റാസ് അൽ ഹദ്ദിൽ കടലാമകളെ ഉപദ്രവിച്ച വിനോദസഞ്ചാരിക്കെതിരെ നിയമനടപടി
text_fieldsമസ്കത്ത്: റാസ് അൽ ഹദ്ദിൽ കടലാമകളെ ശല്യപ്പെടുത്തിയ വിനോദസഞ്ചാരിക്കെതിരെ നിയമനടപടി സ്വീകരിച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി. കടലാമകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട ഒമാനിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതാണ് വിനോദസഞ്ചാരിയുടെ പെരുമാറ്റമെന്ന് അതോറിറ്റി വ്യക്തമാക്കി.
കടലാമകളുടെ കൂടുകെട്ടൽ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അതോറിറ്റി പൗരന്മാരോടും താമസക്കാരോടും വിനോദസഞ്ചാരികളോടും ആവശ്യപ്പെട്ടു. കടലാമകളെ തൊടുകയോ അവയുടെ അടുത്തേക്ക് പോകുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്. വന്യജീവികൾക്ക് ദോഷകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

