ഇന്ത്യൻ നഗരങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ രൂക്ഷമാകുമെന്ന് പഠനം
text_fieldsലോകത്തിലെ വലിയ നഗരങ്ങൾ എല്ലാം കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്നുണ്ട്. വളർന്നു വരുന്ന ഇന്ത്യൻ നഗരങ്ങളും കാലാവസ്ഥ പ്രതിസന്ധി നേരിടുന്നു എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ.
കാലാവസ്ഥാ വ്യതിയാനങ്ങൾ രൂക്ഷമാകുമ്പോൾ നഗരങ്ങളുടെ അപകട സാധ്യതതയും വർധിച്ചുവരുന്നു. എന്നാൽ അവ ലഘൂകരിക്കാൻ കഴിയുന്നതാണ്. നഗരങ്ങളെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതത്തിൽനിന്ന് പുറത്തുകൊണ്ടുവരണമെങ്കിൽ സമഗ്രവും നീതിയുക്തവും പ്രായോഗികവുമായ പരിഹാരങ്ങൾക്കായി സർക്കാരുകളും ഗവേഷകരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പഠനം പറയുന്നു.
ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്നത്. ഈ വർഷത്തിൽ ഡൽഹിയിൽ അനുഭവപ്പെട്ട റെക്കോർഡ് ഉഷ്ണ തരംഗവും മുംബൈ നഗരത്തിൽ അനുഭവപ്പെട്ട പ്രളയവും ചെന്നൈ നഗരത്തിൽ ഇടക്കിടെ ഉണ്ടാകുന്ന ശക്തമായ മഴയും എല്ലാം കാലാവസ്ഥ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങൾക്ക് ഉദാഹരണമാണ്. ഇതിലൂടെ സാധാരണക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.
നഗരങ്ങളെ കാലാവസ്ഥ വ്യതിയാനത്തിൽനിന്നും അതിന്‍റെ പ്രത്യാഘാതങ്ങളിൽനിന്നും രക്ഷപ്പെടുത്തുന്നതിന് ശാസ്ത്രീയ വികസനത്തെയാണ് പഠനത്തിൽ ഊന്നിപ്പറയുന്നു.
ഏഷ്യയിലെയും ആഫ്രിക്കയിലെയും ചെറുതും വേഗത്തിൽ വളരുന്നതുമായ നഗരങ്ങൾക്ക് കാലാവസ്ഥാ-നഗര ഗവേഷണത്തിൽ പ്രാതിനിധ്യം കുറവാണെന്നും പഠനം എടുത്തു കാണിക്കുന്നു. ഇൻഡോർ, സൂററ്റ്, ലഖ്‌നോ പോലുള്ള ഇന്ത്യയിലെ ഇടത്തരം നഗരങ്ങൾ ഇതിന് ഉദാഹരണമാണ്. ഇന്ത്യ അഭൂതപൂർവമായ വേഗതയിൽ നഗരവൽക്കരിക്കുമ്പോൾ കാലാവസ്ഥ വ്യതിയാനം മൂലം തീവ്രമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നു. ഇത് ഈ നഗരങ്ങളിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയും അപകടത്തിലാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

