ഉഷ്ണതരംഗങ്ങൾ പതിവാകുമ്പോഴും നേരിടാൻ കർമ പദ്ധതികളില്ലാതെ ഇന്ത്യ
text_fieldsന്യൂഡൽഹി: അഭൂതപൂർവമായ ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയെയാണ് ഈ വർഷം ഇന്ത്യ നേരിട്ടത്. പരമ്പരാഗതമായി ശൈത്യകാലമായ ഫെബ്രുവരിയിൽ ഗോവയും മഹാരാഷ്ട്രയും ഉഷ്ണതരംഗത്തിൽ ഉഴറി. 125 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ് ഇതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.
ഇതൊരു ഒറ്റപ്പെട്ട മാറ്റമായിരുന്നില്ല. ഓരോ വർഷവും ലോകമെമ്പാടും താപനില രേഖകൾ തകർക്കപ്പെടുന്നു. ഉഷ്ണദിനങ്ങളുടെയും ഉഷ്ണതരംഗങ്ങളുടെയും എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോൾ മൺസൂൺ നേരത്തെ ആരംഭിക്കുന്നതായി റിപ്പോർട്ട് ചെയ്യുമ്പോഴും കടുത്ത ചൂടിനെ നേരിടാനുള്ള ദീർഘകാല പദ്ധതികളുടെ അഭാവം മുഴച്ചുനിൽക്കുന്നു.
ഉഷ്ണതരംഗങ്ങളുടെ ആഗമനം പുരോഗമിക്കവെ ഉഷ്ണപ്രവർത്തന പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ ശക്തി പ്രാപിക്കുന്നുണ്ട്. ഒമ്പത് ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള ഉഷ്ണ നയങ്ങളെക്കുറിച്ചുള്ള ഒരു സമീപകാല പഠനം, ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ ഹ്രസ്വകാല അടിയന്തര പ്രതികരണങ്ങളിലാണ് മിക്കവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കണ്ടെത്തി. ചൂടിനോടുള്ള വ്യവസ്ഥാപരമായ പ്രതിരോധം തീർക്കുന്നതും പൊതുജനാരോഗ്യ സംവിധാനങ്ങളിലെ സമ്മർദ്ദം കുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദീർഘകാല നടപടികൾ ഉണ്ടാവുന്നില്ല.
ഇന്ത്യയിൽ, നഗരങ്ങളിലെ അനൗപചാരിക തൊഴിലാളികളിൽ ഏകദേശം 80ശതമാനം പേരും താപ സമ്മർദ്ദത്തിന് വിധേയരാകുന്നു. ശരീരത്തിന് ആന്തരിക താപനില നിയന്ത്രിക്കാനോ ഫലപ്രദമായി തണുപ്പിക്കാനോ കഴിയാത്ത അവസ്ഥയാണിത്. പുറത്ത് ജോലി ചെയ്യുന്നവരിലും വായുസഞ്ചാരം കുറവുള്ള വീടുകളിൽ താമസിക്കുന്നവരിലും തണുപ്പിക്കൽ സൗകര്യം ഇല്ലാത്തവരിലും ഈ അപകടസാധ്യത കൂടുതലാണ്. മിക്ക താപ പ്രവർത്തന പദ്ധതികളും ഈ നിർണായക സാഹചര്യങ്ങളെ അവഗണിക്കുന്നു.
ഇരുതല മൂർച്ചയുള്ള വാളുമായി മല്ലിടുകയാണ് നഗരങ്ങൾ. മോശം ആസൂത്രണവും ദ്രുത വികസനവും നയിക്കുന്ന നഗര താപത്തെ ഏറ്റുന്നു. താപ പ്രതികരണങ്ങൾ ഫലപ്രദമാക്കുന്നതിന് ഇന്ത്യൻ നഗരങ്ങൾ ഏകീകൃത തന്ത്രങ്ങൾക്കപ്പുറം പോകുകയും താപത്തിന്റെ സ്വഭാവം മനസ്സിലാക്കുകയും അതിനനുസരിച്ച് അവയുടെ താപ പ്രവർത്തന തന്ത്രങ്ങൾ പൊരുത്തപ്പെടുത്തുകയും വേണം.
ചൂട് എല്ലായിടത്തും ഒരുപോലെയല്ല
ചൂട് എല്ലായിടത്തും ഒരേ പോലെയല്ല. ഇന്ത്യയിലെ അഞ്ച് കാലാവസ്ഥാ മേഖലകളിൽ അതിന്റെ തീവ്രത, ദൈർഘ്യം, ആഘാതം എന്നിവ വ്യത്യാസപ്പെടുന്നു. അവയിങ്ങനെയാണ്: ചൂട്-വരണ്ടത്, ചൂട്-ഈർപ്പമുള്ളത്, സമ്മിശ്രം, മിതശീതോഷ്ണം, തണുപ്പ്. ഈ വർഗീകരണങ്ങളിലും സംസ്ഥാനത്തിനകത്തെ നഗരത്തിനുള്ളിൽ പോലും കാര്യമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നു.
