Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഅന്‍റാർട്ടിക്കയും...

അന്‍റാർട്ടിക്കയും ഇന്ത്യൻ മൺസൂണും തമ്മിലുള്ള ബന്ധം കണ്ടെത്തി ഗവേഷകർ; നൂറ്റാണ്ടുകൾ പഴക്കമുളള ഫോസിൽ ഇലകളിലാണ് പഠനം നടത്തിയത്

text_fields
bookmark_border
Fossil leaves from Nagaland reveal how Antarctica shaped Indian monsoons
cancel

അന്‍റാർട്ടിക്കയും ഇന്ത്യൻ മൺസൂണും തമ്മിൽ അടുത്ത ബന്ധം: നൂറ്റാണ്ടുകൾ പഴക്കമുളള ഫോസിൽ ഇലകളിൽ പഠനം നടത്തി ഗവേഷകർ ന്യൂഡൽഹി: ഭൂമിയുടെ തെക്കേയറ്റത്തേ ഭൂഖണ്ഡമായ അന്‍റാർട്ടിക്കയും ഇന്ത്യൻ മൺസൂണും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. നാഗാലാൻഡിൽ കണ്ടെത്തിയ ഫോസിൽ ഇലകളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

അന്‍റാർട്ടിക്കയിലെ ഹിമപാളികളുടെ രൂപീകര‍ണവും ഇന്ത്യയുടെ വടക്ക് കിഴക്കൻ മൺസൂണും തമ്മിൽ ബന്ധമുളളതായി ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റേ പഠനത്തിൽ പറയുന്നു. ലഖ്നൗ ബീർബൽ സാഹ്നി ഇൻസിറ്റ്യൂട്ട് ഓഫ് പാലിയോ സയൻസസ്, ഡെറാഡൂണിലേ വാഡിയ ഇൻസിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്. പാലിയോ ജിയോഗ്രഫി, പാലിയോ ക്ലൈമറ്റോളജി, പാലിയോ ഇക്കളോജി എന്നിവ‍യിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാഗാലാൻഡിലെ ലൈസോങിൽ കണ്ടെത്തിയ ഫോസിൽ ഇലകൾക്ക് ഏതാണ്ട് 34 ദശലക്ഷം വർഷം പഴക്കമുളളതായാണ് കണ്ടെത്തിയത്.

സംരക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ഇലകളിൽ ഒരു കാലത്ത് ചൂടുളളതും ഈർപ്പമുളളതുമായ കാലാവസ്ഥയായിരുന്നു സൂചിപ്പിച്ചതെന്ന് പഠനത്തിൽ പറയുന്നു. ഫോസിലിന്‍റെ ആദ്യകാലഘട്ടത്തിലാണ് ഈ സൂചനകളേന്ന് കണ്ടെത്തി. അന്‍റാർട്ടിക്കയിൽ വൻ തോതിൽ ഹിമപാളികൾ രൂപം കൊളളുന്ന കാലഘട്ടവുമായി ഇത് പൊരുത്തപ്പെട്ടു. ഇത് ആഗോള ബന്ധത്തിലേക്കാണ് വിരൽചൂണ്ടിയത്. അന്‍റാർട്ടിക്കയിലെ ഹിമപാളികളുടെ വളർച്ച കാറ്റിന്‍റെയും മഴയുടേയും രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്നും ഇത് വടക്ക് കിഴക്കൻ ഇന്ത്യയിൽ മൺസൂണിന്‍റെ തീവ്രതക്ക് കാരണമായേക്കാമെന്നും പഠനം പറയുന്നു. അന്‍റാർട്ടിക്കയിൽ ഹിമപാളികളുടേ വളർച്ച ഇന്‍റെർ ട്രോപ്പിക്കൽ കൺവെർജൻസ് സോണിന് കാരണമായി. ദക്ഷിണധ്രുവത്തിൽ നിന്നും ഉഷ്ണമേഖലയിലേക്ക് മാറുന്നതേടേ ആഗോളതലത്തിൽ കാറ്റിന്‍റേയും മഴയുടേയും രീതികളെ പുനർനിർമിക്കപ്പെട്ടു. ഇത് ഇന്ത്യയിൽ ഉയർന്ന മഴയിലേക്കും ചൂട് കൂടിയ താപനിലയിലേക്കും വഴിവെച്ചു.

നാഗാലാൻഡിലെ കുന്നുകളിൽ നിന്നും കണ്ടെത്തിയ ഫോസിലൈസ് ഇലകൾ സി.എൽ.എ.എം.പി (ക്ലൈമേറ്റ് ലീഫ് അനാലിസിസ് മൾട്ടിനവാരിയേറ്റ് പ്രോഗ്രം) എന്ന രീതി ഉപയോഗിച്ച് അതിന്‍റേ ഘടന, വലിപ്പം, ആകൃതി എന്നിവ മനസിലാക്കിയാണ് ഗവേഷകർ കാലാവസ്ഥയെ പുനർനിർമിച്ചത്. ഇത് ഇന്ത്യയുടെ ആഴമേറിയ ഭൂതകാലത്തിന്‍റെ മാത്രം കഥയല്ല, മറിച്ച് ഭാവിയിലേക്കുളള മുന്നറിയിപ്പ് കൂടെയാണ്.

കാലാവസ്ഥ വ്യതിയാനം മൂലം അന്‍റാർട്ടിക്കയിൽ മഞ്ഞുരുക്കലിലേക്ക് വഴിവെക്കുന്നു. ഇത് ഇന്ത്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളിൽ മഴയേ തടസപ്പെടുത്തും. വടക്ക് കിഴക്കൻ മൺസൂണിന്‍റേ ഗതിയേ സ്വാധീനിക്കാം. മഴയെ ആശ്രയിച്ചുളള കൃഷിരീതിയേയും ബാധിക്കും. കാലാവസ്ഥ മാറ്റം ലക്ഷകണക്കിന് ജനങ്ങളേയും ബാധിക്കും. ഭൂമിയുടെ കാലാവസ്ഥ ഒരു വെബ് ആണെന്ന് പഠനം പറയുന്നു. ലോകത്തിന്റെ ഒരു കോണിൽ സംഭവിക്കുന്ന കാര്യങ്ങൾ വൻകരകളിൽ ഉടനീളം പ്രതിധ്വനിക്കും. അന്‍റാർട്ടിക്കയിലേ മരുഭൂമികളും നാഗാലാൻഡിലേ ഈർപ്പമുളള വനങ്ങളും അതിന്റെ ഉദാഹരണം മാത്രമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fossilNagalandMonsoonAntarctica
News Summary - Fossil leaves from Nagaland reveal how Antarctica shaped Indian monsoons
Next Story