Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അരിയോസോമ സിഎംഎഫ്ആർഐയൻസെ’; അറബിക്കടലിൽ പുതിയ കണ്ടെത്തൽ

text_fields
bookmark_border
‘അരിയോസോമ സിഎംഎഫ്ആർഐയൻസെ’; അറബിക്കടലിൽ പുതിയ കണ്ടെത്തൽ
cancel

കൊച്ചി: അറബിക്കടലിൽനിന്ന് പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി സിഎംഎഫ്ആർഐയുടെ പേരിൽ അറയിപ്പെടും. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ(സിഎംഎഫ്ആർഐ) ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിൽ നിന്നാണ് മീനിനെ ലഭിച്ചത്.

കഴിഞ്ഞ ജനുവരിയിൽ ലഭിച്ച മത്സ്യം ശാസ്ത്രീയ പരിശോധനയിൽ പുതിയ ഇനം ഈൽ മത്സ്യമാണെന്ന് സിഎംഎഫ്ആർഐയിലെ ഗവേഷകർ തിരിച്ചറിയുകയായിരുന്നു. സിഎംഎഫ്ആർഐയുടെ 80ാം വാർഷികത്തിന്റെ ഭാഗമായി മീനിന് അരിയോസോമ സിഎംഎഫ്ആർഐയൻസെ എന്ന് നാമകരണം ചെയ്തു.

ഇന്ത്യയുടെ ആഴക്കടൽ ഗവേഷണ മേഖലക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ ഗവഷണ നേട്ടമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. ആഴക്കടൽ മത്സ്യസമ്പത്തിനെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ വിപുലപ്പെടുത്താനും അതുവഴി ജൈവവൈവിധ്യ സംരക്ഷണ പരിപാലന രീതികൾ മെച്ചപ്പെടുത്താനും സഹായിക്കും.

മീനിന്റെ അടിഭാഗത്ത് കാണപ്പെടുന്ന കറുത്ത പുള്ളികളാണ് പ്രധാന ആകർഷണം. ഇതേ വർഗത്തിൽപെട്ട മറ്റ് ഈൽ മത്സ്യങ്ങളിൽനിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകൾ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായതോടെയാണ് പുതിയ ഇനം മീനാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ആഴക്കടൽ ദൗത്യത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐ നടപ്പാക്കുന്ന ഗവേഷണത്തിലാണ് പുതിയ മീനിനെ തിരിച്ചറിഞ്ഞത്. ഇവയുടെ വാണിജ്യപരമായ സാധ്യതകൾ പഠനം നടത്തി മാത്രമേ പറയാനാകൂവെന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകുന്ന സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രേഖ ജെ. നായർ പറഞ്ഞു.

പുതിയ മത്സ്യം കണ്ടെത്തിയതായുള്ള ശാസ്ത്ര പഠനം അന്താരാഷ്ട്ര ടാക്‌സോണമിക് ജേണലായ സൂടാക്‌സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New eel species found in Arabian Sea
Next Story