Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർണാബ് ശക്തി പ്രാപിക്കുന്നു; ആന്ധ്രാപ്രദേശിലും ഒഡീഷയിലും അതീവ ജാഗ്രതാ നിർദ്ദേശം; തമിഴ്നാട്ടിൽ ശക്തമായ മഴ

text_fields
bookmark_border
അർണാബ് ശക്തി പ്രാപിക്കുന്നു; ആന്ധ്രാപ്രദേശിലും ഒഡീഷയിലും അതീവ ജാഗ്രതാ നിർദ്ദേശം; തമിഴ്നാട്ടിൽ ശക്തമായ മഴ
cancel

അമരാവതി: ബംഗാൾ ഉൾക്കടലിൽ 'അർണാബ്' ചുഴലിക്കാറ്റ് ശക്തമാകുന്ന പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലും ഒഡീഷയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മധ്യ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്രന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി രൂപംകൊണ്ടത്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. അവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിലുണ്ടാകുന്ന ഒരു വീഴ്ചയും അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ന് രാവിലെ 5:30-ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പുറപ്പെടുവിച്ച വാർത്താക്കുറിപ്പ് പ്രകാരം, കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലുമുള്ള തീവ്രന്യൂനമർദ്ദം 'അർണാബ്' ചുഴലിക്കാറ്റായി മാറി. തിങ്കളാഴ്ച അർദ്ധരാത്രിയോടെ തീവ്ര ചുഴലിക്കാറ്റായും ഒക്ടോബർ 27-ഓടെ അതിതീവ്ര ചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ് കാറ്റ്.

ചുഴലിക്കാറ്റ് ഒക്ടോബർ 28 പൂർവ്വാഹ്നത്തോടെ ബാപ്പട്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ ആന്ധ്രാപ്രദേശ് തീരം കടക്കുമെന്നാണ് പ്രവചനം. ഈ സമയത്ത് മണിക്കൂറിൽ 115-125 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിലുമുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്.

ആവശ്യമുള്ളപക്ഷം തീരദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പ്രേരിപ്പിക്കണമെന്നും എല്ലാ മീൻപിടുത്ത ബോട്ടുകളും തീരത്ത് തിരിച്ചെത്തിയെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അധികൃതരോട് ആവശ്യപ്പെട്ടു. ഗതാഗത-വാർത്താവിനിമയ ശൃംഖലകൾ തടസ്സപ്പെട്ടാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഗർഭിണികളെ മുൻകൂട്ടി ആശുപത്രികളിലേക്ക് മാറ്റാനും അദ്ദേഹം നിർദ്ദേശം നൽകി.

ഒഡീഷയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെങ്ങളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളിൽ ഇടപെടാനായി 225 സംഘങ്ങളെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ 309 ടീമുകളിലായി നാലായിരത്തിലേറെ ഉദ്യോഗസ്ഥർ സജ്ജമാണ്. ഡിവിഷണൽ തല കൺട്രോൾ റൂമുകളും കോർപ്പറേറ്റ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലും പുതുച്ചേരിയിലും വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ദിവസങ്ങളിൽ കാറ്റ് അനുകൂലമാകുന്നത് മഴ ശക്തമാക്കും. തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cyclone Arnab Intensifies Over Bay Of Bengal- Andhra Pradesh On High Alert
Next Story