Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightബംഗളൂരുവിൽ പക്ഷികളുടെ...

ബംഗളൂരുവിൽ പക്ഷികളുടെ എണ്ണം കുറയുന്നു: ആവാസവ്യവസ്ഥയുടെ നഷ്ടം, നഗരങ്ങളിലെ ചൂട്, നയപരമായ നിഷ്ക്രിയത്വം

text_fields
bookmark_border
Bengaluru,Bird population,Habitat loss,Urban heat,Policy inaction, പക്ഷിനിരീഷണം, ആവാസവ്യവസ്ഥ, നഗരവത്കരണം
cancel

കുറച്ചുനാൾ മുമ്പ് ബംഗളൂരു നിവാസികൾ കുരുവികളുടെ ​ചിലക്കലോ കാക്കയുടെ കരച്ചിൽ കേട്ടോ ആണ് ഉണരുന്നത്. ഇന്ന്, വാഹനങ്ങളുടെ ഹോണുകൾ ആ ശബ്ദങ്ങൾക്ക് പകരം വന്നു. നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച ജൈവവൈവിധ്യത്തിൽ, പ്രത്യേകിച്ച് പക്ഷികളിൽ, വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പക്ഷികൾ എപ്പോഴും നമ്മുടെ നഗരത്തെ ഒരു വീടായി കണക്കാക്കാറുണ്ട്, പ്രത്യേകിച്ച് 1980 കളിലും 1990 കളുടെ തുടക്കത്തിലും, നഗരം പെൻഷൻകാരുടെ പറുദീസയായി അറിയപ്പെട്ടിരുന്ന കാലത്ത്. 1994 ൽ സമാഹരിച്ച, ബംഗളൂരുവിലെ പക്ഷികളുടെ വിവരങ്ങളടങ്ങിയ ചെക്ക്‌ലിസ്റ്റിൽ നഗരത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ 340 തരം വിവിധ സ്പീഷീസിലുള്ള പക്ഷികളുടെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു.

ബംഗളൂരുവിലെ പക്ഷിനിരീക്ഷകരുടെ ഫീൽഡ് ക്ലബ് സമാഹരിച്ച ഈ പട്ടികയിൽ 1979 ൽ രാജാജിനഗർ, 1986 ൽ ദൊരെസാനിപാളയ തുടങ്ങിയ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബാർഡ് ജംഗിൾ ഔൾ പോലുള്ള സ്പീഷീസുകൾ ഉൾപ്പെട്ടിരുന്നു. ഇന്ന്, ഈ സ്പീഷീസ് ബന്നാർഘട്ട ദേശീയോദ്യാനത്തിന്റെ ചില ഭാഗങ്ങളിലോ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലോ മാത്രമെ കാണപ്പെടുന്നുള്ളൂ.

1911 മുതൽ വംശനാശം സംഭവിച്ചതായി കരുതപ്പെടുന്ന ലെസർ ഫ്ലോറിക്കൻ (സൈഫിയോട്ടൈഡ്സ് ഇൻഡിക്കസ്) 2012 ൽ ഹെസരഘട്ടയിൽ വീണ്ടും കണ്ടെത്തി, പിന്നീട് കണ്ടിട്ടില്ല. നന്ദി ഹിൽസിൽ കാണപ്പെടുന്ന മലബാർ വിസിലിങ് ത്രഷ് (മയോഫോണസ് ഹോഴ്‌സ്ഫീൽഡി) 1996 ൽ തന്നെ ജികെവികെ കാമ്പസിൽ പ്രത്യക്ഷപ്പെട്ടിരുന്നു, അടുത്തിടെ ഐഐഎസ്‌സി കാമ്പസിലും ഇത് കാണാൻ തുടങ്ങി.

