Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയുടെ പുഞ്ചിരിക്കായി മകൻ നട്ടത് 5700 ചെടികൾ; 10 വർഷം കൊണ്ട് വീടിനെ ചെറിയ വനമാക്കി പാകിസ്താനി യുവാവ്

text_fields
bookmark_border
അമ്മയുടെ പുഞ്ചിരിക്കായി മകൻ നട്ടത് 5700 ചെടികൾ; 10 വർഷം കൊണ്ട് വീടിനെ ചെറിയ വനമാക്കി പാകിസ്താനി യുവാവ്
cancel

ഇസ്‍ലാമാബാദ്: വലിയ ആർഭാടങ്ങളോ സമ്മാനങ്ങളോ ആവശ്യമില്ലാത്ത ചില സ്നേഹപ്രകടനങ്ങളുണ്ട്. മറ്റുള്ളവരുടെ ചെറിയ ആഗ്രഹങ്ങൾ പോലും ശ്രദ്ധയോടെ കേൾക്കുകയും, അത് എന്തുവിലകൊടുത്തും സാധിച്ചുകൊടുക്കുകയും ചെയ്യുമ്പോഴാണ് സ്നേഹം യാഥാർത്ഥ്യമാകുന്നത്. ഇത്തരത്തിൽ തന്റെ അമ്മ പറഞ്ഞ ഒരു ചെറിയ ആഗ്രഹം സാധിച്ച് കൊടുത്തിരിക്കുകയാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മിയാൻ അസ്ഖർ അലി എന്ന യുവാവ്.

മിക്ക അമ്മമാർക്കും ഉള്ളത് പോലെ വീടിനു ചുറ്റും പച്ചപ്പ് നിറഞ്ഞ ഒരു പൂന്തോട്ടം വേണമെന്നായിരുന്നു അസ്ഖർ അലിയുടെ അമ്മയും ആഗ്രഹിച്ചിരുന്നത്. എന്നാൽ തുടക്കത്തിൽ അസ്ഗർ അത് അത്ര കാര്യമായി എടുത്തതേയില്ല. വീടിനു ചുറ്റും വലിയൊരു തോട്ടം നിർമിക്കാൻ ആവശ്യത്തിന് സ്ഥലമില്ലെന്ന് പറഞ്ഞ് അസ്ഖർ ആ നിർദേശം നിരസിക്കുകയാണുണ്ടായത്.

എന്നാൽ മകന്റെ മറുപടി അമ്മയെ ഏറെ നിരാശപ്പെടുത്തി. അവർ ഒന്നും തിരിച്ചുപറയാതെ സങ്കടത്തോടെ നിശബ്ദയായി. അമ്മയുടെ മുഖത്തെ ആ നിശബ്ദതയും വിഷമവും അസ്ഖറിന്റെ മനസ്സിൽ വല്ലാതെ തട്ടി. ‘ഞാൻ എന്റെ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവരെ സന്തോഷിപ്പിക്കണമെന്ന വലിയൊരു അടങ്ങാത്ത ആഗ്രഹം എന്റെ ഉള്ളിലുണ്ടായി’ - ബി.ബി.സി ഉർദുവിനോട് സംസാരിക്കവെ അസ്ഖർ പറഞ്ഞു.

തുടർന്ന് 2016ൽ അദ്ദേഹം തോട്ടം നിർമിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സ്ഥലപരിമിതി ഒരു തടസ്സമായിരുന്നെങ്കിലും വീടിന്റെ മേൽക്കൂരയും മുറ്റവും ഉൾപ്പെടെ ലഭ്യമായ എല്ലാ സ്ഥലങ്ങളും അദ്ദേഹം ഇതിനായി ഉപയോഗപ്പെടുത്തി. പത്ത് വർഷത്തിനുള്ളിൽ പാകിസ്താനിലെ പട്ടോകിയിലുള്ള തന്റെ വീടിനെ അസ്ഗർ അവിശ്വസനീയമാംവിധം ഒരു ചെറിയ വനമാക്കി മാറ്റിയെടുത്തു.

ചെറിയൊരു സ്ഥലത്ത് വലിയ കഠിനാധ്വാനത്തിലൂടെ 5,700ലധികം സസ്യങ്ങളാണ് അദ്ദേഹം നട്ടുവളർത്തിയത്. ചെടികൾ, മണ്ണ്, ഉപകരണങ്ങൾ, മറ്റ് പരിപാലന ചെലവുകൾക്കുമായി ഏകദേശം 14 ലക്ഷത്തോളം രൂപയാണ് അദ്ദേഹം ഇതുവരെ ചെലവഴിച്ചത്. അമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ തുടങ്ങിയ ഈ സംരംഭം ഇന്ന് ഒരു ഹരിത മാതൃകയായി മാറിയിരിക്കുകയാണ്. അമ്മയുടെ ചെറിയൊരു ആഗ്രഹം സാധിപ്പിച്ചെടുക്കാൻ മകൻ നടത്തിയ ഈ അസാധാരണ പ്രയത്നം ഇന്ന് സമൂഹമാധ്യമങ്ങളിലും വലിയ തോതിൽ പ്രശംസിക്കപ്പെടുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meet Mian Asghar Ali from Pakistan who planted over 5,700 trees around his small home just to make his mother smile again
Next Story