Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഖത്തർ ലോക...

ഖത്തർ ലോക തണ്ണീർത്തടദിനം ആചരിച്ചു; ‘ആ​വാ​സ​വ്യ​വ​സ്​​ഥ​ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ർ​ണാ​യ​കം’

text_fields
bookmark_border
ഖത്തർ ലോക തണ്ണീർത്തടദിനം ആചരിച്ചു; ‘ആ​വാ​സ​വ്യ​വ​സ്​​ഥ​ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ർ​ണാ​യ​കം’
cancel

ദോ​ഹ: ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം ത​ണ്ണീ​ർ​ത്ത​ട ദി​നം ആ​ച​രി​ച്ച് ഖ​ത്ത​ർ. ആ​വാ​സ​വ്യ​വ​സ്​​ഥ​യി​ൽ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് എ​ല്ലാ വ​ർ​ഷ​വും ലോ​ക ത​ണ്ണീ​ർ​ത്ത​ട​ദി​നം ആ​ച​രി​ച്ചു​വ​രു​ന്ന​ത്. ഖ​ത്ത​ർ നാ​ഷ​ന​ൽ വി​ഷ​ൻ 2030ന്റെ​യും പ​രി​സ്​​ഥി​തി​ക്കും കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​ന​ത്തി​നു​മാ​യു​ള്ള ദേ​ശീ​യ​ത​ന്ത്ര​ത്തി​ന്റെ​യും നി​ർ​ണാ​യ​ക ഭാ​ഗ​മാ​യാ​ണ് ഖ​ത്ത​റി​ന്റെ പ​രി​സ്​​ഥി​തി പ്ര​തി​ബ​ദ്ധ​ത​യെ വി​ല​യി​രു​ത്തു​ന്ന​ത്. ആ​രോ​ഗ്യ​ക​ര​വും സു​സ്​​ഥി​ര​വു​മാ​യ ആ​വാ​സ​വ്യ​വ​സ്​​ഥ​ക​ൾ​ക്കാ​യി ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ക​യും പു​നഃ​സ്​​ഥാ​പി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും പ്ര​യോ​ജ​നം ചെ​യ്യു​ന്ന​തും അ​വ​യു​ടെ നി​ല​നി​ൽ​പ്പി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന​തു​മാ​യ ആ​വാ​സ​വ്യ​വ​സ്​​ഥ​ക​ളെ സം​ര​ക്ഷി​ച്ച് നി​ല​നി​ർ​ത്തി​പ്പോ​രു​ന്ന​തി​ൽ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ മ​നു​ഷ്യ​ർ​ക്കും പ്ര​കൃ​തി​ക്കും ഒ​രു​പോ​ലെ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ലോ​ക ത​ണ്ണീ​ർ​ത്ത​ട ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തു. ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ക്കാ​നു​ള്ള സ​മ​യ​മെ​ന്ന ആ​ഗോ​ള പ്ര​മേ​യ​ത്തി​ലൂ​ന്നി​യാ​ണ് ഈ ​വ​ർ​ഷം ലോ​ക ത​ണ്ണീ​ർ​ത്ത​ട ദി​നം ആ​ച​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 35 ശ​ത​മാ​നം ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്ന് പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

യു.​എ​ൻ.​ഇ.​പി (യു.​എ​ൻ പ​രി​സ്​​ഥി​തി പ്രോ​ഗ്രാം) ക​ണ​ക്കു​ക​ൾ പ്ര​കാ​രം 1700 മു​ത​ൽ ലോ​ക​ത്തെ 90 ശ​ത​മാ​നം ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്. വ​ന​ങ്ങ​ളേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി വേ​ഗ​ത്തി​ലാ​ണ് ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ദ്രു​ത​ഗ​തി​യി​ലു​ള്ള നാ​ശം ത​ട​യു​ന്ന​തി​നും അ​വ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളെ​ക്കു​റി​ച്ച അ​വ​ബോ​ധം ദേ​ശീ​യ-​ആ​ഗോ​ളാ​ടി​സ്​​ഥാ​ന​ത്തി​ൽ വ​ള​ർ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും യു.​എ​ൻ.​ഇ.​പി വ്യ​ക്ത​മാ​ക്കു​ന്നു.

ആ​വാ​സ​വ്യ​വ​സ്​​ഥ​യി​ൽ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ ഏ​റെ നി​ർ​ണാ​യ​ക​മാ​ണെ​ന്നും ജൈ​വ​വൈ​വി​ധ്യം, കാ​ലാ​വ​സ്​​ഥാ ല​ഘൂ​ക​ര​ണം, ശു​ദ്ധ​ജ​ല ല​ഭ്യ​ത, ക​ണ്ട​ൽ​ക്കാ​ടു​ക​ൾ എ​ന്നി​വ​ക്ക് ഇ​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​റ​ബ് യൂ​ത്ത് ക്ലൈ​മ​റ്റ് മൂ​വ്മെൻറ് ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ നി​ഷാ​ദ് ഷാ​ഫി ‘ദി ​പെ​നി​ൻ​സു​ല’​യോ​ട് പ​റ​ഞ്ഞു. അ​ൽ ദ​ഖീ​റ, അ​ൽ അ​ലി​യാ​ഹ് ദ്വീ​പ്, ഖോ​ർ അ​ൽ ഉ​ദൈ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഖ​ത്ത​റി​ലെ പ്ര​ധാ​ന ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarWorld Wetlands Day
News Summary - Qatar celebrated World Wetlands Day
Next Story