അസിം പ്രേംജി സർവകലാശാലയിലെയും നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിലെയും ഗവേഷകർ ഇ-ബേർഡ് ഡേറ്റ ഉപയോഗിച്ച് നഗരത്തിലുള്ള പക്ഷികളെ കുറിച്ച് ​പരിശോധിച്ചു. അഞ്ച് വർഷത്തിനിടെ 67 ജലപക്ഷികളുടെയും ദേശാടന പക്ഷികളുടെയും എണ്ണത്തിൽ ഗണ്യമായ കുറവും പ്രാദേശിക പക്ഷികളുടെ എണ്ണത്തിലെ വർധനയും അവർ കണ്ടെത്തി. 2010 ഓടെ ഹെബ്ബാൽ തണ്ണീർത്തടങ്ങളിൽ സാധാരണമായിരുന്ന നോർതേൺ പിൻടെയിൽ (അനസ് അക്യുട്ട) പോലുള്ള ഇനങ്ങൾ കുത്തനെ കുറഞ്ഞു, അതേസമയം പെയിന്റഡ് സ്റ്റോർക്ക് -വർണകൊക്ക് (മൈക്റ്റീരിയ ല്യൂക്കോസെഫല) പോലുള്ള പ്രാദേശിക പക്ഷികൾ വർധിച്ചു.

പക്ഷികളും ബംഗളൂരുവുമായി പൊരുത്തപ്പെട്ടു. ഒരുകാലത്ത് വിശാലമായിരുന്ന ഭൂപ്രകൃതി ഇപ്പോൾ ഇടതൂർന്ന ചെറുസസ്യപ്രദേശങ്ങളായും, പൂന്തോട്ടങ്ങളായും, പാർക്കുകളായും, സ്ഥാപന സമുച്ചയങ്ങളായും രൂപാന്തരപ്പെട്ടിരിക്കുന്നു. നഗരത്തിലുടനീളം ഉയർന്നുവന്ന പുതിയ ഭൂപ്രകൃതികളിൽ വീട്ടുപൂന്തോപ്പുകളും ഉൾപ്പെടുന്നു, അതിലും പക്ഷികളും ജീവികളും ജീവസന്ധാരണം നടത്തുന്നു. അതിനാൽ, കെട്ടിടങ്ങൾ നിറഞ്ഞ നഗരക്കടലിൽ പോലും പക്ഷികൾ നിലനിൽക്കുന്നു.

പക്ഷി നിരീക്ഷകരിൽ നിന്ന് ഡേറ്റ ശേഖരിക്കുന്ന ഇബേർഡ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ സൂചിപ്പിക്കുന്നത് ബംഗളൂരുവിൽ 391 പക്ഷി ഇനങ്ങളുണ്ടെന്നാണ്. കഴിഞ്ഞ വർഷം 305 എണ്ണത്തിനെയും കണ്ടു. 2021 ലെ ഒരു പഠനത്തിൽ, നഗരത്തിലുടനീളമുള്ള ജലപക്ഷികളുടെ എണ്ണത്തിലെ വ്യതിയാനം ഗവേഷകർ പരിശോധിച്ചു. വലിയ തണ്ണീർത്തടങ്ങളിൽ ജലപ്പക്ഷികൾ കൂട്ടമായെത്തിയിരുന്നു. ഭക്ഷണത്തിനും കൂടുകൂട്ടുന്നതിനും സാധ്യമായിരുന്നു. എന്നിരുന്നാലും, ഇവ നഗരമധ്യത്തിൽനിന്ന് വളരെ അകലെയായിരുന്നു സ്ഥിതി ചെയ്യുന്നത്. നഗരത്തിനുള്ളിലെ പക്ഷികൾക്ക് എന്ത് സംഭവിച്ചു എന്നത് ഒരു ദുഃഖകരമായ കഥയാണ്. മഴക്കാലത്ത് തണ്ണീർത്തടങ്ങൾ വെള്ളം സംഭരിച്ചിരുന്നു. എന്നാൽ നഗരപരിധിക്കുള്ളിലെ പല തണ്ണീർത്തടങ്ങളും നികത്തപ്പെടുകയോ സംസ്കരിച്ച മാലിന്യ സംഭരണ ​​കുഴികളാക്കി മാറ്റുകയോ ചെയ്തു.

