Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightവിറ്റോറിയോ സെല്ല;...

വിറ്റോറിയോ സെല്ല; നൂറ്റാണ്ടു മുമ്പത്തെ ഹിമാലയത്തിന്റെ ചിത്രങ്ങൾ പകർത്തിയ സാഹസികനായ ഫോട്ടോഗ്രാഫർ

text_fields
bookmark_border
വിറ്റോറിയോ സെല്ല; നൂറ്റാണ്ടു മുമ്പത്തെ ഹിമാലയത്തിന്റെ   ചിത്രങ്ങൾ പകർത്തിയ   സാഹസികനായ  ഫോട്ടോഗ്രാഫർ
cancel

രു മുൻനിര സാഹസിക ഇറ്റാലിയൻ ഫോട്ടോഗ്രാഫറായിരുന്നു വിറ്റോറിയോ സെല്ല. മൗണ്ടൻ ഫോട്ടോഗ്രാഫിയും പർവതാരോഹണ ചരിത്രവും രേഖപ്പെടുത്തുന്നതിലായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ പാഷൻ. സെല്ലയുടെ കാമറയിൽ പതിഞ്ഞ അപൂർവ ഹിമാലയൻ ചിത്രങ്ങൾ ഇതുവരെ പകർത്തിയതിൽ വെച്ച് ഏറ്റവും പ്രതീകാത്മക ചിത്രങ്ങളായി മനോഹാരിതയും ഗാംഭീര്യവും വിളിച്ചറിയിക്കുന്നു.

ഹിമാലയത്തിലെ കാരക്കോറ​ത്തേക്കുള്ള 1909 ലെ ഒരു ക്യാമ്പ്

സെല്ലയുടെ ഇന്ത്യൻ കാഴ്ചകളുടെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നാണ് പ്രശസ്ത ബ്രിട്ടീഷ് പര്യവേക്ഷകനും എഴുത്തുകാരനുമായ ഹഗ് തോംസൺ ക്യൂറേറ്റ് ചെയ്‌തതും ഡൽഹി ആർട്ട് ഗാലറി (DAG) സംഘടിപ്പിച്ചതുമായ പ്രദർശനം. ഒരു നൂറ്റാണ്ട് മുമ്പ് പകർത്തിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവതമായ കാഞ്ചൻജംഗയുടെയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവതമായ കെ 2വിന്റെയും ആദ്യകാല ഫോട്ടോഗ്രാഫുകൾ ഇതിലുണ്ട്.

വടക്കൻ ഇറ്റലിയിലെ കമ്പിളിക്കച്ചവടത്തിന് പേരുകേട്ട പട്ടണമായ ബിയെല്ലയിൽ ജനിച്ച സെല്ല (1859-1943) അടുത്തുള്ള ആൽപ്‌സ് പർവതനിരകളിലാണ് തന്റെ ആദ്യ കയറ്റം നടത്തിയത്. ഇരുപതാം വയസ്സിൽ, കൊളോഡിയൻ പ്രക്രിയ പോലുള്ള സങ്കീർണ്ണമായ ഫോട്ടോഗ്രാഫിക് ടെക്നിക്കുകളിൽ അദ്ദേഹം വൈദഗ്ദ്ധ്യം നേടി. സാങ്കേതിക തികവോടെ തയ്യാറാക്കിയ അദ്ദേഹത്തിന്റെ പനോരമിക് ചിത്രങ്ങൾ ലോകമെമ്പാടും പ്രശംസ നേടി.

1899ൽ കാഞ്ചൻജംഗയിലേക്കുള്ള വഴിയിൽ വടക്കൻ സിക്കിമിലെ ഒരു ചൂരൽ പാലം


1899ൽ ബ്രിട്ടീഷ് പര്യവേക്ഷകനായ ഡഗ്ലസ് ഫ്രഷ്‌ഫീൽഡിനൊപ്പം കാഞ്ചൻജംഗയെ ചുറ്റിപ്പറ്റിയുള്ള ഒരു പര്യവേഷണത്തിൽ സെല്ലയുടെ ഹിമാലയൻ യാത്ര ആരംഭിച്ചു. പർവതത്തെ ചുറ്റിപ്പറ്റിയുള്ള ഏതൊരു പ്രദക്ഷിണവും നേപ്പാളിലേക്കുള്ള പ്രവേശനവും സാധ്യമാക്കി. കാരണം അന്നത് ഒരു അടഞ്ഞ രാജ്യമായിരുന്നു.

പർവതാരോഹക സഘത്തിന്റെ മോഹങ്ങൾ ഇടതടവില്ലാതെ പെയ്യുന്ന മഴ തടസ്സപ്പെടുത്തിയപ്പോൾ, മഞ്ഞ് പുതഞ്ഞ കൊടുമുടികൾ ‘പിടിച്ചെടു’ക്കാനുള്ള അവസരം സെല്ല മുതലെടുത്തു. കാഞ്ചൻജംഗയുടെ ടെലിഫോട്ടോ പരീക്ഷിച്ചുകൊണ്ട് അദ്ദേഹം സാങ്കേതികവിദ്യയിൽ വിശ്രമമില്ലാതെ പരീക്ഷിച്ചു.

