Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഅഞ്ച് വർഷമായി...

അഞ്ച് വർഷമായി പ്ലാസ്റ്റിക് മലിനീകരണത്തിൽ ഒന്നാമൻ കൊക്കകോളയെന്ന് റിപ്പോർട്ട്

text_fields
bookmark_border
അഞ്ച് വർഷമായി പ്ലാസ്റ്റിക് മലിനീകരണത്തിൽ ഒന്നാമൻ കൊക്കകോളയെന്ന് റിപ്പോർട്ട്
cancel

ഈജിപ്ത്: അഞ്ച് വർഷമായി പ്ലാസ്റ്റിക് മലിനീകരണത്തിൽ ഒന്നാമൻ കൊക്കകോളയെന്ന് റിപ്പോർട്ട്. ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക് (ബി.എഫ്.എഫ്.പി) നടത്തിയ പഠനത്തിലാണ് 2018-2022 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകരണം കൊക്കകോള കമ്പനിയാണെന്ന് കണ്ടെത്തിയത്. 11,000-ത്തിലധികം ഓർഗനൈസേഷനുകളുടെയും അനുഭാവികളുടെയും ആഗോള പ്രസ്ഥാനമാണ് ബി.എഫ്.എഫ്.പി. ചൊവ്വാഴ്ചയാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

കൊക്ക കോള ലേബലുള്ള പ്ലാസ്റ്റിക് മാലിന്യ ഉൽപന്നങ്ങളുടെ വിഹിതവും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗണ്യമായി വർധിച്ചതായി കണ്ടെത്തി. 2018-ൽ ആഗോളതലത്തിൽ ശേഖരിച്ച 255,429 പ്ലാസ്റ്റിക്കുകളിൽ 9,300 ഇനങ്ങളും കൊക്കകോള ഉൽപ്പന്നങ്ങളായിരുന്നു. 2022ൽ ആഗോളതലത്തിൽ ശേഖരിച്ച 429,994 പ്ലാസ്റ്റിക്കുകളിൽ 31,457 എണ്ണമായി അളവ് വർധിച്ചു.

കൊക്കകോള കമ്പനി 2019 ൽ മൊത്തം മൂന്ന് ദശലക്ഷം ടൺ പ്ലാസ്റ്റിക് പാക്കേജിങ്ങിന് ഉപയോഗിച്ചു. 2022 ൽ 3,224,000 ടൺ പ്ലാസ്റ്റിക് പാക്കേജിങായി വർധിച്ചുവെന്നാണ് ബി.എഫ്.എഫ്.പി വിശകലന വിദഗ്ധർ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. പെപ്‌സികോയുടെയും അളവ് 2019-ൽ 2,300,000 ടണ്ണിൽ നിന്ന് 2022-ൽ 2,500,000 ആയി ഉയർന്നു.

2018-2022 മുതൽ, ബ്രാൻഡ് ഓഡിറ്റുകൾ 50,558 പെപ്‌സികോ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും 27,008 നെസ്‌ലെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും പഠനത്തിന്റെ ഭാഗമായി ശേഖരിച്ചു. "ഒരു ബ്രാൻഡ് ഓഡിറ്റ് എന്നത് ഒരു പങ്കാളിത്ത സയൻസ് സംരംഭമാണ്. അതിൽ പ്ലാസ്റ്റിക് മലിനീകരണത്തിന് ഉത്തരവാദികളായ കമ്പനികളെ തിരിച്ചറിയാൻ സഹായിക്കുന്നതിന് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കാണപ്പെടുന്ന ബ്രാൻഡുകളുടെ എണ്ണം രേഖപ്പെടുത്തിയാണ്.

2018 മുതൽ 87 രാജ്യങ്ങളിൽ സന്നദ്ധസേവകർ നടത്തിയ ചവറ്റുകുട്ട വൃത്തിയാക്കൽ പ്ലാസ്റ്റിക് മിശ്രിതത്തിൽ 85,035 കൊക്കകോള ഉൽപ്പന്നങ്ങൾ കണ്ടെത്തി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാക്കേജിങ് ഒഴിവാക്കി പുനരുപയോഗത്തിലേക്കും റീഫില്ലിലേക്കും മാറ്റിക്കൊണ്ട് യഥാർഥത്തിൽ ഡിപ്ലാസ്റ്റിഫൈ ചെയ്യണം. അതിന് കമ്പനികൾ തയാറാല്ല.

കൊക്കകോളയുടെ ഇന്ത്യൻ ഉപസ്ഥാപനം കേരളത്തിലെ പ്ലാച്ചിമടയിലെ വെള്ളം മലിനമാക്കിയിതനും അമിതമായി ജല ചൂഷണം നടത്തിയതിനും ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. ദുരിതബാധിതരായ പ്ലാച്ചിമടിയിലെ ജനങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പോരാടുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coca-Colanumber one polluter of plastic
News Summary - Coca-Cola has been the number one polluter of plastic for five years
Next Story