ജിംകോർബറ്റ് നാഷനൽ പാർക്കിൽ സഫാരിക്കിടെ പുകയില ഉപയോഗം, ഉറക്കം ഗൈഡിനെ സസ്പെൻഡ് ചെയ്തു
text_fieldsഉത്തരാഖണ്ഡ്: ജിം കോർബറ്റ് നാഷനൽ പാർക്കിൽ സഫാരിക്കിടെ ടൂറിസ്റ്റ് തന്റെ ടൂർ ഗൈഡുമായി പങ്കുവെച്ച വിചിത്രമായ അനുഭവം സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്.സഫാരിക്കിടെ ഗൈഡ് പുകയില ഉപയോഗിക്കുകയും കാട്ടിൽ പുകയില പാക്കറ്റുകൾ വലിച്ചെറിയുകയും ചെയ്തതായി അദ്ദേഹം റിപ്പോർട്ട് ചെയ്തു. സഫാരിക്കിടെയുണ്ടായ അനുഭവത്തിൽ ടൂറിസ്റ്റ് അതൃപ്തി പ്രകടിപ്പിച്ചു.
സഫാരി ഗൈഡ് നിരുത്തരവാദപരമായും തന്റെ ജോലി കൃത്യമായി ചെയ്യാതെ അനാദരവ് കാണിച്ചുവെന്നും സഫാരിക്കിടെ ഗൈഡ് വാഹനത്തിൽ ഒരു മണിക്കൂർ ഉറങ്ങിയതായും സാഹചര്യത്തെപറ്റി ചോദിച്ചപ്പോൾ മാനിറച്ചി കഴിച്ചിട്ടുണ്ടോ എന്നും മാനിറച്ചി രുചികരമാണെന്നുമാണ് മറുപടിയായി പറഞ്ഞത്. പുകയില ഉപയോഗശേഷം പാക്കറ്റ് വനത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. വന സംരക്ഷണത്തെക്കുറിച്ചോ വന്യമൃഗ സംരക്ഷണത്തെക്കുറിച്ചോ ഒരു വാക്കുപോലും പറഞ്ഞില്ല.
വ്യത്യസ്തമായ ജൈവ വൈവിധ്യങ്ങളുള്ള മൃഗസമ്പത്തുള്ള ഇന്ത്യയുടെ കാടുകളെകുറിച്ച് അറിയാനെത്തുന്ന വിദേശികളുടെ മുന്നിൽ ഇത്തരം ഗൈഡുകളുടെ പ്രവൃത്തികൾ ലജ്ജിപ്പിക്കുന്നതാണെന്നും എക്സിൽ കുറിച്ചു. ‘ഇത് ശരിക്കും ലജ്ജാകരമാണ്, പ്രത്യേകിച്ച് മറ്റ് രാജ്യങ്ങളിൽനിന്നുള്ള അതിഥികൾ ജിപ്‌സിയിൽ ഇരുന്ന് ഇന്ത്യയുടെ സമ്പന്നമായ വന്യജീവികളെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചപ്പോൾ, നിർഭാഗ്യമെന്ന് പറയട്ടെ നമ്മുടെ ഗൈഡ് അവർക്ക് പുകയില വേണോ എന്നുചോദിച്ച് അവർക്ക് അത് വിളമ്പുകയായിരുന്നു.
ഇന്ത്യയുടെ വനപൈതൃകത്തെ കുറിച്ച് പറയാനുള്ള സമയത്ത് മാനിറച്ചിയുടെ രുചിയെപറ്റി പറയുകയായിരുന്നു. ഇതാണ് ഇന്ത്യൻ വൈൽഡ് ലൈഫ് ടൂറിസത്തിന്റെ യഥാർഥ മുഖം. നമ്മുടെ പ്രകൃതി പൈതൃകത്തെ പ്രതിനിധീകരിക്കേണ്ടവർ അതിനോട് ആദരവോ അറിവോ കാണിക്കാത്തപ്പോൾ നമ്മൾ തെറ്റ് ചെയ്യുന്നത് ഇവിടെയാണ്. ഇത്തരം ഗൈഡുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും അവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്, ചിലർ ദേശീയോദ്യാനത്തിൽ ഉണ്ടായ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ചിലർ ഇത് ഒറ്റപ്പെട്ട സംഭവമായിട്ടാണ് വിശേഷിപ്പിച്ചത്.
ജിം കോർബറ്റ് ടൈഗർ റിസർവ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഫീൽഡ് ഡയറക്ടർ സാകേത് ബദോള, നടപടി ഉറപ്പ് നൽകി, അത്തരം പെരുമാറ്റം അനുവദിക്കില്ലെന്ന് പറഞ്ഞു.പോസ്റ്റിന് മറുപടിയായി ‘വിഷയം എന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. ശരിയാണെങ്കിൽ, അത്തരം പെരുമാറ്റം അസ്വീകാര്യമാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്, അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രസ്തുത പ്രകൃതി ഗൈഡിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

