Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഉപേക്ഷയരുത്​,...

ഉപേക്ഷയരുത്​, തണ്ണീർത്തട സംരക്ഷണത്തിൽ

text_fields
bookmark_border
ഉപേക്ഷയരുത്​, തണ്ണീർത്തട സംരക്ഷണത്തിൽ
cancel

1971ലെ ആദ്യ റാംസർ കൺവെൻഷനിൽ അന്താരാഷ്ട്ര തണ്ണീർത്തട സംരക്ഷണ ഉടമ്പടി അംഗീകരിക്കപ്പെട്ടതി​െൻറ സ്‌മരണാർത്ഥമാണ് 1997 മുതൽ എല്ലാ വർഷവും ഫെ​ബ്രുവരി രണ്ട്​ തണ്ണീർത്തട ദിനം ആചരിക്കുന്നത്​.

തണ്ണീർത്തടങ്ങളും ജനക്ഷേമവും എന്നതാണ്​ ഈ വർഷത്തെ ദിനാചരണ പ്രമേയം. ആറുമീറ്ററിൽ അധികം ആഴമില്ലാത്ത താൽക്കാലികമോ, സ്ഥിരമോ, മനുഷ്യനിർമ്മിതമോ ആയ നീർ പ്രദേശങ്ങളാണ് തണ്ണീർത്തടങ്ങൾ. ഇവ ജൈവവൈവിധ്യം നിലനിൽക്കുന്നതിനും ഭക്ഷ്യ ആവശ്യങ്ങൾക്കും ഔഷധത്തിനും ജലലഭ്യതക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനും ജീവജാലങ്ങളുടെ വംശവർധനവിനും അനിവാര്യമാണ്.

എന്നാൽ, ലോകമെമ്പാടും കാടുകൾ നശിക്കുന്നതിനേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് തണ്ണീർത്തടങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനസംഖ്യ വർധന, മനുഷ്യ ​െൻറ സ്വാർത്ഥ താൽപര്യങ്ങൾ, അശാസ്ത്രീയമായ ഗ്രാമ-പട്ടണ വികസനം കാലാവസ്ഥാ വ്യതിയാനം, മലിനീകരണം എന്നിവയെല്ലാം ഇതിന് കാരണമായിത്തീരുന്നു. ലോകത്ത് ആകെ ഉണ്ടായിരുന്ന തണ്ണീർത്തടങ്ങളുടെ 35ശതമാനം കഴിഞ്ഞ 50 വർഷത്തിനുള്ളിൽ നശിച്ചു.


25 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന 2400 രാംസാർ സൈറ്റുകളാണ് ഇന്ന് ലോകത്തുള്ളത്. ഇന്ത്യയിലെ 75 രാംസർ സൈറ്റുകളിൽ വേമ്പനാട് അഷ്ടമുടി, ശാസ്താംകോട്ട എന്നീ തണ്ണീർത്തടങ്ങളാണ് കേരളത്തിലെത്​. ഉത്തര കേരളത്തിലെ കാട്ടാമ്പള്ളി , കവ്വായി, കോട്ടൂളി എന്നീ തണ്ണീർത്തടങ്ങളും രാംസാർ സൈറ്റുകൾ ആക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

ലോകജനതയുടെ എട്ടിൽ ഒന്ന് പേരും തണ്ണീർത്തടവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്.40 ശതമാനം സസ്യങ്ങളും മറ്റു ജീവജാലങ്ങളും ഇത്തരമൊരു ആവാസവ്യവസ്ഥയിലാണ് ജീവിക്കുന്നത്.

