ശീത തരംഗത്തിൽ കശ്മീർ താഴ്വര
text_fieldsശ്രീനഗർ: കശ്മീർ താഴ്വരയിലുടനീളം മൈനസ് ഡിഗ്രി തണുപ്പിന്റെ ശീത തരംഗം. മഞ്ഞുറഞ്ഞ റോഡുകളും ഐസുകൊണ്ട് ആവരണമിട്ട മരച്ചില്ലകളും കശ്മീരിന്റെ തണുപ്പുകാലത്തെ അടയാളപ്പെടുത്തുകയാണ്. ഒക്ടോബർ മുതൽ താഴ്വാരം ശൈത്യ കാലാവസ്ഥയെ അഭിമുഖീകരിക്കുകയാണ്.
ശ്രീനഗറിൽ മൈനസ് 3.1 ഡിഗ്രി സെൽഷ്യസ് തണുപ്പ് ആണ് കഴിഞ്ഞ ദിവസം രാത്രി രേഖപ്പെടുത്തിയത്. ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ മൈനസ് 5.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പ് ആയ അനന്ത്നാഗ് ജില്ലയിൽ മൈനസ് 4.4ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.
വടക്കൻ കശ്മീരിൽ കുപ്വാരയിൽ -3.4°C, ബന്ദിപ്പൊരയിൽ -3.8°C, റാഫിയാബാദിൽ -4.1°C എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. കൊക്കർനാഗിൽ -0.4°C എന്ന നിലയിൽ താരതമ്യേന കുറഞ്ഞ താപനിലയും സോനാമാർഗിൽ -3.8°C ഉം രേഖപ്പെടുത്തി.
എന്നാൽ, ജമ്മു മേഖലയിൽ താപനിലയിൽ കുറവ് അനുഭവപ്പെട്ടു. ജമ്മു നഗരത്തിൽ 9.8°C ഉം ബനിഹാലിൽ -0.5°C ഉം രേഖപ്പെടുത്തി.
ലഡാക്കിൽ ലേയിൽ -8.5°C ഉം കാർഗിൽ -8.8°C ഉം നുബ്രയിൽ -6.6°C ഉം താപനില രേഖപ്പെടുത്തി. ഇത് മേഖലയിലുടനീളം തുടർച്ചയായ തണുപ്പിന്റെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