കാരക്കോറം പർവതനിരയിലെ പൂമ നദിയിലെ ഒരു കയർ പാലം, (1909)


ഒരു ദശാബ്ദത്തിനു ശേഷം, അക്ഷരാർത്ഥത്തിലും കലാപരമായും സെല്ല പുതിയ ഉയരങ്ങളിലെത്തി. 1909ൽ അബ്രൂസി ഡ്യൂക്കിനൊപ്പം മൗണ്ട് കെ2 ലേക്ക് ഒരു പര്യവേക്ഷണം നടത്തി. ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ പർവതത്തിന്റെ ഫോട്ടോഗ്രാഫുകൾ അദ്ദേഹത്തിന്റെ കഴിവിന്റെയും സാഹസികതയുടെയും തെളിവായി മാറി. ഏതാണ്ട് 30 കിലോഗ്രാം ഭാരമുള്ള ഒരു കാമറാ സംവിധാനവുമായി സെല്ല, ദുരൂഹമായ ഭൂപ്രകൃതികളെ മറികടന്നു. മൗണ്ടൻ ഫോട്ടോഗ്രാഫിയെ നിർവചിക്കുന്ന നിരവധി ചരിത്ര നിമിഷങ്ങൾ സൃഷ്ടിച്ചു.

വിറ്റോറിയോ സെല്ല

ഭാരമേറിയ ഫോട്ടോഗ്രാഫിക് ഗിയർ വഹിച്ചിട്ടും ശ്രദ്ധേയമായ വേഗതയിൽ ആൽപ്‌സ് പർവതനിരകളിലൂടെ സഞ്ചരിക്കുന്ന സെല്ല അസാധാരണമായ കാഠിന്യത്തിന് പേരുകേട്ടയാളായിരുന്നു. ആധുനിക കാമറകളേക്കാൾ മൂന്നിരട്ടി ഭാരമുള്ള അദ്ദേഹത്തിന്റെ താൽക്കാലിക ‘കാമറ ഹാർനെസും’ ബൂട്ടുകളും ബിയെല്ലയിലെ ഫോട്ടോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുന്നു.

അദ്ദേഹത്തിൻന്റെ വസ്ത്രത്തിന് മാത്രം 10 കിലോ ഭാരമുണ്ടായിരുന്നു. അതേസമയം ഡാൾമെയർ കാമറ, ട്രൈപോഡ്, പ്ലേറ്റുകൾ എന്നിവയുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കാമറ ഉപകരണങ്ങൾ 30 കിലോഗ്രാം കൂടി ചേർത്തു. ചുരുക്കത്തിൽ ഇന്നത്തെ എയർലൈൻ ബാഗേജ് പരിധിയേക്കാൾ കൂടുതൽ!

സിക്കിമിലെ തുംലോങ്ങിലെ ഒരു ബുദ്ധക്ഷേത്രം (1889)

കെ2 പര്യവേക്ഷണത്തിൽ, സെല്ല തന്റെ റോസ് & കോ കാമറ ഉപയോഗിച്ച് നാലോ അഞ്ചോ മാസങ്ങൾക്കുള്ളിൽ 250 ഓളം ഔപചാരിക ഫോട്ടോഗ്രാഫുകൾ പകർത്തി. കാഞ്ചൻജംഗയിൽവെച്ച് 200ഉം. ‘ആധുനിക ഡിജിറ്റൽ നിലവാരമനുസരിച്ച് ഈ സംഖ്യ അസാധാരണമല്ല. അനലോഗ് ഫിലിമിന്റെ അവസാന നാളുകളിൽ പോലും ഇത് എട്ട് റോളുകൾക്ക് തുല്യമായിരിക്കും. എന്നാൽ സെല്ല ഫോട്ടോ എടുക്കുന്ന സമയത്ത് ഇത് ഗണ്യമായ സംഖ്യയായിരുന്നു.

1909ൽ കാശ്മീരിൽ നിന്ന് കാണുന്ന ഹിമാലയൻ കൊടുമുടികൾ

ഓരോ ഫോട്ടോക്കും വളരെയധികം ശ്രദ്ധയും ചിന്തയും നൽകപ്പെട്ടു. ഉയർന്ന ഉയരത്തിലുള്ള ഫോട്ടോഗ്രാഫി അപകടസാധ്യതകൾ ഏറെയുള്ളവയാണ്. അതിനെ​നെയെല്ലാം സെല്ല അതിജീവിച്ചു. ഈർപ്പമുള്ള സാഹചര്യങ്ങൾ ടിഷ്യു ഡിവൈഡറുകൾ നെഗറ്റീവുകളോട് പറ്റിനിൽക്കാൻ ഇടയാക്കിയപ്പോൾ സെല്ലയുടെ ‘അതിമോഹമായ’ പല ഷോട്ടുകളും നശിച്ചു. അതേസമയം, അദ്ദേഹം ഒപ്പിയെടുത്ത ചിത്രങ്ങൾ കാഴ്ചക്കാരെ സമയം സ്പർശിക്കാത്ത ഒരു ലോകത്തേക്ക് കൊണ്ടുപോയി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HimalayasK2KphotographerKanchenjungaVittorio Sella
News Summary - In pictures: An Italian photographer's earliest images of the majestic Himalayas
Next Story