കേരളത്തിലെ തണ്ണീർതടങ്ങളിൽ വ്യാപകമായി കണ്ടൽ മരങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നു. വിവിധയിനം മത്സ്യങ്ങൾക്കും വന്യജീവികൾക്കും കണ്ടൽക്കാടുകൾ അടങ്ങിയ തണ്ണീർത്തടങ്ങൾ ആവാസ സ്ഥാനം നൽകുന്നു. ജലം ഒരു സ്പോഞ്ചിൽ എന്നപോലെ താൽക്കാലികമായി സംഭരിച്ചു വെക്കുവാനും വരൾച്ചക്കാലത്ത് ആവശ്യാനുസരണം വിട്ടുകൊടുക്കുവാനും തണ്ണീർത്തടങ്ങൾക്ക് സാധിക്കുന്നു. അതേസമയം വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കാനും ഭൂഗർഭജലം റീചാർജ് ചെയ്യാനും കഴിവുണ്ട് .

സുനാമി കൊടുങ്കാറ്റ്, കടലാക്രമണം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ നിന്നും ഒരു പരിധിവരെ സുരക്ഷ നൽകാൻ കണ്ടൽക്കാടുകൾക്ക് പ്രാപ്‌തിയുണ്ട്. ജലചംക്രമണത്തിലൂടെ വെള്ളത്തെ ശുദ്ധീകരിക്കുന്നതിനാൽ കണ്ടൽക്കാടുകൾ ഭൂമിയുടെ വൃക്ക എന്നും അറിയപ്പെടുന്നു. തീരദേശ വാസികൾക്ക് ഇത് മൂലം ശുദ്ധജലം ലഭ്യമാകുന്നു. കണ്ണൂരിലെ കണ്ടൽക്കാടുകളുടെ സേവന മൂല്യം നിർണയിക്കുവാൻ ഈ ലേഖകന് അവസരം ലഭിക്കുകയുണ്ടായി.

ഒരു വിദേശ ശാസ്ത്രജ്ഞൻ രേഖപ്പെടുത്തിയിരുന്ന കണക്ക് പ്രകാരം ഒരുകാലത്ത് കേരളത്തിൽ 700 ചതുരശ്ര കിലോമീറ്റർ കണ്ടൽ പ്രദേശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത് 17 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിലാണുള്ളത്. ധാരാളം സസ്യങ്ങളും മറ്റു ജീവജാലങ്ങളും കണ്ടൽ തണ്ണീർത്തടങ്ങളെ അവയുടെ ആവാസ കേന്ദ്രമായി ആശ്രയിക്കുന്നു. കേരളത്തിൽ 18 യഥാർഥ കണ്ടലുകളും 40ലധികം കണ്ടൽ സഹകാരികളും കാണപ്പെടുന്നു. ഈ മേഖലയിൽ കാണപ്പെടുന്ന 110 ഇനം പക്ഷികളിൽ നാൽപതിലധികം ഇനങ്ങൾ ദേശാടനപ്പക്ഷികൾ ആണ്. വിവിധതരം മത്സ്യങ്ങൾ, ആമകൾ, ഞണ്ടുകൾ, കക്കകൾ, ചെമ്മീൻ എന്നിവയുടെ കലവറ കൂടിയാണ് കണ്ടൽ തടങ്ങൾ.

പലതരം മത്സ്യങ്ങളുടെയും ചില പക്ഷികളുടെയും പ്രജനന കേന്ദ്രം കൂടിയാണ് ഇവിടം. ഒരളവോളം മാലിന്യങ്ങളെ സ്വാംശീകരിക്കാനും വെള്ളത്തെ ശുദ്ധീകരിക്കാനും കണ്ടൽക്കാടുകൾക്ക് കഴിവുണ്ട്. പിച്ചാവരത്തെയും വേളാങ്കണ്ണിയിലെയും കണ്ടൽത്തടങ്ങളിൽ നടത്തിയ പഠനത്തിൽ കണ്ടൽക്കാടുകൾക്ക് സുനാമിയെ അതിശക്തമായി പ്രതിരോധിക്കാൻ കഴിവുള്ളതായി കണ്ടിട്ടുണ്ട്. ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്ന ഹരിതഗൃഹ കാർബൺ വാതകങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാതെ ഭൂമിയിലേക്ക് തിരിച്ചുവിടാനും അതുവഴി ആഗോള താപനത്തി​െൻറ തീഷ്‌ണത കുറക്കാനും ഇവക്ക്​ സാധിക്കുന്നു.


