Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_right'ചേർത്തല ഗാന്ധി'ക്ക്​...

'ചേർത്തല ഗാന്ധി'ക്ക്​ വിശ്രമമില്ല; പാഴ്​വസ്​തുക്കൾ പെറുക്കുന്നത്​ പാവങ്ങൾക്കായി​

text_fields
bookmark_border
varghese sooryappally
cancel
camera_alt

വ​ർ​ഗീ​സ് സൂ​ര്യ​പ്പ​ള്ളി 

ചേ​ർ​ത്ത​ല: 'ചേ​ർ​ത്ത​ല ഗാ​ന്ധി' പാ​ഴ്വ​സ്തു​ക്ക​ൾ പെ​റു​ക്കി​വി​ൽ​ക്കു​ന്ന​ത് പാ​വ​ങ്ങ​ളെ​യും അ​ർ​ബു​ദ ബാ​ധി​ത​രെ​യും സ​ഹാ​യി​ക്കാ​നാ​ണ്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും റി​ട്ട. കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റു​മാ​യ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 13ാം വാ​ർ​ഡി​ൽ സൂ​ര്യ​പ്പ​ള്ളി​യി​ൽ എ​സ്.​എ​ൽ. വ​ർ​ഗീ​സാ​ണ്​ (81) വ​ഴി​യി​ൽ​നി​ന്ന്​ പെ​റു​ക്കി​യെ​ടു​ത്ത് വി​റ്റു​കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് 10ല​ധി​കം പേ​ർ​ക്ക്​ പെ​ൻ​ഷ​നും മ​റ്റും ന​ൽ​കു​ന്ന​ത്.

പു​ല​ർ​ച്ച ആ​റി​ന്​ ചേ​ർ​ത്ത​ല മു​ട്ടം പ​ള്ളി​യി​ലെ പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം മാ​ർ​ക്ക​റ്റി​ലെ ക​ട​ക​ൾ​ക്കു​മു​ന്നി​ൽ 'ചേ​ർ​ത്ത​ല ഗാ​ന്ധി'​യെ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന കാ​ർ​ട്ട​ൻ ബോ​ക്സ്ക​ളും പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളും പാ​ഴ്‌​പേ​പ്പ​റു​ക​ളും എ​ടു​ത്താ​ണ്​ ദി​വ​സ​വും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക. ക​ട​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക​റി​യാം ഇ​ദ്ദേ​ഹ​ത്തി​െൻറ ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം.

വ​ഴി​യോ​ര​ത്തെ വ​സ്തു​ക്ക​ൾ പെ​റു​ക്കി​യെ​ടു​ത്ത് വീ​ട്ടി​ലെ​ത്തു​മ്പോ​ൾ രാ​ത്രി 10 ക​ഴി​യും. തു​ട​ർ​ന്ന് ഭാ​ര്യ സെ​ലി​യാ​മ്മ​യും പ്ലാ​സ്​​റ്റി​ക്​ വേ​ർ​തി​രി​ക്കാ​ൻ ഭ​ർ​ത്താ​വി​നൊ​പ്പം ചേ​രും. ചേ​ർ​ത്ത​ല ടൗ​ണി​ൽ മാ​ത്രം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് എ​ല്ലാ മാ​സ​വും ത​േ​ൻ​റ​താ​യ വി​ഹി​തം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കും. ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന്​ പ​ത്ത് കി.​മീ. ദൂ​രെ പു​തി​യ​കാ​വ് വ​രെ​പോ​യി പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​റു​ണ്ട്. നി​ര​വ​ധി അ​ർ​ബു​ദ ബാ​ധി​ത​ർ​ക്ക്​ സ​ഹാ​യം കി​ട്ടി​യി​ട്ടു​ണ്ട്. അ​ർ​ബു​ദ​ബാ​ധി​ത​െ​ര​യും പാ​വ​പ്പെ​ട്ട​വ​രെ​യും സ​ഹാ​യി​ക്കാ​ൻ നാ​ലു​വ​ർ​ഷം​മു​മ്പ് പു​രു​ഷ​ൻ​ക​വ​ല​ക്ക്​ സ​മീ​പം ആ​ശ്ര​യം ചാ​രി​റ്റി ട്ര​സ്​​റ്റ്​ തു​ട​ങ്ങി.

മൂ​ന്ന് പെ​ൺ​മ​ക്ക​ളു​ണ്ട്. സി​നി, സൈ​നി, സീ​മ. എ​ല്ലാ​വ​രെ​യും വി​വാ​ഹം ചെ​യ്ത​യ​ച്ചു. ഇ​ള​യ​മ​ക​ൾ സീ​മ അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്.

Show Full Article
TAGS:GarbageCherthala GandhiGarbage collectionhelp poor people
News Summary - Cherthala Gandhi has no rest; Garbage collection for the poor people
Next Story