Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_right...

ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ക്ക് കാ​ര​ണം മ​നു​ഷ്യ​രു​ടെ കൈ​യേ​റ്റം -ഡോ. ​എ​സ്. ഫൈ​സി

text_fields
bookmark_border
animal diseases
cancel

തേ​ഞ്ഞി​പ്പ​ലം: ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ മ​നു​ഷ്യ​ര്‍ കൈ​യേ​റു​ന്ന​താ​ണ് ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ പ​ട​രാ​ന്‍ കാ​ര​ണ​മെ​ന്ന് പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നും യു.​എ​ൻ പ​രി​സ്ഥി​തി ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കാ​ളി​യു​മാ​യ ഡോ. ​എ​സ്. ഫൈ​സി. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ​രി​സ്ഥി​തി പ​ഠ​ന​വി​ഭാ​ഗം ‘ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ളും പ​രി​സ്ഥി​തി നി​രീ​ക്ഷ​ണ​വും’ വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സെ​മി​നാ​റി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​രു​ടെ കൈ​യേ​റ്റം ജ​ന്തു​ക്ക​ളി​ല്‍ സ​മ്മ​ര്‍ദം കൂ​ട്ടു​ക​യും അ​തു​വ​ഴി വൈ​റ​സ് സാ​ന്നി​ധ്യം കൂ​ടു​ക​യും ചെ​യ്യും. നി​പ, ഇ​ബോ​ള എ​ന്നി​വ​പോ​ലു​ള്ള ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​സി.​സി. ഹ​രി​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ. യൂ​സു​ഫ്, അ​സി. പ്ര​ഫ​സ​ര്‍ കെ.​എം. ഷീ​ജ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍വേ ഓ​ഫ് ഇ​ന്ത്യ മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വെ​ങ്കി​ട്ട​രാ​മ​ന്‍ കൃ​ഷ്ണ​മൂ​ര്‍ത്തി, ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​ക​മ​ല ക​ണ്ണ​ന്‍, വെ​റ്റ​റി​ന​റി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​ര്‍ ഡോ. ​ജെ​സ് വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. ചൊ​വ്വാ​ഴ്ച​യാ​ണ് സെ​മി​നാ​ര്‍ സ​മാ​പി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human encroachmentanimal diseasesDr. S.faysi
News Summary - Human encroachment due to animal diseases -Dr. S. faysi
Next Story