Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളം തേടി മൃഗങ്ങൾ നാട്ടിലേക്ക്
text_fieldsbookmark_border
അച്ചൻകോവിൽ രവീന്ദ്രൻപിള്ളയുടെ വീട്ടിൽ വെള്ളം കുടിക്കാൻ എത്തിയ മ്ലാവ്
Listen to this Article
പുനലൂർ: വേനൽ കടുത്തതോടെ കാട്ടുമൃഗങ്ങൾ കുടിവെള്ളം തേടി നാട്ടിലേക്ക്. കാട്ടരുവികൾ വരണ്ടുണങ്ങിയതോടെ വന്യമൃഗങ്ങളും കുടിവെള്ളത്തിനായി ജനവാസ മേഖലയിലെ കിണറ്റിനടുത്തെത്തി. അച്ചൻകോവിലിൽ ആറ്റിനിക്കരെ രവീന്ദ്രൻ പിള്ളയുടെ വീട്ടുമുറ്റത്തെ കിണറ്റിനടുത്ത് ചൊവ്വാഴ്ച ഉച്ചയോടെ വലിയ മ്ലാവ് വെള്ളം കുടിക്കാനെത്തി.
കോരിവെച്ചിരുന്ന വെള്ളം കുടിച്ചശേഷം മുറ്റത്ത് ഉണക്കാൻ വെച്ചിരുന്ന ഭക്ഷ്യസാധനങ്ങളും അകത്താക്കിയാണ് മ്ലാവ് കാടുകയറിയത്. വേനൽക്കാലത്ത് വന്യജീവികൾക്ക് വെള്ളം ലഭിക്കാൻ കാട്ടിൽ പലയിടത്തും കുളങ്ങളും തടയണകളും നിർമിച്ചിട്ടും ഫലമില്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

