കണ്ടൽക്കാടുകളുടെ സംരക്ഷണം; ഒന്നാം ഘട്ടം പൂർത്തിയായി
text_fieldsവടകര: നാശത്തിന്റ വക്കിലെത്തിയ കണ്ടൽക്കാട് സംരക്ഷണത്തിന് ജനകീയ മുഖം. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ സംരക്ഷണപ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയായി. റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിലിന്റെ നേതൃത്വത്തിൽ തുടക്കംകുറിച്ച പദ്ധതിക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനന്റെ പങ്കാളിത്തത്തോടെ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയുണ്ടായി.
20ഓളം സന്നദ്ധ സംഘടനകൾ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി. മൂന്നു കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന കണ്ടൽക്കാടുകളിൽ ഒന്നര കിലോമീറ്റർ ദൂരത്തെ പ്രവർത്തനമാണ് പൂർത്തീകരിച്ചത്. മാലിന്യം നിറഞ്ഞ കണ്ടൽക്കാടുകൾ മാലിന്യമുക്തമാക്കിയും ജൈവവേലി കെട്ടിയും ഗ്രീൻ ഷീറ്റ് കെട്ടിയുമാണ് സംരക്ഷണവലയം തീർത്തത്. റെയിൽവേ ജീവനക്കാരും പരിപാടിയിൽ പങ്കാളികളായി.
വ്യാഴാഴ്ച സെൻട്രൽ റോട്ടറി പ്രവൃത്തിയിൽ പങ്കാളിയായി. റോട്ടറി പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ ക്ലബ് മെംബർമാരെ അനുമോദിച്ചു. മണലിൽ മോഹനൻ അധ്യക്ഷത വഹിച്ചു. എയ്ഞ്ചൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ പി.പി. രാജൻ, രാജേഷ് കക്കാട്ട്, കെ. നാരായണൻ, ജ്യോതികുമാർ, ഷിനോജ് കളത്തിൽ, ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

