80,000 മരണങ്ങൾ, 170 ബില്യൺ ഡോളറിന്റെ നഷ്ടം; 30 വർഷത്തിനിടെ ഏറ്റവും കൂടുതൽ കാലാവസ്ഥ ദുരന്തങ്ങൾ ബാധിച്ച രാജ്യങ്ങളിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്
text_fieldsന്യൂഡൽഹി: ഉഷ്ണതരംഗം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം പോലുള്ള അതിതീവ്ര കാലാവസ്ഥ ദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച ലോകരാജ്യങ്ങളിൽ ഇന്ത്യ ഒമ്പതാംസ്ഥാനത്തെന്ന് റിപ്പോർട്ട്. ബ്രസീലിലെ കോപ്30(സി.ഒ.പി 30) കാലാവസ്ഥ ചർച്ചകളുടെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ സംഘടനയായ ജർമൻ വാച്ച് തയാറാക്കിയ കാലാവസ്ഥ അപകട സൂചിക(ക്ലൈമറ്റ് റിസ്ക് ഇൻഡക്സ്) റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം.
1995നും 2024 നും ഇടയിൽ, ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, വരൾച്ച, ഉഷ്ണതരംഗങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 430 കാലാവസ്ഥാ ദുരന്തങ്ങൾ ഇന്ത്യ നേരിട്ടു. ഈ സംഭവങ്ങൾ 80,00000 അധികം പേരുടെ ജീവൻ അപഹരിക്കുകയും ഏകദേശം 170 ബില്യൺ ഡോളർ സാമ്പത്തിക നഷ്ടത്തിന് കാരണമാവുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു.
11 രാജ്യങ്ങളിലാണ് കഴിഞ്ഞ 30 വർഷത്തിനിടെ ഏറ്റവും കൂടുതൽ കാലാവസ്ഥ ദുരന്തങ്ങൾ ബാധിച്ചത്. ലോകമെമ്പാടുമുള്ള മൊത്തം ജനങ്ങളിൽ ഏകദേശം 40 ശതമാനം അതായത് 300 കോടിയിലേറെ ആളുകൾ താമസിക്കുന്നതും ഈ രാജ്യങ്ങളിലാണ്.
ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ കാർബൺ പുറംതള്ളുന്ന രാജ്യമായ ചൈനയും പട്ടികയിലുണ്ട്. ചൈന പട്ടികയിൽ 11ാം സ്ഥാനത്താണ്.
30 വർഷം കൊണ്ട് ഏതാണ്ട് 430 കാലാവസ്ഥ ദുരന്തങ്ങളാണ് ലോകത്ത് ഉണ്ടായത്. ഏതാണ്ട് 170 ഡോളറിന്റെ നഷ്ടവും ഈ ദുരന്തങ്ങൾ വരുത്തിവെച്ചു. 1.3 ബില്യൺ ആളുകൾ ദുരിതത്തിലായി. 80,000ത്തിലേറെ ആളുകൾ മരണപ്പെടുകയും ചെയ്തു.
ഇന്ത്യയിൽ മൺസൂൺ കാലങ്ങളിൽ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും പെട്ട ദുരിതത്തിലായ ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കൃഷിനിലങ്ങൾ തകർന്നു. ചുഴലിക്കാറ്റുകൾ തീരദേശ മേഖലകളെ തകർത്തു.
1998ൽ ഗുജറാത്തിലും 1999ൽ ഒഡീഷയിലും ചുഴലിക്കാറ്റ് വീശിയടിച്ചു. 2014ലും 2020ലും ഹുദ്ഹുദ് ചുഴലിക്കാറ്റും ആംഫാൻ ചുഴലിക്കാറ്റും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. 1993ൽ വടക്കേ ഇന്ത്യയിലും 2013ൽ ഉത്തരാഖണ്ഡിലും വെള്ളപ്പൊക്കമുണ്ടായി. 2019ലെ വെള്ളപ്പൊക്കത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ...ഇതെല്ലാം ആളുകളുടെ ജീവനുകൾ ഇല്ലാതാക്കാനും വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമായി.
1998,2002, 2003, 2015 വർഷങ്ങളിലുണ്ടായ ഉഷ്ണതരംഗങ്ങളും നിരവധിയാളുകളുടെ ജീവൻ അപഹരിച്ചു.
ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ തീവ്ര കാലാവസ്ഥ പ്രതിഭാസങ്ങൾ തുടർച്ചയായ ഭീഷണിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പട്ടികയിൽ ഫിലിപ്പീൻസ് ഏഴാംസ്ഥാനത്താണ്. ഫ്രാൻസ് 12ഉം ഇറ്റലി16ഉം അമേരിക്ക 18ഉം സ്ഥാനങ്ങളിലുണ്ട്. 1995നും 2024നും ഇടയിൽ 9700ലധികം കാലാവസ്ഥ ദുരന്തങ്ങളുണ്ടായി. അതിൽ എട്ടരലക്ഷത്തിലേറെ ആളുകൾ മരിച്ചു. 4.5 ട്രില്യൺ ഡോളറിലേറെ സാമ്പത്തിക നഷ്ടവുമുണ്ടായി.
മനുഷ്യ ജീവിതത്തിന് ഏറ്റരും കൂടുതൽ ഭീഷണി ഉയർത്തുന്ന സംഭവങ്ങളായി ഉഷ്ണതരംഗങ്ങളും ചുഴലിക്കാറ്റുകളും മാറി. ചുഴലിക്കാറ്റുകളാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. തുടർച്ചയായ കാലാവസ്ഥ ദുരന്തങ്ങൾ ഇന്ത്യ പോലുള്ള രാജ്യങ്ങളെ ദുർബലമാക്കുന്നു. ഹെയ്ത്തി, ഫിലിപ്പീൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നതെന്ന് സി.ആർ.ഐക്ക്(ക്ലൈമറ്റ് റിസ്ക് ഇൻഡക്സ്) പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളായ ലോറ ഷാഫർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

