Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗരങ്ങളെ എരിതീയിലാക്കി ഉഷ്ണത്തുരുത്ത്

text_fields
bookmark_border
നാട്ടിൻപുറങ്ങളിലേതിനേക്കാൾ മൂന്നോ നാലോ ഡിഗ്രി കൂടുതൽ ചൂട് നഗരങ്ങളിൽ
Aerial view of a dense concrete urban landscape in Kerala experiencing intense heat and rising temperatures.
cancel

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രീ​ക്ഷ താ​പ​നി​ല​യും ഈ​ർ​പ്പ​വും ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​ന് പി​ന്നാ​ലെ അ​സാ​ധാ​ര​ണ പ്ര​തി​ഭാ​സ​ങ്ങ​ളാ​യ ഉ​ഷ്ണ​ത്തു​രു​ത്തു​ക​ൾ കൂ​ടി പെ​രു​കി​യ​തോ​ടെ കേ​ര​ള​ത്തി​ലെ ന​ഗ​ര​ങ്ങ​ളും ന​ഗ​ര​സ​മാ​ന മേ​ഖ​ല​ക​ളും ഉ​രു​കി​ത്തി​ള​ക്കു​ന്നു. കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ളും ടാ​ർ​റോ​ഡു​ക​ളും അ​ട​ച്ചി​ട്ട ജ​നാ​ല​ക​ളും വാ​യു​സ​ഞ്ചാ​ര​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഉ​ഷ്ണ​ത്തു​രു​ത്തു​ക​ൾ.

ഇ​തി​ന്‍റെ ഫ​ല​മാ​യി നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ മൂ​ന്നോ നാ​ലോ ഡി​ഗ്രി കൂ​ടു​ത​ൽ ചൂ​ടാ​ണ് ന​ഗ​ര​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ ഇ​ത് എ​ട്ടു​മു​ത​ൽ പ​ത്തു​വ​രെ ആ​കാ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര പ​ഠ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്നു. തീ​ര​ദേ​ശ​മാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ൽ പൊ​തു​വേ വാ​യു​വി​ൽ ജ​ല​ബാ​ഷ്പം കൂ​ടു​ത​ലാ​ണ്. കേ​ര​ള​ത്തി​ന്‍റെ ഹൈ​റേ​ഞ്ച് ഒ​ഴി​ച്ചു​ള്ള മേ​ഖ​ല​ക​ളെ​ല്ലാം ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​യു​ടെ പ​രി​ധി​യി​ലാ​ണ് വ​രു​ന്ന​ത്. അ​ന്ത​രീ​ക്ഷ താ​പ​നി​ല​ക്കൊ​പ്പം ഈ​ർ​പ്പ​വും വ​ർ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് ചൂ​ട് അ​സ​ഹ്യ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ള​ങ്ങ​ൾ, പാ​ടം, തോ​ട് തു​ട​ങ്ങി വെ​ള്ളം സം​ഭ​രി​ച്ചു​നി​ർ​ത്താ​നും പു​ന​രു​പ​യോ​ഗി​ക്കാ​നും സം​വി​ധാ​ന​മു​ള്ള​തി​നാ​ൽ ഉ​ഷ്ണ​ത്തു​രു​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ചൂ​ട് കു​റ​യും. എ​ന്നാ​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തീ​വ്ര ന​ഗ​ര​വ​ത്ക​ര​ണം ന​ട​ക്കു​ന്ന സം​സ്ഥാ​ന​മാ​യ​തി​നാ​ൽ ന​ഗ​ര-​ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ അ​തി​വേ​ഗം കോ​ൺ​ക്രീ​റ്റ് കാ​ടു​ക​ളാ​വു​മെ​ന്നും സം​സ്ഥാ​നം ഒ​റ്റ ഉ​ഷ്ണ​ത്തു​രു​ത്തി​ലേ​ക്ക് എ​ത്താ​ൻ അ​ധി​ക​ദൂ​രം ഇ​ല്ലെ​ന്നു​മു​ള്ള ആ​ശ​ങ്ക​യാ​ണ് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ പ​ങ്കു​വെ​ക്കു​ന്ന​ത്.

