ക്ലിക്സ് ഓഫ് ദി ഇയർ
text_fieldsSix Million On The Move
ദക്ഷിണ സുഡാൻ പുറത്തിറക്കിയ ആകാശ വന്യജീവി സർവേയിൽ സമതലങ്ങളിലൂടെ സഞ്ചരിക്കുന്ന ആറ് ദശലക്ഷം മാനുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. ഗ്രഹത്തിലെ ഏറ്റവും വലിയ കരകുടിയേറ്റമായ ഈ പ്രതിഭാസം ഫോട്ടോഗ്രാഫർ മാർക്കസ് വെസ്റ്റ്ബർഗ് ഒരു ഡ്രോൺ ഉപയോഗിച്ച് പകർത്തി. ‘പ്രതീക്ഷയുടെ പ്രതീകം’ എന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 2025ലെ മികച്ച ചിത്രങ്ങളിലൊന്നായി നാഷനൽ ജ്യോഗ്രഫിക് ഈ ചിത്രം തിരഞ്ഞെടുത്തു.
Hope
കാലിഫോർണിയയിലെ ഈറ്റൺ ഫയർ ദുരന്തത്തിന് ശേഷം, ആൾട്ടഡീനയിലെ ഹാരിയറ്റ് സ്ട്രീറ്റിൽ ഒരു വീടിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഉയർന്നുവന്ന പൂക്കൾ. പൂർണമായും കത്തിനശിച്ച പ്രകൃതിയിൽനിന്ന് ഉയർന്നുവന്ന പ്രതീക്ഷയുടെ നാമ്പായി ഈ ചിത്രത്തെ ലോകം നോക്കിക്കാണുന്നു. ഫോട്ടോഗ്രാഫർ കെവിൻ കോലെ പകർത്തിയ ഈ ചിത്രം 2025ലെ മികച്ച ചിത്രങ്ങളിലൊന്നായി ‘ടൈം മാഗസിൻ’ തിരഞ്ഞെടുത്തു.
Rings of fire
അഗ്നിവലയങ്ങൾ. ചിലിയിലെ വില്ലാറിക്ക അഗ്നിപർവതത്തിൽനിന്ന് രാത്രിയിൽ ലാവ പുറത്തുവരുമ്പോൾ വൃത്താകൃതിയിലുള്ള ഒരുകൂട്ടം മേഘങ്ങൾ അതോടൊപ്പം വലയം തീർക്കുന്നു. അഗ്നിപർവതങ്ങളുടെ ചിത്രങ്ങളെടുത്ത് ലോകശ്രദ്ധയാകർഷിച്ച ഫോട്ടോഗ്രാഫർ ഫ്രാൻസിസ്കോ നെഗ്രോണി പകർത്തിയ ഈ ചിത്രം 2025ലെ മികച്ച ചിത്രങ്ങളിലൊന്നായി ‘നേച്ചർ’ തിരഞ്ഞെടുത്തു.
Swim Suit
‘സ്വാൽബാർഡ് ദ്വീപസമൂഹത്തിലൂടെ സഞ്ചരിക്കുമ്പോൾ, നിരവധി ഡോൾഫിന്റെ ശവശരീരങ്ങൾ ഭക്ഷിക്കുന്ന മൂന്ന് ധ്രുവക്കരടികളെ ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങളുടെ ബോട്ടിൽനിന്ന് കുറച്ചകലെനിന്ന് നിരീക്ഷിച്ചപ്പോൾ, കരടികളിൽ ഒന്ന് ഒരു വടിയുമായി വെള്ളത്തിൽ കളിക്കാൻ തുടങ്ങുന്നത് കണ്ടു. കരടി ഞങ്ങളെ കണ്ടഭാവം നടിച്ചില്ല. പൂർണമായും അവഗണിക്കുകയായിരുന്നു. അതിശയിപ്പിക്കുന്ന ഒരു ചിത്രം പക്ഷേ ഞങ്ങൾക്കുകിട്ടി. ഫിൻലാൻഡിൽനിന്ന് ടോം നിക്ക്ൾസ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ഈ ചിത്രം 2025ലെ വേൾഡ് നേച്ചർ ഫോട്ടോഗ്രഫി അവാർഡിന് തിരെഞ്ഞടുക്കപ്പെട്ടു.
Sun or Son
അരിസോണയിൽവെച്ച് സൂര്യന്റെ ഉപരിതലത്തിനെതിരെ സിലൗട്ട് ചെയ്തിരിക്കുന്ന ഒരു സ്കൈഡൈവർ ആത്മവിശ്വാസത്തിന്റെ ഒരു കുതിച്ചുചാട്ടം നടത്തുന്നു. പശ്ചാത്തലത്തിൽ സൂര്യകളങ്കങ്ങൾ കാണാം. പ്രത്യേകം രൂപകൽപന ചെയ്ത സോളാർ ടെലിസ്കോപ് ഉപയോഗിച്ച് നാടകീയമായ ഈ ചിത്രം പകർത്താൻ ആസ്ട്രോ ഫോട്ടോഗ്രാഫർ ആൻഡ്രൂ മക്കാർത്തിയും സ്കൈഡൈവർ ഗബ്രിയേൽ ബ്രൗണും നടത്തിയത് മാസങ്ങളുടെ ആസൂത്രണവും സൂക്ഷ്മമായ സമയക്രമം തിരഞ്ഞെടുക്കലുമാണ്. ഈ ചിത്രം 2025ലെ മികച്ച ചിത്രങ്ങളിലൊന്നായി ബി.ബി.സി തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

