പുതിയ ഇനം അപുഷ്‌പിത സസ്യത്തെ കണ്ടെത്തി
text_fieldsതേഞ്ഞിപ്പലം: പശ്ചിമഘട്ട മലനിരകളിൽ നിന്ന്പുതിയ അപുഷ്പിത സസ്യത്തെ കണ്ടെത്തി കാലിക്കറ്റിലെ ഗവേഷകർ. ‘സ്യുടോപാരാഫ്യസാന്തസ്സ് ഘാടെൻസിസ്’ എന്ന് പേരിട്ട സസ്യത്തെ കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര ഗവേഷക വിദ്യാർഥിയായ സജിത എസ്. മേനോൻ ഗവേഷണ മാർഗദർശിയായ ഡോ. മഞ്ജു സി. നായർ എന്നിവർ ചേർന്ന് നെല്ലിയാമ്പതി മലനിരകളിൽനിന്നാണ് കണ്ടെത്തിയത്.
നെക്കെറേസിയെ കുടുംബത്തിൽപ്പെട്ട ‘സ്യുടോപാരാഫ്യസാന്തസ്സ്’ ജനുസ്സിൽപ്പെട്ട ചെടികൾ ട്രോപിക്കൽ ഏഷ്യയിൽ മാത്രം കണ്ട് വരുന്നവയാണ്. സ്യുടോപാരാഫ്യസാന്തസ്സ് ജനുസ്സിൽപ്പെട്ട അഞ്ച് സ്പീഷിസുകൾ ഉണ്ടെങ്കിലും സബ്മാർജിനാറ്റ്‌സ് എന്ന് സ്പീഷിസ് മാത്രമാണ് ഇന്ത്യയിൽ കാണുന്നത്. വടക്കേ ഇന്ത്യയിലും, ആന്തമാനിലും ആണ് മോസ് വിഭാഗത്തിൽപ്പെട്ട ഈ ജനുസ്സ് കാണുന്നത്. പുതിയത് ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ദക്ഷിണേന്ത്യയിൽ ഈ സസ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഫിൻലാൻഡിലെ പ്രശസ്ത ബ്രയോളജിസ്റ്റ് ജൊഹാനസ് എൻറോത്തും കണ്ടെത്തലിൽ പങ്കാളിയായി.
പുതിയ കണ്ടുപിടിത്തം ബ്രയോഫിറ്റ് ഡൈവേഴ്സിറ്റി ആന്റ് ഇവോ ല്യൂഷൻ എന്ന് രാജ്യാന്തര ജേർണലിൽ ആണ് പബ്ലിഷ് ചെയ്തത്. പരിസ്ഥിതിയിൽ സൂക്ഷ്മ ആവാസ സ്ഥാനങ്ങൾ ഒരുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ് ബ്രയോഫൈറ്റുകളിൽപ്പെട്ട മോസ് വിഭാഗം ചെടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

