ദീപാവലി പടക്കങ്ങൾ: ഡൽഹിയിൽ വായു ഗുണനിലവാരം ‘റെഡ് സോണിൽ’
text_fieldsന്യൂഡൽഹി: സ്വതവേ വായു നിലവാര സൂചിക മോശമായ ഡൽഹിയിൽ ദീപാവലിക്കുശേഷം വായുവിന്റെ നില കൂടുതൽ വഷളായി. നിരവധി പേർ പടക്കം പൊട്ടിച്ചതിനെത്തുടർന്ന് നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ എന്ന തലത്തിലേക്ക് താഴ്ന്നു.
ചൊവ്വാഴ്ച കനത്ത ചാരനിറത്തിലുള്ള മൂടൽമഞ്ഞിലേക്കാണ് ഡൽഹി നിവാസികൾ ഉണർന്നത്. സുപ്രീംകോടതി നിശ്ചയിച്ച രണ്ടു മണിക്കൂർ പരിധിക്കപ്പുറം പടക്കം പൊട്ടിക്കൽ നീണ്ടു. 38 നിരീക്ഷണ കേന്ദ്രങ്ങളിൽ 36 എണ്ണത്തിൽ നിന്നുള്ള ഡാറ്റ ‘റെഡ് സോണിൽ’ മലിനീകരണ തോത് സൂചിപ്പിക്കുന്നു. ഇത് ‘വളരെ മോശം’ മുതൽ ‘കടുത്ത’ വായു’വിന്റെ വരെ ഗുണനിലവാരം പ്രതിഫലിപ്പിക്കുന്നു.
സാധാരണയേക്കാൾ ഉയർന്ന താപനിലയും അനുകൂലമായ കാറ്റും മലിനീകരണ വസ്തുക്കളെ വ്യാപിപിച്ചു. ദീപാവലി ദിനത്തിൽ വൈകുന്നേരം 6 നും അർധരാത്രിക്കും ഇടയിൽ ശബ്ദമലിനീകരണവും വർധിച്ചതായി ഡൽഹി മലിനീകരണ നിയന്ത്രണ സമിതി അറിയിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദീപാവലിക്ക് ശേഷമുള്ള ഡൽഹിയുടെ വായു ഗുണനിലവാര സൂചിക ‘വളരെ മോശം’ മുതൽ ‘കടുത്ത’ വരെയുള്ള ശ്രേണിയിൽ സ്ഥിരമായി തുടരുന്നു. ‘ഗ്രീൻ ക്രാക്കർ സംരംഭം പോലുള്ള നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, നിലവിലുള്ള മലിനീകരണ സ്രോതസ്സുകളുമായി ചേർന്ന് പടക്കങ്ങൾ വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നത് തുടരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