ഉദാഹരണത്തിന്, തെക്കൻ കർണാടകയുടെ ഭൂരിഭാഗവും ചൂടും ഈർപ്പവും ഉള്ളതാണെങ്കിലും ഉയരം കാരണം ബംഗളൂരു മിതശീതോഷ്ണ കാലാവസ്ഥയാണ് ആസ്വദിക്കുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ വടക്കൻ പ്രദേശങ്ങൾ ചൂടുള്ളതും വരണ്ടതുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നു. മഹാരാഷ്ട്രയിലും സമാനമായ ഒരു വ്യത്യാസം നൽകുന്നു. മുംബൈയും തീരദേശ പ്രദേശങ്ങളും ചൂടും ഈർപ്പവും ഉള്ളവയാണ്. അതേസമയം, ഉൾപ്രദേശങ്ങൾ ചൂടുള്ള-വരണ്ട അവസ്ഥകൾ അനുഭവിക്കുന്നു.
ഭൂവിനിയോഗം, നിർമ്മാണ സാമഗ്രികൾ, സസ്യജാലങ്ങൾ, നഗര സാന്ദ്രത എന്നിവയാൽ ഈ വ്യത്യാസങ്ങൾ ഉണ്ടാവാം. മുംബൈയിൽ നടത്തിയ തുടർച്ചയായ ഗവേഷണത്തിൽ ചില ചേരി പ്രദേശങ്ങളിലെ താപനില തൊട്ടടുത്തെ ഇടത്തരം വരുമാനമുള്ള അയൽപക്കങ്ങളേക്കാൾ 6 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണെന്ന് കണ്ടെത്തി.
അതുപോലെ, ബെംഗളൂരുവിൽ തണുപ്പുണ്ടെങ്കിലും അതിന്റെ ആസൂത്രിതമല്ലാത്ത ചുറ്റുവട്ടങ്ങളിൽ നിരവധി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വാസസ്ഥലങ്ങൾ ഗണ്യമായി ചൂടുള്ളതാണെന്ന് കണ്ടെത്തി. രണ്ട് പതിറ്റാണ്ടുകളായി ഈ പ്രദേശങ്ങളിലെ രാത്രികാല താപനില 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ വർധിച്ചു.
സസ്യജാലങ്ങളും ജലാശയങ്ങളുമുള്ള നന്നായി ആസൂത്രണം ചെയ്ത മേഖലകളിൽ വേനൽക്കാല ഭൂപ്രതല താപനില 32ഡിഗ്രി സെൽഷ്യസ് മുതൽ 33 ഡിഗ്രി സെൽഷ്യൽ വരെ ആയിരിക്കുമ്പോൾ മോശമായി ആസൂത്രണം ചെയ്ത വ്യാവസായിക പ്രദേശങ്ങളിൽ ഇത് 35ഡിഗ്രി സെൽഷ്യസ് മുതൽ 36 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു.
ഈ കണ്ടെത്തലുകൾ ഒരു നിർണായക ഉൾക്കാഴ്ചക്ക് അടിവരയിടുന്നു. നഗര രൂപവും ഭൂവിനിയോഗവും ചൂട് ഏറ്റുന്നതിൽ ആഴത്തിൽ സ്വാധീനിക്കുന്നുവെന്ന്. ഇതിനർത്ഥം താപ മാനേജ്മെന്റ് പദ്ധതികൾ നടപ്പാക്കുമ്പോൾ അവ സന്ദർഭത്തിനനുസരിച്ച് ക്രമീകരിക്കണം എന്നു കൂടിയാണ്.
താപ മനേജ്മെന്റിന്റെ മുൻഗണനകൾ
ആദ്യം, മികച്ച തെളിവുകളോടെ ഒരു കേസ് നിർമിക്കണം. താപനില മാത്രമല്ല, ദുർബലരായ ജനസംഖ്യയുടെ ജീവിതാനുഭവങ്ങളും പരിഗണിക്കണം. ആരാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരെന്നും അത് എന്തുകൊണ്ടെന്നും മനസ്സിലാക്കാൻ ആരോഗ്യ രേഖകൾ, സാമൂഹിക സാമ്പത്തിക ജനസംഖ്യാശാസ്‌ത്രം തുടങ്ങിയ സൂചകങ്ങൾ എന്നിവയുമായി താപ ഡാറ്റയെ ബന്ധിപ്പിക്കുക എന്നാണ്.
ഫലപ്രദമായ താപ പ്രവർത്തനത്തിന് സോണിംഗ്, കെട്ടിട നിർമ്മാണ നിയമങ്ങൾ മുതൽ പൊതുജനാരോഗ്യ വിതരണ സംവിധാനങ്ങൾ, ജോലിസ്ഥല സുരക്ഷ, തൊഴിൽപരമായ അപകട പ്രതികരണങ്ങൾ വരെയുള്ള ബഹുമുഖ ചിന്ത ആവശ്യമാണ്. ചില സമൂഹങ്ങളെ അനുപാതമില്ലാതെ ഉയർന്ന താപ അപകടസാധ്യതകൾക്ക് വിധേയമാക്കുന്ന ഉയർന്നുവരുന്ന സ്ഥലപരമായ അസമത്വങ്ങൾ നാം തിരിച്ചറിയണമെന്നും ഇത് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

