണ്ടെത്തലാണെന്ന് വിശ്വസിച്ചെങ്കിലും 35 വർഷം മുമ്പ് ഇവയെ വിശാഖപട്ടണത്ത് കണ്ടെത്തിയതായി രേഖകളുണ്ട്. 1980 ൽ പൂർവഘട്ടത്തിൽ ഇവയെ കണ്ടെത്തിയതായി മലയാളിയായ സി. ശശികുമാറാണ് അവകാശപ്പെട്ടത്. ആൻഡമാൻ നിക്കോബാർ, നാഗപട്ടണം ജില്ലയിലെ വേദാർണയം എന്നിവിടങ്ങളിൽ ഇവയെ മുമ്പ് കെണ്ടത്തിയിട്ടുണ്ട്.
ഇവയിൽ ആൺ പക്ഷികൾക്ക് 25 മുതൽ 30 വരെ സെന്റിമീറ്ററാണ് വലിപ്പം. എന്നാൽ ഇവയുടെ ചിറകുകൾ നീട്ടിയാൽ 45 മുതൽ 55 മീറ്റർവരെ വരും നീളം. പെൺപക്ഷികൾ കുറച്ചുകുടി വലുതായിരിക്കും. കാടുകൾക്കും വെള്ളക്കെടുകൾക്കും മീതെകൂടി വളരെ ശ്രദ്ധകിട്ടാത്ത രീതിയിലാണ് ഇവയുടെ ദേശാന്തര സഞ്ചാരം. മുട്ടയിടുന്ന കാലത്ത് ഇവ മരങ്ങൾ ഇടതിങ്ങിയ വനങ്ങളിലായിരിക്കും ഉണ്ടായിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