പ്ര​കൃ​തി​ക്ക്​ അ​നു​യോ​ജ്യ​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്കു​ള്ള പ​രി​ഹാ​ര​മെ​ന്ന് കാ​ലാ​വ​സ്ഥ ഗ​വേ​ഷ​ക​നാ​യ ഗോ​പ​കു​മാ​ർ ചോ​ല​യി​ൽ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. നാ​ട്ടി​ൻ​പു​റ​ങ്ങ​ളെ അ​തേ​പ​ടി നി​ല​നി​ർ​ത്തി ന​ഗ​ര​ങ്ങ​ളെ ‘സ്പോ​ഞ്ച് ന​ഗ​ര’​ങ്ങ​ളാ​ക്ക​ണം. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ സം​ഭ​ര​ണി​ക​ളു​ള്ള​തി​നാ​ൽ വെ​ള്ളം പി​ടി​ച്ചു​വെ​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ന​ഗ​ര​ങ്ങ​ളി​ൽ അ​തി​ല്ല. അ​വി​ടെ​യാ​ണ് ‘സ്പോ​ഞ്ച് ന​ഗ​ര’​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം. ന​ഗ​ര​ത്തി​ൽ പെ​യ്യു​ന്ന മ​ഴ അ​വി​ടെ​ത​ന്നെ സം​ഭ​രി​ക്കാ​നും പു​ന​രു​പ​യോ​ഗി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​മാ​ണ് സ്പോ​ഞ്ച് ന​ഗ​രം എ​ന്ന​തു​കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ലി​ത് പ്ര​യോ​ഗ​ത്തി​ൽ വ​ര​ണ​മെ​ങ്കി​ൽ വി​ക​സ​ന​മെ​ന്നാ​ൽ കോ​ൺ​ക്രീ​റ്റ് നി​ർ​മി​തി​ക​ളാ​ണെ​ന്ന അ​ധി​കാ​രി​ക​ളു​ടെ വീ​ക്ഷ​ണം മാ​റ​ണം. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ഉ​ഷ്ണ​ത്തു​രു​ത്തു​ക​ളെ കു​റി​ച്ചും സ്പോ​ഞ്ച് ന​ഗ​ര​ത്തെ​ക്കു​റി​ച്ചും നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ര്യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ല. കൊ​ച്ചി​യി​ൽ ടൗ​ൺ​പ്ലാ​നി​ങ് വി​ഭാ​ഗം ഒ​രി​ക്ക​ൽ ഇ​ത്ത​ര​ത്തി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ങ്കി​ലും മു​ന്നോ​ട്ടു​പോ​യി​ല്ല. 2013 മു​ത​ൽ ചൈ​ന​യി​ൽ ഈ ​സം​വി​ധാ​നം ന​ട​പ്പാ​യി​ട്ടു​ണ്ടെ​ന്നും ഗോ​പ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്താ​ണ് ഉ​ഷ്ണ​ത്തു​രു​ത്ത്

ചൂ​ട് വ​ലി​ച്ചെ​ടു​ക്കു​ന്ന കോ​ൺ​ക്രീ​റ്റ്, ടാ​ർ, ഇ​രു​മ്പ്, ഗ്ലാ​സ് എ​ന്നി​വ​യു​ടെ അ​ധി​ക​സാ​ന്നി​ധ്യ​വും ഫാ​ക്ട​റി​ക​ൾ, വാ​ഹ​ന​ങ്ങ​ളി​ലെ എ​ൻ​ജി​നു​ക​ൾ, എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്ന്​ വ​ലി​യ തോ​തി​ൽ പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന മ​നു​ഷ്യ​നി​ർ​മി​ത താ​പ​വും മൂ​ലം ചൂ​ട് അ​സാ​ധാ​ര​ണ​മാ​യി ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന മേ​ഖ​ല​ക​ളെ​യാ​ണ് ‘ഉ​ഷ്ണ​ത്തു​രു​ത്ത്’ എ​ന്ന് പ​റ​യു​ന്ന​ത്. ന​ഗ​ര​ങ്ങ​ളാ​ണ് പൊ​തു​വി​ൽ ഈ ​ഗ​ണ​ത്തി​ൽ വ​രു​ന്ന​ത്. കോ​ൺ​ക്രീ​റ്റ്, ടാ​ർ, ഇ​രു​മ്പ്, ഗ്ലാ​സ് എ​ന്നി​വ പ​ക​ൽ​സ​മ​യ​ത്തെ സൂ​ര്യ​താ​പം വ​ലി​യ തോ​തി​ൽ വ​ലി​ച്ചെ​ടു​ക്കു​ക​യും രാ​ത്രി​യി​ൽ പ​തു​ക്കെ മാ​ത്രം പു​റ​ത്തു​വി​ടു​ക​യും ചെ​യ്യു​ന്നു. ഇ​ത് ന​ഗ​ര​ങ്ങ​ളെ രാ​ത്രി​യി​ലും ചൂ​ടു​ള്ള​താ​ക്കു​ന്നു. വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ അ​ടു​ത്ത​ടു​ത്ത് തി​ങ്ങി​നി​റ​ഞ്ഞ് നി​ർ​മി​ക്കു​ന്ന​ത് കാ​റ്റി​ന്റെ സ്വാ​ഭാ​വി​ക ഗ​തി​യെ ത​ട​യു​ക​യും ചൂ​ട് വാ​യു പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്നു.

നാളെ വരെ ഉയർന്ന താപനില

സം​സ്ഥാ​ന​ത്ത്​ ഉ​യ​ർ​ന്ന താ​പ​നി​ല ബു​ധ​നാ​ഴ്ച​ വ​രെ തു​ട​രാ​ൻ സാ​ധ്യ​ത. ഈ ​കാ​ല​യ​ള​വി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല സാ​ധാ​ര​ണ​യേ​ക്കാ​ൾ മൂ​ന്നു മു​ത​ൽ നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ ഉ​യ​ർ​ന്നേ​ക്കാം. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ സ്വാ​ധീ​നം അ​നു​സ​രി​ച്ച്​ തു​ട​ർ​ന്ന്​ ചെ​റി​യ രീ​തി​യി​ൽ മ​ഴ ല​ഭി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. മൂ​ന്നാ​റി​ൽ യു.​വി സൂ​ചി​ക പ​ത്തി​ലേ​ക്ക്​ താ​ഴ്ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ 11 ആ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ, ച​ങ്ങ​നാ​ശ്ശേ​രി, തൃ​ത്താ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​മ്പ​ത് രേ​ഖ​പ്പെ​ടു​ത്തി.

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ 10ന്​ ​ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും 11ന്​ ​പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ലെ​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Cities Turn Into Urban Heat Islands With Extreme Temperatures
Next Story