അവിടെ മഴ കുറഞ്ഞു, ഇവിടെ പൂക്കളമിടാൻ ചെലവേറും
text_fieldsകർണാടകയിലെ ചെണ്ടുമല്ലി പാടം
പുൽപള്ളി: ഇക്കുറി ഓണക്കാലത്ത് പൂക്കളമിടാൻ ചെലവേറും. അയൽ സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞത് പൂക്കൃഷിയെ ബാധിച്ചതാണ് ഇതിനു കാരണം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കർണാടകയിലടക്കം പൂക്കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീർണവും കുറഞ്ഞു. കർണാടകയിലെ ഗുണ്ടൽപേട്ട അടക്കം സ്ഥലങ്ങളിൽനിന്നാണ് ചെണ്ടുമല്ലി ഉൾപ്പെടെ പൂക്കൾ ധാരാളമായി കേരളത്തിൽ എത്തിയിരുന്നത്.
ചെണ്ടുമല്ലി ഏറ്റവും കൂടുതൽ ഉൽപാദിപ്പിച്ചിരുന്നതാണ് ചാമരാജ് നഗർ, മൈസുരു ജില്ലകളിലെ വിവിധ സ്ഥലങ്ങൾ. മഴക്കാലത്ത് ചിറകളിൽ സംഭരിക്കുന്ന വെള്ളം ഉപയോഗപ്പെടുത്തിയായിരുന്നു മിക്കവരുടെയും കൃഷി. മഴക്കുറവ് മൂലം ഇവിടങ്ങളിൽ ഇത്തവണ കൃഷി കാര്യമായില്ല. കൃഷി ഇറക്കിയവരും വെട്ടിലാണ്. വളർച്ച മുരടിച്ച നിലയിലാണ് പൂച്ചെടികൾ.
നിലവിൽ വിരിയുന്ന പൂക്കൾ പെയിന്റ് കമ്പനികൾക്കും മറ്റും കർഷകർ വിൽപന നടത്തിവരികയാണ്. കർണാടകയിൽ ഉൽപാദനത്തിൽ ഉണ്ടാകുന്ന കുറവ് ഓണക്കാലത്ത് കേരളത്തിൽ പൂവില ഗണ്യമായി ഉയരാൻ ഇടയാക്കുമെന്നാണ് പൊതുവെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

