കണ്ണിനഴകായി കഷണ്ടി കൊക്കുകൾ
text_fieldsമങ്കട പാടത്ത് ഇര തേടിയെത്തിയ കഷണ്ടി കൊക്കുകൾ
മങ്കട: നെൽകൃഷിക്ക് നിലമൊരുക്കുന്ന സമയമായതോടെ കഷണ്ടി കൊക്കുകൾ കൂട്ടത്തോടെ വയലുകളിൽ വിരുന്നെത്തി. കൃഷിക്കായി നിലം ഉഴുതിട്ട വയലുകളിലാണ് കൂട്ടമായി വൈറ്റ് ഐബിസ് അഥവാ കഷണ്ടി കൊക്ക് എന്ന് പേരുള്ള വലിയ ഇനം കൊക്കുകൾ ഇര തേടിയെത്തുന്നത്. ഇരതേടാൻ കൂട്ടമായി വയലിൽ ഇറങ്ങുന്ന ഈ കൊറ്റികൾ കൗതുക കാഴ്ചയാണ്. തലയും കഴുത്തും കാലും കറുത്ത നിറമാണ്.
തല തൂവലുകൾ ഇല്ലാതെ മിനുസ മുള്ളതാണ്. അതുകൊണ്ടാണ് മലയാളത്തിൽ കഷണ്ടി കൊക്ക് എന്ന് പേര് വന്നത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, മ്യാൻമർ, തായ്ലാൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളമായി കാണാം.
അടുത്തകാലങ്ങളിലായി ഇവ ജില്ലയിലെ പല പ്രദേശങ്ങളിലെയും വയലുകളിൽ വിരുന്നെത്താറുണ്ട്. നാടൻ കൊക്കുകളുടെ ഇനത്തിൽപ്പെട്ട ചിന്നമുണ്ടി, കുള കൊക്ക്, ദേശാടകരായ ചേരാ കൊക്കൻ എന്നിവയുമായി ഇടകലർന്നും ഇവ ഇര തേടാറുണ്ട്. കൂട്ടത്തിൽ തവിട്ടുനിറമുള്ള കഷണ്ടി കൊക്കുകളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

