Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഗോവയിലെ കാട്ടിൽ...

ഗോവയിലെ കാട്ടിൽ കടുവകളു​​ണ്ടോ? ഉണ്ടെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി; ഇല്ലെന്ന് സംസ്ഥാന സർക്കാർ; യുദ്ധം സുപ്രീം കോടതിയിൽ

text_fields
bookmark_border
ഗോവയിലെ കാട്ടിൽ കടുവകളു​​ണ്ടോ? ഉണ്ടെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി; ഇല്ലെന്ന് സംസ്ഥാന സർക്കാർ; യുദ്ധം സുപ്രീം കോടതിയിൽ
cancel
Listen to this Article

പനാജി: ജൈവവൈവിധ്യത്താൽ സമ്പന്നമായ പശ്ചിമഘട്ടത്തി​ന്റെ ഭാഗമായ ഗോവയിൽ ഒരു കടുവാസ​ങ്കേതം വേണമെന്ന ദേശീയ കടുവാ സംരക്ഷണ അതോറിറിയുടെ ആവശ്യം നിരസിച്ച് സംസ്ഥാന സർക്കാർ. 750 ചതുരശ്ര കിലോമീറ്റർ വരുന്ന ഏരിയ കടുവാസ​ങ്കേതമായി പ്രഖ്യാപിക്കണമെന്നാണ് ദേശീയ കടുവാ സംരക്ഷണ അതോറിറിയുടെ നിർദേശം.

ബോംബെ ഹൈക്കോടതി ഇക്കാര്യം അംഗീകരിച്ചതുമാണ്. ഇവിടെ കടുവകളുടെ സാന്നിധ്യം ഉണ്ടെന്ന അതോറിറ്റിയുടെ കണ്ടെത്തൽ തെറ്റാണെന്നും കർണാടകയിലെയും മഹാരാഷ്ട്രയി​ലെയും കടുവാ സ​ങ്കേതങ്ങളിൽ നിന്ന് കടന്നുവരുന്ന കടുവകളുടെ സാന്നിധ്യം മാത്രമാണ് ഇവിടെയുള്ളതെന്നും സംസ്ഥാന ഗവൺമെന്റ് വാദിക്കുന്നു.

2023 സെപ്റ്റംബറിൽ ഗോവയിൽ കടുവാ സ​ങ്കേതം സ്ഥാപിക്കണമെന്ന ബോംബെ ഹൈകോടതിയുടെ ഗോവ ബഞ്ചി​ന്റെ ഉത്തരവ് ഗോവ സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. അതേസമയം കർണാടകയുമായി ‘മാദേയി’ നദിയിലെ വെള്ളം പങ്കുവെക്കുന്ന വിഷയത്തിൽ ​ഗോവ സർക്കാർ കൈക്കൊണ്ട നിലപാട് കടകവിരുദ്ധമാണെന്ന് വിലയിരുത്തപ്പെടുന്നു.

കർണാടകയുമായ നിലനിൽക്കുന്ന നീണ്ട ​നദീജല തർക്കത്തിൽ ഗോവ നേരത്തെ വാദിച്ചിരുന്നത് തങ്ങളുടെ വന്യജീവി സ​ങ്കേതമായ മഹാദേയിയിൽ കടുവകൾ വസിക്കുന്നുണ്ട് എന്നായിരുന്നു. കർണാടകയുടെ ‘ഭിംഗാഡ്’ വന്യജീവി സ​ങ്കേത​ത്തോട് ചേർന്നു കിടക്കുന്നതാണ് മഹാദേയി വന്യജീവി സ​ങ്കേതം. ഇതുവഴി കടന്നുപോകുന്ന മഹാദേയി നദിയിലെ വെള്ളം വഴിതിരിച്ചുവിട്ടാൽ അവിടത്തെ ജൈവവൈവിധ്യത്തെ ബാധിക്കും എന്നായിരുന്നു ഗോവ നേരത്തെ വാദിച്ചിരുന്നത്.

നിലവിൽ സ്റ്റാറ്റസ്​കോ നിലനിർത്താനാണ് കോടതി പറഞ്ഞിട്ടുള്ളത്. സെൻട്രൽ എംപ​വേർഡ് കമ്മിറ്റിയോട് പഠിച്ച് റി​പ്പോർട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakatiger reserveGoawildlife sanctuariesSupreme Court
News Summary - Are there tigers in the forests of Goa? National Tiger Conservation Authority knows there are; State government says no; Battle in Supreme Court
Next Story