കഴിഞ്ഞ മാസം അനുഭവപ്പെട്ടത് 125 വർഷത്തിനിടയിലെ ഉയർന്ന ചൂട്
text_fieldsന്യൂഡൽഹി: ഈ വർഷത്തെ വേനൽക്കാലം ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാർച്ച് മുതൽ മേയ് വരെ ഉഷ്ണതരംഗം അനുഭവപ്പെടുന്ന ദിനങ്ങൾ വർധിക്കും. കുട്ടികളും പ്രായമായവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും ജാഗ്രത പാലിക്കണം.
കാലാവസ്ഥ രേഖപ്പെടുത്താൻ തുടങ്ങിയ 1901നുശേഷം ഇതുവരെയുള്ള ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ മാസം രാജ്യത്ത് അനുഭവപ്പെട്ടത്. കഴിഞ്ഞ മാസം രാജ്യത്തെ ശരാശരി താപനില 22.04 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണയെക്കാൾ 1.34 ഡിഗ്രി സെൽഷ്യസ് അധികമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഫെബ്രുവരിയിലെ ശരാശരി താപനില ഏറ്റവുമധികം രേഖപ്പെടുത്തിയിട്ടുള്ളത് തെക്കേ ഇന്ത്യയിലാണ്. 26.75 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ താപനില 40 ഡിഗ്രി കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