കണ്ടൽക്കാടുകളടങ്ങുന്ന തണ്ണീർത്തടങ്ങൾ പല വെല്ലുവിളികളും നേരിടുന്നുണ്ട്. നഗരങ്ങളിലും പരിസരങ്ങളിലും ഭൂമിയുടെ ദൗർലഭ്യം കാരണം തണ്ണീർത്തടങ്ങൾ പലപ്പോഴും നികത്തപ്പെടാറുണ്ട്. ഭൂമി കയ്യേറ്റം മറ്റൊരു കാരണമാണ്. കണ്ടൽ ആവാസവ്യവസ്ഥ ഏറെ ചൂഷണത്തിന് വിധേയമാകുന്നു. മനുഷ്യ​ ​െൻറ അതിരുവിട്ട വിനാശപ്രവർത്തനങ്ങൾ ഇതിന് ആക്കം കൂട്ടുന്നു. ജല വിനോദങ്ങൾക്ക് വേണ്ടിയും കെട്ടിട നിർമ്മാണത്തിനു വേണ്ടിയും കണ്ടൽക്കാടുകൾ വെട്ടുകയും തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തപ്പെടുകയും ചെയ്യുന്നു.കൃത്രിമ മത്സ്യകൃഷിക്ക് വേണ്ടി പ്രകൃതിദത്ത തണ്ണീർതടങ്ങളെ മാറ്റിമറിക്കുന്നു.കൃഷി, മത്സ്യബന്ധന വകുപ്പുകൾ നടപ്പിലാക്കുന്ന ചില പദ്ധതികൾക്ക് വേണ്ടി സാമ്പത്തിക സഹായത്തോടെ കണ്ടൽക്കാടുകൾ മുറിച്ചുമാറ്റപ്പെടുന്നു

ഒരു ശാസ്ത്രീയ പരിപാലന രീതി തണ്ണീർത്തട സംരക്ഷണത്തിന്ന് അനിവാര്യമാണ്. തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും സുസ്ഥിരമായരീതിയിൽ വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഒന്നാമതായി ചെയ്യേണ്ടത്. മറ്റു ഭൂവിനിയോഗങ്ങളിലേക്കുള്ള തരംതിരിവി​െൻറ തോത്കുറക്കുക പ്രദേശങ്ങൾ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കുക എന്നിവയും പ്രാധാന്യമർഹിക്കുന്നു. വികസന പദ്ധതികളിൽ ഇതിനുള്ള വിഹിതം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കേരളത്തിലെ ഭൂരിഭാഗം കണ്ടൽക്കാടുകളും നഷ്ടപ്പെട്ടത് 1986 നു ശേഷമാണ്. ഇതിന് കാരണമായിതീർന്നത് അശാസ്ത്രീയമായ കൃഷി ചെമ്മീൻ കെട്ട് നഗരവികസനം, കെട്ടിട നിർമ്മാണം എന്നിവയാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് അടിയന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സുസ്ഥിരവികസന അജണ്ട നടപ്പിൽ വരുത്തേണ്ടതാണ്. കണ്ടൽക്കാടുകൾ അടങ്ങുന്ന തണ്ണീർത്തടങ്ങൾ ഇന്ത്യ ഗവൺമെൻറ് CRZ 1 ൽ ഉൾപ്പെടുത്തിയതിനാൽ അതുപ്രകാരവും കേരള കൺസർവേഷൻ ഓഫ് പാഡി ആൻറ്​ വെറ്റ്ലാന്റ്സ് 2008 ചട്ടപ്രകാരവും കയ്യേറ്റത്തിനും നാശത്തിനും എതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടതാണ്. കേരള സ്റ്റേറ്റ് കോസ്റ്റൽ സോൺ മാനേജ്‌മെൻറ് അതോറിറ്റി ഇക്കാര്യത്തിൽ ബദ്ധശ്രദ്ധരാകേണ്ടതുണ്ട്.


കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മിഷ്‌ടി, അമൃത ദരോഹർ തുടങ്ങിയ പദ്ധതികൾ എന്നിവയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായത്തോടെ സംരക്ഷണ പരിപാടികൾ ആസൂത്രണം ചെയ്യണം. കേരള ഫോറസ്റ്റ് ഡിപാര്ട്ട്മെണ്ടിന്റെ നേതൃത്വത്തിൽ കണ്ണൂർ മാങ്ഗ്രൂവ് മിഷൻ എന്ന പേരിൽ റവന്യൂ ഭൂമിയും സ്വകാര്യഭൂമിയും തരംതിരിക്കുകയും സ്വകാര്യഭൂമി വിലക്കു വാങ്ങി സംരക്ഷിക്കുവാൻ ശ്രമിക്കുകയും ചെയ്‌തതും, പയ്യന്നൂരിൽ WTI കണ്ണൂർ കണ്ടൽ പദ്ധതി ആരംഭിച്ചതും, പരിസ്ഥിതി സംഘടനയായ SEEK കണ്ടൽ വിലക്ക് വാങ്ങി സംരക്ഷിക്കുന്നതും, ഓയിസ്‌ക എന്ന സംഘടന വളപട്ടണം പാലത്തിനു സമീപം ഏക്കറുകളോളം കണ്ടൽ വച്ചുപിടിപ്പിച്ചതും മാതൃകാപരമാണ്.

ഭരണകർത്താക്കളും ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടപ്പാക്കേണ്ടുന്ന ധാരാളം പ്രവർത്തനങ്ങളുണ്ട്. കണ്ടൽ നശിച്ച പ്രദേശങ്ങളിൽ പുതുതായി വെച്ച് പിടിപ്പിക്കുകയും നിലവിലുള്ളതി​​െൻറ വ്യാപ്‌തി വർദ്ധിപ്പിക്കുകയും ചെയ്യുക. തണ്ണീർത്തട മേഖലയിലുള്ള നാട്ടുകാരുമായി ചേർന്ന്‌ സംരക്ഷണം ഉറപ്പാക്കുക. ഇക്കോടൂറിസത്തിന്റെ ഭാഗമായി പക്ഷിനിരീക്ഷണം, ഉൽപ്പന്നങ്ങളുടെ വിപണനം, കാലിവളർത്തൽ, നാടൻകൃഷി പുല്ലും മറ്റുപ്രകാരവും പ്രകൃതിവസ്തുക്കളും ഉപയോഗിച്ചുള്ള കൗതുക വസ്‌തു നിർമ്മാണം ടൂറിസ്റ്റ് ഗൈഡ്,ഔഷധശേഖരണവും വിപണവും തുടങ്ങിയ വിവിധതൊഴിൽമേഖലകളിൽ പങ്കാളിത്തപരിപാലനം നടപ്പിലാക്കുക. ഞണ്ട് ശേഖരണം, മുരു ( Oyster) ശേഖരണം, പ്രകൃതിദത്ത ചെമ്മീൻ കൃഷി കയർ, നാരുകൾ, ഔഷധസസ്യങ്ങൾ, കാലി തീറ്റ എന്നിവയുടെ ശേഖരണം സംസ്കരണം, വിപണനം, കയറ്റുമതി എന്നിവയിൽ പരിസരവാസികൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകി ലാഭകരമാക്കുക, തണ്ണീർത്തടങ്ങളെ തിരിച്ചറിഞ്ഞ് അവയെ രാംസർ സൈറ്റാക്കിപ്രഖ്യാപിക്കാനും അതുവഴി മികച്ച അന്താരാഷ്ട്ര പരിഗണന ലഭ്യമാക്കാനും നടപടി സ്വീകരിക്കുക എന്നിവയാണത്.

(പരിസ്ഥിതി ശാസ്​ത്രജ്​ഞനും സംസ്​ഥാന സർക്കാറി​െൻറ തീരസംരക്ഷണ ഉപദേശക സമിതിയംഗവുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wetlandmangrovewetland conservation
News Summary - Don't neglect wetland conservation
Next Story