Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഉറവിട മാലിന്യ സംസ്കരണ...

ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ 100 ശതമാനം വിജയമെന്ന് എം.ബി രാജേഷ്

text_fields
bookmark_border
ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ 100 ശതമാനം വിജയമെന്ന് എം.ബി രാജേഷ്
cancel

തിരുവനന്തപുരം : മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള പദ്ധതികൾ 100 ശതമാനം വിജയമെന്ന് എം.ബി രാജേഷ്. ശാസ്ത്രീയമായ മാലിന്യസംസ്കരണത്തിന് നൂതന സാങ്കേതിക വിദ്യകൾ അവലംബിച്ച് നടപ്പിലാക്കിയ പദ്ധതികളാണ് 100 ശതമാനം വിജയത്തിൽ എത്തിയതെന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു.

മുച്ചട്ടി കമ്പോസ്റ്റ് യൂനിറ്റ്, മൺകല കമ്പോസ്റ്റ് യൂനിറ്റ്, റിങ് കമ്പോസ്റ്റ് യൂനിറ്റ്, മിക്ഡ് കൾച്ചർ ഹെഡ്ബാച്ച് ടൈം ബയോഗ്യാസ് പ്ലാന്റ്, ബയോ കമ്പോസ്റ്റർ ബീൻ, കിച്ചൺ ബിൻ, ബക്കറ്റ് കമ്പോ യൂനിറ്റ്, മണ്ണിര കമ്പോസ്റ്റ് പോർട്ടബിൾ ബയോബിൻ കമ്പോസ്റ്റ് എന്നിവയാണ് വിജയിച്ചത്. രൂപപ്പെടുന്ന അഴുകുന്ന മാലിന്യത്തിന്റെ അളവിന് അനുസൃതമായി എയറോബിക് ബിൻ മോഡൽ കമ്പോ യൂനിറ്റ് (തുമ്പൂർമൂഴി),വലിയ പോർട്ടബിൾ ബയോ കമ്പോസ്റ്റ് ബിന്നുകൾ, ഉയർന്ന ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകൾ, ഓർഗാനിക് വേസ്റ്റ് കൺവർട്ടർ എന്നിവ സ്ഥാപിച്ച് മാലിന്യം സംസ്കരിച്ച് വളവും ഇന്ധനവുമാക്കി മാറ്റുന്നതിനും കഴിഞ്ഞു.

ഫ്ലാറ്റുകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങൾ അവരുടെ സ്വന്തം ചെലവിൽ സംസ്കരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ നിർദേശം നൽകി. പുതുതായി ആരംഭിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഉണ്ടെന്ന് ഉറപ്പുവരുത്തി മാത്രമേ ലൈസൻസ് കെട്ടിട നമ്പർ നൽകുകയുള്ളു.

ശുചിത്വ മിഷൻ ഉറവിട മാലിന്യ സംസ്കരണ പദ്ധതി ഉൾപ്പടെയുള്ള ഉപാധികൾക്ക് അംഗീകാരം നൽകുകയും അവയുടെ നിരക്ക് നിശ്ചയിച്ച് നൽകുകയും ചെയ്യുന്നു. തദേശ സ്വയംഭരണതലത്തിലുള്ള പ്രോജക്ടുകൾക്കു സാങ്കേതിക-സാമ്പത്തിക സഹായങ്ങൾ ശുചിത്വ മിഷൻ നൽകുന്നു.

ഉറവിട മാലിന്യ സംസ്കരണ മേഖലയിൽ ആവശ്യമായ സാങ്കേതിക ഉപദേശവും മിഷൻ നൽകുന്നു. തദേശ സ്വയംഭരണ തലത്തിലുളള മാലിന്യ സംസ്കരണ പദ്ധതികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നതിന് റിസോഴ്സ് പേഴ്സൺമാരെ ശുചിത മിഷൻ തെരഞ്ഞെടുത്തു. അവർ പ്രവർത്തനം നടത്തുന്നു. ഗാർഹിക തലത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് ഗുണഭോക്താക്കൾക്ക് പരമാവധി 90 ശതമാനം വരെ സബ്സിഡി നൽകുന്നുവെന്നും മന്ത്രി മറുപടി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minister MB Rajeshwaste disposal projects
News Summary - MB Rajesh said that the source waste disposal projects are 100 percent successful
Next Story