ഇന്ത്യ വേഗത്തിൽ ചൂടാകുന്നു; ചൂടിനെ നേരിടാൻ ഇന്ത്യൻ നഗരങ്ങൾ തയാറാണോ?
text_fieldsനാം വിചാരിച്ചതിലും കൂടുതൽ വേഗത്തിൽ നമ്മുടെ ഇന്ത്യ ചുട്ടുപൊളളുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. രാത്രിയിലും പകലും ഭയാനകമായ രീതിയിൽ ഇന്ത്യൻ കാലാവസ്ഥ ചൂട്പിടിക്കുന്നു. ഔദ്യോഗിക ഡാറ്റ ഇതിനെ പിന്തുണക്കുന്നു. കഴിഞ്ഞ 100 വർഷത്തിനിടയിൽ ഇന്ത്യയിലെ ശരാശരി താപനിലയിൽ 0.64 ഡിഗ്രി സെൽഷ്യസ് വർധനവാണ് രേഖപ്പെടുത്തിയതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കാലവസ്ഥ സംഘടനയുടെ മൂന്നാം ദേശീയ ആശയവിനിമയത്തിൽ കാണിക്കുന്നത്.
നഗരങ്ങളിലെ സ്ഥിതി കൂടുതൽ വഷളാക്കുന്ന ഈ പ്രതിഭാസത്തെ 'നഗര താപ-ദ്വീപ് പ്രവാഹം' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗ്ലാസ് കെട്ടിടങ്ങൾ, കോൺക്രീറ്റ് റോഡുകൾ, കുറച്ച് മരങ്ങൾ എന്നിവ മാത്രം ഉൾക്കൊളളുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തിലുളള കാലാവസ്ഥ കാണപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് ഇത്തരം നഗരങ്ങൾ ചൂടിനെ കൂടുതൽ പിടിച്ചു നിർത്തുന്നു.
പച്ചപ്പുകളുടെ എണ്ണം കുറയുന്നതും ചൂടിനെ ആഗിരണം ചെയ്യുന്ന നിർമാണ വസ്തുക്കളുടെ എണ്ണം വർധിക്കുന്നതും ഊർജ ഉപഭോഗത്തിലെ വർധനവും നഗരങ്ങളിലെ താപനില വർധിപ്പിക്കുന്നതായി നഗര-ഭവനകാര്യം മന്ത്രാലയവും പറയുന്നു.
ഇന്ത്യയുടെ കാലാവസ്ഥ മാറ്റത്തിലുളള ആശങ്ക പങ്കുവെച്ച് അതിനെ അതിജീവിക്കാനും പ്രതിരോധിക്കാനും ഇന്ത്യ സ്വീകരിച്ച മാർഗനിർദേശങ്ങൾ യുണൈറ്റഡ് നാഷണൽ എൻവയോൺമെന്‍റ് പ്രോഗ്രാം (യു.എൻ.ഇ.പി) എടുത്തുക്കാണിക്കുന്നുണ്ട്. അത് കൂടുതൽ മികച്ചതും കുറഞ്ഞ സാങ്കേതിക വിദ്യയിലുള്ള പരിഹാരങ്ങളുമാണ്.
നഗരങ്ങളിലെ കൂളിംങ് ആശയങ്ങളിൽ ചിലത്
കാശ്മീർ ബസ് ഗേറ്റ് ടെർമിനലിൽ സൺ റിഫ്ളക്സീവ് ഉപയോഗിച്ചുളള മേൽക്കൂര ഉപയോഗിച്ചിരിക്കുന്നു. ഇത് എൺപത് ശതമാനം സൂര്യപ്രകാശത്തെയും തിരിച്ചു വിട്ട് പ്രതിരോധിക്കുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം യാത്രക്കാർക്ക് അവരുടെ ദൈനംദിന യാത്ര സുഖകരമാക്കുന്നു.
തണുപ്പുള്ള മേൽക്കൂരകളും കൂടുതൽ വൃക്ഷ സമ്പത്തും ഹരിതാഭമായ തണലുള്ള തെരുവുകളും അന്തരീഷത്ത തണുപ്പിക്കാൻ പര്യാപ്തമായവയാണ്. ഇത്തരത്തിലുള്ള 'നിഷ്ക്രിയ തണുപ്പിക്കൽ 'വഴി നഗരങ്ങളുടെ അകത്തളങ്ങളിലെ താപനില 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറക്കാൻ സഹായിക്കുന്നുവെന്ന് യു.എൻ.ഇ.പി പറയുന്നു.
