Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി 2026; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാ സംഘടന

text_fields
bookmark_border
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി 2026; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാ സംഘടന
cancel

ന്യൂ​ഡ​ൽ​ഹി: ഏ​റ്റ​വും ചൂ​ടേ​റി​യ നാ​ല് വ​ർ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി 2026 മാ​റു​മെ​ന്ന് ലോ​ക കാ​ലാ​വ​സ്ഥ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു.​എം.​ഒ) റി​പ്പോ​ർ​ട്ട്. 2023, 2024, 2025, 2026 വ​ർ​ഷ​ങ്ങ​ളാ​ണ് 177 വ​ർ​ഷ​ത്തെ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ വ​ർ​ഷ​ങ്ങ​ൾ. 2026 ജ​നു​വ​രി മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ കാ​ല​യ​ള​വി​ൽ ആ​ഗോ​ള ശ​രാ​ശ​രി താ​പ​നി​ല വ്യ​വ​സാ​യ​വ​ത്ക​ര​ണ​ത്തി​ന് മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തെ (1850-1900) അ​പേ​ക്ഷി​ച്ച് 1.47 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ഉ​യ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 2025ലെ​യും 2023ലെ​യും മു​ഴു​വ​ൻ വ​ർ​ഷ​ത്തെ ശ​രാ​ശ​രി താ​പ​നി​ല​യേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​ത്.

രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ ഏ​റ്റ​വും ചൂ​ടേ​റി​യ വ​ർ​ഷ​മാ​യ 2024ലെ ​ശ​രാ​ശ​രി​യേ​ക്കാ​ൾ നേ​രി​യ തോ​തി​ൽ മാ​ത്ര​മാ​ണ് കു​റ​വ്. ആ​ഗ​സ്റ്റ് മു​ത​ൽ ശ​ക്തി​പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ൽ​നി​നോ പ്ര​തി​ഭാ​സം കാ​ര​ണം 2026 അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും ആ​ഗോ​ള താ​പ​നി​ല ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഡി​സം​ബ​റോ​ടെ എ​ൽ​നി​നോ റെ​ക്കോ​ഡ് ശ​ക്തി​യി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​ന​മെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തു​ർ​ക്കി​യ​യി​ലെ അ​ന്റാ​ലി​യ​യി​ൽ ന​ട​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യാ​യ കോ​പ്-31​ന്റെ ആ​ദ്യ​ദി​ന​മാ​ണ് ലോ​ക കാ​ലാ​വ​സ്ഥാ സം​ഘ​ട​ന ‘സ്റ്റേ​റ്റ് ഓ​ഫ് ദ ​ക്ലൈ​മ​റ്റ്’ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

2026 ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യി​ലു​ണ്ടാ​യ ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ ഏ​ക​ദേ​ശം 14.65 കോ​ടി പേ​ർ അ​തി​തീ​വ്ര ചൂ​ടി​ന് വി​ധേ​യ​രാ​യ​താ​യും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​ലാ​വ​സ്ഥ അ​തി​തീ​വ്ര​ത​യു​ടെ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലേ​ക്കാ​ണ് ലോ​കം ക​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ റെ​ക്കോ​ഡു​ക​ൾ തു​ട​ർ​ച്ച​യാ​യി ത​ക​രു​മ്പോ​ൾ അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hottest year in the history
Next Story