Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightരണ്ടു​ പുതിയ ചെടികൾ...

രണ്ടു​ പുതിയ ചെടികൾ കണ്ടെത്തി മലയാളി ശാസ്​ത്രജ്ഞർ

text_fields
bookmark_border
രണ്ടു​ പുതിയ ചെടികൾ കണ്ടെത്തി മലയാളി ശാസ്​ത്രജ്ഞർ
cancel

കോ​ഴി​ക്കോ​ട്​: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സ​സ്യ​ശാ​സ്​​ത്ര​ജ്ഞ​ർ രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്ന്​ ര​ണ്ടു പു​തി​യ ചെ​ടി​ക​ൾ ക​ണ്ടെ​ത്തി. ചൈ​ന​യി​ൽ മാ​ത്രം കാ​ണു​ന്ന​ മ​റ്റൊ​രു ചെ​ടി​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ല​ബാ​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ പ്ര​ഫ. എം.​സാ​ബു, ഡോ.​വി.​എ​സ്. ഹ​രീ​ഷ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റേ​താ​ണ്​ ക​ണ്ടു പി​ടി​ത്തം.

കാ​പ്പി​ച്ചെ​ടി​യു​ടെ കു​ടും​ബ​ത്തി​ൽ പെ​ട്ട (റൂ​ബി​യേ​സി), ഒ​ഫി​യോ​റി​സ മെ​ഡോ​ജെ​ൻ​സി​സ് ചെ​ടി​ക​ളാ​ണ്​ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ന്‍റെ ഉ​ൾ മേ​ഖ​ല​യി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​യി​ലൊ​ന്ന്​​ ചൈ​ന​യി​ൽ മാ​ത്രം ഇ​തി​നു​ മു​മ്പ്​ ക​ണ്ടെ​ത്തി​യ​വ​യാ​ണ്. ഒ​രേ​യി​ന​ത്തി​ലാ​ണെ​ങ്കി​ലും ഇ​വ​യു​ടെ പൂ​ക്ക​ൾ ഏ​റെ വ്യാ​ത്യാ​സ​മു​ണ്ട്.

പാ​രി​സി​ൽ​നി​ന്ന്​ ​ഇ​റ​ങ്ങു​ന്ന അ​ഡ​ന​സോ​ണി​യ ശാ​സ്​​ത്ര​മാ​സി​ക​യി​ൽ ഇ​ക്കാ​ര്യം പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാ​മ​ത്തെ ചെ​ടി മി​സോ​റ​മി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ ഇ​ഞ്ചി​യി​ന​ത്തി​ൽ​പെ​ട്ട സി​ൻ​ഗി​ബെ​ർ നി​യോ​ട്രെ​ൻ​കാ​റ്റം എ​ന്ന്​ പേ​രി​ട്ട ചെ​ടി​യാ​ണ്. പ​ട്ടാ​മ്പി ഗ​വ. കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​ർ ടി. ​ജ​യ​കൃ​ഷ്ണ​ൻ, മി​സോ​റം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ച്ച്. ലാ​ൽ​ര​മ​ൺ​ഗി​ങ്​​ലോ​വ, എം. ​സാ​വ്​​മ്​​ലി​ന എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plants
News Summary - new plants found at arunachal pradesh
Next Story