ചൂട് തുടരും; പൊടിപടലത്തിന് സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിലും ചൂട്, പൊടിപടലം, ഈർപ്പമുള്ള കാലാവസ്ഥ എന്നിവ തുടരും. മർദ സംവിധാനങ്ങളിലെ മാറ്റവും കാറ്റിന്റെ രീതികളിലെ മാറ്റവുമാണ് ഇതിന് കാരണം. നിലവിലെ ദുർബലമായ ഉയർന്ന മർദ സംവിധാനം ചൂടുള്ളതും വരണ്ടതുമായ വായു കൊണ്ടുവരുമെന്നും വടക്കുപടിഞ്ഞാറൻ കാറ്റ് തുറസ്സായ പ്രദേശങ്ങളിൽ പൊടിപടലങ്ങൾ സൃഷ്ടിക്കുമെന്നും കാലവസഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
ശനിയാഴ്ച പകലിൽ കടുത്ത ചൂട് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ എട്ടു മുതൽ 32 കി.മീ വേഗതയിൽ കാറ്റ് വീശാം. ഉയർന്ന താപനില 42-44 ഡിഗ്രി സെൽഷ്യസിനിടയിൽ പ്രതീക്ഷിക്കുന്നു. കടൽ തിരമാലകൾ 1-4 അടി വരെ ഉയരും. രാത്രിയും ചൂട് നിലനിൽക്കും. രാത്രി തെക്കുകിഴക്കൻ കാറ്റ് സജീവമാകും.
താപനില 24- 26 ഡിഗ്രി സെൽഷ്യസിനിടയിൽ പ്രതീക്ഷിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താനും ദീർഘനേരം വെയിൽ കൊള്ളുന്നത് ഒഴിവാക്കാനും പൊടി നിറഞ്ഞ പ്രദേശങ്ങളിൽ പോകുമ്പോൾ ജാഗ്രത പാലിക്കാനും അധികൃതർ അഭ്യർഥിച്ചു. ദൃശ്യപരത കുറയുന്നതും കടലിലെ കാലാവസ്ഥയും കാരണം ഡ്രൈവർമാരും ബോട്ട് യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

