Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതി സൂചികയിൽ ഒന്നാമതായി എസ്റ്റോണിയ; പിന്നിൽ നിന്ന് രണ്ടാമത്തെ രാജ്യമായി ഇന്ത്യ

text_fields
bookmark_border
Estonia
cancel
camera_alt

എസ്റ്റോണിയ

ന്യൂഡൽഹി: ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. യേൽ സർവകലാശാല പുറത്തിറക്കിയ 2026ലെ പരിസ്ഥിതി പ്രകടന സൂചികയിൽ (ഇ.പി.ഐ) 177 രാജ്യങ്ങളിൽ 176-ാം സ്ഥാനത്താണ് ഇന്ത്യ. 22.46 മാത്രമാണ് ഇന്ത്യയുടെ ആകെ സ്കോർ. പട്ടികയിൽ ഏറ്റവും പിന്നിലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

2026 പരിസ്ഥിതി പ്രകടന സൂചിക (EPI): പ്രധാന വിവരങ്ങളും മികച്ച 10 രാജ്യങ്ങളും
  • ഇന്ത്യയുടെ സ്ഥാനം: 177 രാജ്യങ്ങളിൽ 176-ാം സ്ഥാനം (സ്കോർ: 22.46).
  • പ്രധാന സമ്പദ്‌വ്യവസ്ഥകൾ: ബ്രസീൽ (50), റഷ്യ (89), ദക്ഷിണാഫ്രിക്ക (111), ചൈന (129).
  • വിലയിരുത്തൽ മാനദണ്ഡം: പരിസ്ഥിതി ആരോഗ്യം, ആവാസവ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ 47 സൂചകങ്ങൾ.
റാങ്ക് രാജ്യം ഇ.പി.ഐ സ്കോർ
1 എസ്റ്റോണിയ 74.29
2 ലക്സംബർഗ് 74.24
3 യുണൈറ്റഡ് കിങ്ഡം 71.51
4 ഫിൻലൻഡ് 71.04
5 നെതർലൻഡ്സ് 70.49
6 ജർമനി 69.93
7 ഫ്രാൻസ് 69.82
8 നോർവേ 69.24
9 സ്വീഡൻ 69.20
10 ഓസ്ട്രിയ 66.80

74.79 സ്കോറുമായി എസ്റ്റോണിയയാണ് പട്ടികയിൽ ഒന്നാമത്. 2019, 2020 വർഷങ്ങളിൽ ഓയിൽ ഷെയ്ൽ ഉപയോഗിച്ചുള്ള വൈദ്യുതി നിലയങ്ങൾ അടച്ചുപൂട്ടിയതിനെത്തുടർന്ന് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതാണ് എസ്റ്റോണിയയുടെ നേട്ടത്തിന് കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ലക്സംബർഗ് (രണ്ട്), അമേരിക്ക (മൂന്ന്) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ആദ്യ പത്ത് സ്ഥാനങ്ങളും യൂറോപ്യൻ രാജ്യങ്ങൾ സ്വന്തമാക്കി. ഫിൻലൻഡ്, നെതർലൻഡ്സ്, ജർമനി, ഫ്രാൻസ്, നോർവേ, സ്വീഡൻ, ഓസ്ട്രിയ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങൾ.

മറ്റ് രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാൻ 16-ാം സ്ഥാനത്തും ഓസ്ട്രേലിയ 25-ാം സ്ഥാനത്തും കാനഡ 29-ാം സ്ഥാനത്തുമാണ്. പ്രമുഖ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ബ്രസീലാണ് മുന്നിൽ (50). റഷ്യ 89-ാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക 111-ാം സ്ഥാനത്തും ചൈന 129-ാം സ്ഥാനത്തുമാണ്.

വായു, ജല മലിനീകരണം, വനനശീകരണം, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നിവ സൃഷ്ടിക്കുന്ന കടുത്ത സമ്മർദങ്ങളാണ് ഇന്ത്യയുൾപ്പെടെയുള്ള അവസാന സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ നേരിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ പ്രാദേശിക പരിസ്ഥിതി പ്രകടന സ്കോറിൽ 7.47 പോയിന്റിന്റെ വർധന മാത്രമാണുണ്ടായത്.

പരിസ്ഥിതി ആരോഗ്യം, ആവാസവ്യവസ്ഥയുടെ നിലനിൽപ്പ്, കാലാവസ്ഥാ വ്യതിയാനം എന്നീ മൂന്ന് പ്രധാന മേഖലകളിലായി 47 സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് 177 രാജ്യങ്ങളെ വിലയിരുത്തിയത്. രാജ്യങ്ങളുടെ പരിസ്ഥിതി നയങ്ങളും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പുരോഗതിയുമാണ് സൂചികയിൽ പരിശോധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Ranks Low in EPI
Next Story