പാർക്കുകളിൽ പോലും നമുക്ക് മരങ്ങൾ മാത്രമേ കാണാൻ കഴിയൂ, വളരെ കുറച്ച് കുറ്റിച്ചെടികൾ മാത്രമേയുള്ളൂ. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ചൂട് അതിരൂക്ഷമാകുന്നു, അവിടെ കെട്ടിടങ്ങൾ ചൂട് നിലനിർത്തുകയും ഉപരിതല താപനില ഉയരുകയും ചെയ്യുന്നു. ചൂട് അതിരൂക്ഷമാകുന്നത് മനുഷ്യർക്ക് മാത്രമല്ല, പക്ഷികൾക്കും അസ്വസ്ഥത ഉണ്ടാക്കുന്നു. തണ്ണീർത്തടങ്ങൾക്കും പാർക്കുകൾക്കും ചുറ്റുമുള്ള താപനില കെട്ടിടങ്ങൾക്ക് സമീപമുള്ളതിനേക്കാൾ വളരെ കുറവാണ്.

ഈ വർഷം ആദ്യം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ സെറ്റിൽമെന്റ്സിലെ ഗവേഷകർ എട്ട് വർഷത്തെ ഇ ബേർഡ് ഡേറ്റ ഉപയോഗിച്ച് നഗരങ്ങളിലെ ചൂട് പക്ഷി വിതരണത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് പരിശോധിച്ചു. 19 പക്ഷി ഇനങ്ങളിൽ നിന്നുള്ള ഡേറ്റ അവർ ഉപയോഗിച്ചു, പൊതുവെ, നഗരത്തിലെ ചൂടുള്ള ഭാഗങ്ങളിൽ സ്പീഷിസുകൾ കുറവാണെന്ന് അവർ കണ്ടെത്തി.

പക്ഷിനിരീക്ഷകരുടെ നിരവധി കൂട്ടായ ശ്രമങ്ങൾ പ്രകൃതിദത്ത പ്രദേശങ്ങളെ സംരക്ഷിക്കുകയും ആവാസവ്യവസ്ഥയുടെ നാശം തടയുകയും ചെയ്തിട്ടുണ്ട്. ചില പക്ഷിനിരീക്ഷകർ ഹരിത പ്രദേശങ്ങളിൽ പാരിസ്ഥിതിക സംവേദനക്ഷമതയോടെ തണ്ണീർത്തട പുനഃസ്ഥാപനത്തിനായി വാദിക്കുന്നതിനുമുള്ള സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.നയപരമായ നിഷ്ക്രിയത്വമാണ് മറ്റൊരു പ്രശ്നം. നഗരം ഇപ്പോഴും 2015 ലെ കാലഹരണപ്പെട്ട മാസ്റ്റർ പ്ലാൻ പിന്തുടരുന്നു. ബംഗളൂരു ക്ലൈമറ്റ് ആക്ഷൻ സെൽ സ്ഥാപിക്കുന്നത് പോലുള്ള ചില പുരോഗമന നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, നഗരത്തിന്റെ നിലവിലെ ആവശ്യങ്ങൾക്ക് അനുസൃതമായി നിയമങ്ങൾ ചലനാത്മകവും പ്രസക്തവുമാക്കുന്നതിന് വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

ജൈവവൈവിധ്യം നമ്മുടെ പ്രാദേശിക മാസ്റ്റർ പ്ലാനുകളിൽ ഉൾപ്പെടുത്തണം, ശേഷിക്കുന്ന പച്ചപ്പും നീലയും നിറഞ്ഞ ഇടങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ വീക്ഷണകോണിൽ നിന്ന് കൈകാര്യം ചെയ്യുന്നതിനേക്കാൾ പാരിസ്ഥിതിക വീക്ഷണകോണിൽ നിന്ന് കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയമങ്ങൾ ഭേദഗതി ചെയ്യണം. പക്ഷികൾക്കും മറ്റ് വന്യജീവികൾക്കും നല്ല ആവാസ വ്യവസ്ഥകൾ ഉറപ്പാക്കുന്നതിൽ ഇത് വളരെയധികം സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environment NewsBirds DataBangaluru News
News Summary - Bengaluru's bird population is declining: Habitat loss, urban heat, policy inaction
Next Story