ഇവ ചൂടിൽ നിന്നും സംരക്ഷിക്കാനും പ്രതിരോധിക്കാനുമുളള മികച്ച മാർഗമാണ്. ഈ പരിഹാരങ്ങൾ ആകർഷകമാക്കുന്നത് അവ എയർ കണ്ടീഷണറുകളെ മാത്രമായി ആകർഷിക്കുന്നില്ല എന്നാണ്. കാരണം എയർ കണ്ടീഷണറുകൾ ചെലവേറിയതും വൈദ്യുതി ആവശ്യക്ത വർധിപ്പിക്കുന്നതുമാണ്.
പ്രകൃതിക്ക് പ്രാധാന്യം നൽകിയുളള ചൂടിനെ പ്രതിരോധിക്കുന്ന തരത്തിലുളള പല മാർഗങ്ങളും ഗവൺമെന്‍റ് തലത്തിൽ നഗരപ്രദേശങ്ങളിൽ നടപ്പിലാക്കുന്നു. അമൃത് 2.0 നഗര മിഷൻ വഴി നടപ്പിലാക്കിയ 5000 ഏക്കറിൽ 2000 പാർക്കുകൾ നിർമിക്കുകയും 6100 കോടി രൂപയോളം ചെലവിട്ട് 3078 ജലാശയങ്ങളെ പുനരുദ്ധീകരിക്കുന്ന പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരം പദ്ധതികൾ പ്രാദേശിക താപനില കുറക്കുന്നതിനും തണുത്ത കാലാവസ്ഥ പ്രദാനം ചെയ്യുന്നതിലെക്കും നയിക്കുന്നു.
ഇന്ത്യയിലെ നഗരപ്രദേശങ്ങൾ ചൂട് ക്രമാതീതമായി വർധിക്കുന്നതിനെ അതീവ ജാഗ്രതയോട് തന്നെയാണ് വീക്ഷിക്കുന്നത്. കാലാവസ്ഥ സ്മാർട്ട് സിറ്റീസ് അസസ്മെന്‍റ് ഫ്രെയിം വർക്കിന് കീഴിൽ താപ അപകട സാധ്യത മാപ്പിംങ് ഉൾപ്പെടെയുളള ദുരന്ത നിവാരണ പദ്ധതികൾ പല നഗരങ്ങളും തയ്യാറാക്കിയിട്ടുണ്ട്. നഗര പ്രദേശങ്ങൾ കാലാവസ്ഥ മാറ്റത്തിന്‍റെ ആഘാതം തിരിച്ചറിഞ്ഞ് വിവിധ തരം ആക്ഷൻ പ്ലാനുകൾ തയ്യാറാക്കുന്നുണ്ട്.
നഗരങ്ങളിൽ കുറഞ്ഞത് 12 ശതമാനം പച്ചപ്പുകൾ നിലനിർത്തൽ, കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്ന തരത്തിലുളള പ്രവർത്തന പദ്ധതികൾ തയ്യാറാക്കുകയോ പൂർത്തീകരിക്കുകയോ ചെയ്യുന്നു.
ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ,ബംഗളൂര്,അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ വർധിച്ച് വരുന്ന അനാരോഗ്യകരമായ ജീവിതപ്രശ്നങ്ങൾ, ഉയർന്ന വൈദ്യുതി ഉപയോഗം, കടുത്ത ചൂടിൽ ഉൽപാദനക്ഷമത കുറയൽ എന്നിവ നേരിടുന്നുണ്ട്.
ഇന്ത്യയിൽ താപനില 45 ഡിഗ്രി സെൽഷ്യസിൽ നിന്നും 50 ഡിഗ്രി സെൽഷ്യസിലെക്ക് ഉയരുന്നത് പുന:ർവിചിന്തനം ചെയ്യെണ്ട കാര്യമാണ്. വേനൽക്കാലത്തെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയണമെന്നുണ്ടെങ്കിൽ ആഴമേറിയ തിരിച്ചറിവ് ആവശ്യമാണ്. ചൂടിനെ പ്രതിഫലിപ്പിക്കുന്ന രീതിയിലുളള നിർമ്മാണങ്ങൾ ഒഴിവാക്കി പ്രതിരോധം തീർക്കുന്ന കെട്ടിടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതായിരിക്കും ഉചിതം.
ഗവൺമെന്‍റ് പാരിസ്ഥിതിക വിഷയങ്ങളിൽ നയങ്ങൾ കൊണ്ടുവന്ന് നടപ്പിലാക്കുന്നുണ്ടെങ്കിലും യു.എൻ.ഇ.പി അഭിപ്രായപ്പെടുന്നത് പോലെ ഇന്ത്യ വേഗത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യണമെന്നാണ്. പൊതുജനാരോഗ്യത്തിന്‍റെയും പരിസ്ഥിതിയുടെയും നിലനിൽപ്പിന് അനിവാര്യമായ ആവശ്യകതയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

